കേരള കോണ്‍ഗ്രസ് എം ചെയര്മാന് സ്ഥാനത്ത് വിണ്ടും ജോസ് കെ മാണി
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായും പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും ജോസ് കെ മാണിയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പിലൂടൊണ് ജോസ് കെ മാണിയെ ചെയര്മാന് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
നേരത്തെ ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്ത നടപടി കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേ നിലനില്‍ക്കുന്ന സമയത്ത് തന്നെ ജോസ് വിഭാഗത്തെ കേരള കോണ്‍ഗ്രസ് (എം) ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവിറക്കി . ഈ വിധിയില്‍ പറയുന്നതനുസരിച്ച് സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. കമ്മിഷന് അംഗീകാരം നല്കിയ 148 സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ 98 പേര് യോഗത്തില്‍ പങ്കെടുത്തു.

കെഎം മാണിയുടെ നിര്യാണത്തിന് ശേഷം പാര്‍ട്ടി ചെയര്‍മാനെ നിശ്ചയിക്കാന്‍ സംസ്ഥാന കമ്മിറ്റി യോഗം പിജെ ജോസഫ് വിളിച്ച് ചേര്‍ത്തിരുന്നില്ല. തുടര്‍ന്നാണ് ജോസ് വിഭാഗം യോഗം ചേര്‍ന്ന് ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. ഇതിനെതിരെ പിന്നീട് ജോസഫ് പക്ഷം സ്റ്റേ വാങ്ങുകയായിരുന്നു.
Recommended Video
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications