കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നു!! ജോസ് കെ മാണി പുതിയ ചെയര്‍മാന്‍

  • By
Google Oneindia Malayalam News

കോട്ടയം: ഒടുവില്‍ കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നു. ജോസ് കെ മാണിയെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുത്തു. പാര്‍ട്ടി സെക്രട്ടറി കെഎ ആന്‍റണി വിളിച്ച് ചേര്‍ത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തിരുമാനം. യോഗത്തില്‍ 437 അംഗ സംസ്ഥാന സമിതിയിലെ 325 അംഗങ്ങളും പങ്കെടുത്തിരുന്നുവെന്ന് ജോസ് കെ മാണി വിഭാഗം അവകാശപ്പെട്ടു.ഭൂരിപക്ഷ സംസ്ഥാന സമിതി അംഗങ്ങളും ജോസ് കെ മാണി വിഭാഗത്തിനൊപ്പം നിന്നപ്പോള്‍ പാര്‍ട്ടി എംഎല്‍എമാരായ അഞ്ച് പേരില്‍ മൂന്ന് പേരും പിജെ ജോസഫിനൊപ്പമാണ് നിലകൊള്ളുന്നത്. എംഎല്‍എമാരായ റോഷി അഗസ്റ്റില്‍, എന്‍ ജയരാജ് എന്നിവരാണ് ജോസ് കെ മാണിക്കൊപ്പം യോഗത്തില്‍ പങ്കെടുത്തത്. എട്ട് ജില്ലാ പ്രസിഡന്‍റുമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

<strong>രാഹുല്‍ ഗാന്ധിയെ 'ചതിച്ചത്' ഈ നേതാക്കള്‍!! കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടലുകള്‍ പിഴച്ചത് ഇങ്ങനെ</strong>രാഹുല്‍ ഗാന്ധിയെ 'ചതിച്ചത്' ഈ നേതാക്കള്‍!! കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടലുകള്‍ പിഴച്ചത് ഇങ്ങനെ

 josekmani-

കെഎം മാണിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന ചെയര്‍മാന്‍ പദവിയെ ചൊല്ലിയുള്ള ഏറ്റുമുട്ടലാണ് കേരള കോണ്‍ഗ്രസിനെ വീണ്ടും പിളര്‍ത്തിയിരിക്കുന്നത്. ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന സമിതി യോഗം വിളിക്കണമെന്ന പിജെ ജോസഫിന്‍റെ ആവശ്യം അംഗീകരിക്കാതെ ജോസ് കെ മാണി ബദല്‍ യോഗം വിളിക്കുകയായിരുന്നു.

<strong>മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ച് ബിജെപിയിലേക്ക്? മോദിക്കും ബിജെപിക്കും പുകഴ്ത്തല്‍</strong>മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ച് ബിജെപിയിലേക്ക്? മോദിക്കും ബിജെപിക്കും പുകഴ്ത്തല്‍

ബദല്‍ സംസ്ഥാന സമിതി വിളിച്ചു ചേര്‍ക്കാനുള്ള ജോസ് കെ മാണി വിഭാഗത്തിന്‍റെ തീരുമാനത്തെ പിജെ ജോസഫ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. സംസ്ഥാന കമ്മറ്റി വിളിക്കാനുള്ള അധികാരം വര്‍ക്കിങ് ചെയര്‍മാന്‍ മാത്രമാണെന്നും ജോസഫ് പറഞ്ഞു. ബദല്‍ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന സൂചനയും ജോസഫ് നല്‍കിയിരുന്നു.

<strong>യുപി പിടിക്കാന്‍ പ്രിയങ്കയുടെ മിഷന്‍ 2022!! ബിജെപിയെ വിറപ്പിക്കും!! രണ്ടും കല്‍പ്പിച്ച് പ്രിയങ്ക</strong>യുപി പിടിക്കാന്‍ പ്രിയങ്കയുടെ മിഷന്‍ 2022!! ബിജെപിയെ വിറപ്പിക്കും!! രണ്ടും കല്‍പ്പിച്ച് പ്രിയങ്ക

അതേസമയം, നാലില്‍ ഒന്ന് നേതാക്കളുടെ രേഖാമൂലമുള്ള പിന്തണയോടെയാണ് യോഗം വിളിച്ചു ചേര്‍ക്കുന്നതെന്നും ഭൂരിപക്ഷ അഗംങ്ങളുടെ പിന്തുണയോടെയാണ് യോഗം ചേരുന്നതെന്നുമാണ് ജോസ് കെ മാണി അവകാശപ്പെട്ടത്. ഭൂരിപക്ഷ പിന്തുണയുള്ളതിനാല്‍ ഇതൊരു വിമത പ്രവര്‍ത്തനമായി കാണാന്‍ കഴിയില്ലെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.

English summary
Jose K Mani elected as new Kerala Congress (M) chairman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X