• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജോസിന്റെ കണക്ക് കൂട്ടൽ പിഴയ്ക്കുന്നു; ഞെട്ടിച്ച് കൊഴിഞ്ഞ് പോക്ക്..കളം അറിഞ്ഞ് കളിക്കാൻ യുഡിഎഫ്

കോട്ടയം;ജോസ് വിഭാഗത്തിന്റെ വരവോടെ പ്രതീക്ഷ ഉയർന്ന നിലയിലാണ് ഇടതുമുന്നണി. വരുന്ന തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പിൽ ജോസ് വിഭാഗത്തിന്റെ മുന്നണി മാറ്റം കാര്യമായ പ്രതിഫലനങ്ങൾ സൃഷ്ടിക്കുമെന്ന് നേതാക്കൾ അവകാശപ്പെടുന്നു. എന്നാൽ ജോസിന്റേയും ഇടതുമുന്നണിയുടേയും പ്രതീക്ഷകൾ അസ്ഥാനത്താക്കുന്ന ചില നീക്കങ്ങളാണ് സംസ്ഥാന രാഷ്ട്രീയത്തിൽ ഉണ്ടായിരിക്കുന്നത്. ജോസിന്റെ നെഞ്ചിടിപ്പ് ഉയർത്തി പാർട്ടിയിൽ നിന്ന് കൂട്ടകൊഴിഞ്ഞ് പോക്ക് ശക്തമായിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്

പിണക്കാതെ മുന്നോട്ട് പോകാൻ

പിണക്കാതെ മുന്നോട്ട് പോകാൻ

ഇടതുമുന്നണി സഹകരണം ജോസ് വിഭാഗം പ്രഖ്യാപിച്ചെങ്കിലും നിലവിൽ സീറ്റ് ധാരണകൾ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല. വരും ദിവസങ്ങളിൽ ചർച്ച പൂർത്തിയാക്കി സീറ്റ് ധാരണകളിൽ ഇരു പക്ഷവും അന്തിമ തിരുമാനത്തിലെത്തിയേക്കും.

ജോസ് വിഭാഗത്തെ പിണക്കാതെ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് സിപിഎം ഒരുങ്ങുന്നത്.

ക്രൈസ്തവ വോട്ടുകളും

ക്രൈസ്തവ വോട്ടുകളും

ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി മാറ്റം മധ്യകേരളത്തിൽ ഇടതുമുന്നണിക്ക് വൻ മുന്നേറ്റം ഉണ്ടാക്കുമെന്ന കണക്ക് കൂട്ടിലാലാണ് സിപിഎം. കോട്ടയം ജില്ലയിൽ സമാഗ്രാധിപത്യം ഉറപ്പിക്കാനാകുമെന്ന് പാർട്ടി കണക്കാക്കുന്നുണ്ട്. ഒപ്പം പരമ്പരാഗത കേരള കോണ്‍ഗ്രസ് വോട്ടുകളും ക്രൈസ്തവ വോട്ടുകളും സിപിഎം ലക്ഷ്യം വെയ്ക്കുന്നുണ്ട്.

അനുകൂല നിലപാടല്ല

അനുകൂല നിലപാടല്ല

അതേസമയം ജോസ് ഇടതുപക്ഷത്ത് എത്തിയെങ്കിലും പാർട്ടിയുടെ മുന്നണി മാറ്റത്തിൽ അണികൾക്കും നേതാക്കൾക്കും ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്. പലർക്കും മുന്നണി മാറ്റത്തോടെ അനുകൂല നിലപാടല്ല. കെഎം മാണിയെ രാഷ്ട്രീയമായ വേട്ടയാടിവർക്കൊപ്പം ഒന്നിച്ച് നിന്ന് പ്രവൃത്തിക്കാൻ തയ്യാറല്ലെന്നാണ് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നത്.

പാർട്ടിവിട്ട് നേതാക്കൾ

പാർട്ടിവിട്ട് നേതാക്കൾ

നേരത്തേ തന്നെ ജോസിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് പല പ്രമുഖകക്ഷി നേതാക്കളും രാജി വെച്ച് ജോസഫ് പക്ഷത്തേക്ക് ചേക്കേറിയിരുന്നു. തോമസ് ഉണ്ണിയാടൻ, ജോയ് എബ്രഹാം എന്നിവരായിരുന്നു ആദ്യം പാർട്ടി വിട്ടത്. ഇടതുപ്രവേശനം ഉറപ്പിച്ച ശേഷം പ്രമുഖ നേതാവ് ജോസഫ് പുതുശ്ശേരിയും പാ്ർട്ടി വിട്ടിരുന്നു.

കൊഴിഞ്ഞ് പോക്ക് തുടരുന്നു

കൊഴിഞ്ഞ് പോക്ക് തുടരുന്നു

ഇപ്പോഴിതാ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് പ്രാദേശിക തലത്തിലും കൊഴിഞ്ഞ് പോക്ക് തുടരുകയാണ്. കണ്ണൂരിലെ ഇരിട്ടി. ഉളിക്കൽ മേഖലകളിലെ പ്രവർത്തകരും ജില്ലാ നേതാക്കളുമാണഅ രാജിവെച്ച് ജോസഫ് വിഭാഗത്തിൽ ചേർന്ന് യുഡിഎഫിനൊപ്പം പ്രവർത്തിക്കാൻ തിരുമാനിച്ചത്.

100 ഓളം പ്രവർത്തകരും

100 ഓളം പ്രവർത്തകരും

ജോസ് വിഭാഗം ജില്ല ജനറൽ സെകട്ടറി ടോമി സാർ വെട്ടിക്കാട്ടിൽ. മുൻ ജില്ലാ വൈസ് പ്രസിണ്ടൻറ് മാത്യം വെട്ടിക്കാന, മുൻ ബ്ലോക്ക് പഞ്ചായത്ത് മെംബർ സിസിലി ആൻറണി, ഉളിക്കൽ സർവ്വീസ് ബാങ്ക് ഡയറക്ട്ടർ സിനി ഡോജു, ന്യുച്ചാട് ബാങ്ക് മുൻ പ്രസിണ്ടൻറ് വർഗ്ഗീസ് കാട്ടു പാലം, ശശിന്ദ്രൻ പനോളി, അപ്പച്ചൻ വരമ്പുങ്കൽ, ജോൺ കുന്നത്ത്, ഷാജു കൊടുർ,ബെന്നി, ജോണി കരിമ്പന എന്നിവരാണ് പാർട്ടിവിട്ടത്. നൂറോളം പ്രവർത്തകരും ഇവർക്കൊപ്പം പാർട്ടി വിട്ടു.

കോട്ടയത്ത് നിന്നും രാജി

കോട്ടയത്ത് നിന്നും രാജി

കഴിഞ്ഞ ദിവസം കോട്ടയം ഈരാറ്റപേട്ടയിലും പ്രവർത്തകരും നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ടിരുന്നു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായ ലിസി തോമസ്, തിടനാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായ സേവ്യര്‍ കണ്ടത്തിന്‍കര, പഞ്ചായത്തിലെ അംഗങ്ങള്‍ ആയ ഉഷ ശശി, മേഴ്‌സി തോമസ്, തിടനാട് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ജോസ് വിഭാഗത്തെ സംസ്ഥാന കമ്മിറ്റി അംഗവും ആയ എടി തോമസ് അഴകത്ത് എന്നിവരാണ് പാർട്ടി വിട്ടത്.

 അവസരം മുതലെടുക്കാൻ സിപിഎം

അവസരം മുതലെടുക്കാൻ സിപിഎം

അതേസമയം ജോസ് വിഭാഗത്തിനിടയിലെ കൊഴിഞ്ഞ് പോക്ക് മുതലെടുക്കാനാണ് കോൺഗ്രസും ജോസഫും സജീവമാണ്. അതൃപ്തിയുള്ള നേതാക്കൾക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റും മറ്റ് പദവികളുമാണ് യുഡിഎഫ് വാഗ്ദാനം ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ ഇടതുപക്ഷത്തിന് വിജയ സാധ്യത ഇല്ലെന്നും യുഡിഎഫ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റൽ വോട്ടുകൾ, ഓൺലൈൻ പ്രചരണങ്ങൾ; കൊവിഡിനിടയിൽ അമേരിക്ക അങ്കത്തട്ടിലേക്ക്

ഞങ്ങളുടെ തെറ്റ് മനസിലായി; ഒടുവിൽ മാപ്പ് ചോദിച്ച് വിദ്യാർത്ഥികൾ, വീഡിയോ പങ്കുവെച്ച് എംജി ശ്രീകുമാർ

പിആർ കോലാഹലങ്ങൾ വിപരീത ഫലം ഉണ്ടാക്കി;സർക്കാരിന്റെ കൊവിഡ് നിയന്ത്രണം പൂർണപരാജയമെന്ന് ചെന്നിത്തല

തദ്ദേശ തിഞ്ഞെടുപ്പിന് മുൻപ്

തദ്ദേശ തിഞ്ഞെടുപ്പിന് മുൻപ്

അതിനിടയിൽ ജോസിന്റെ മുന്നണിയുടെ പ്രവേശനം തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് പൂർത്തിയാക്കാനാണ് എൽഡിഎഫ് ആലോചിക്കുന്നത്. നേരത്തേ തിരഞ്ഞെടുപ്പിൽ തത്കാലം സഹകരിപ്പിച്ച് പിന്നീട് മുന്നണി പ്രവേശം മതിയെന്നായിരുന്നു സിപിഐ നിലപാട്. എന്നാൽ അത് വേണ്ടെന്ന് സിപിഐ-സിപിഎം ഉഭയകക്ഷി യോഗത്തിൽ ധാരണയായി.

സീറ്റ് ധാരണ

സീറ്റ് ധാരണ

വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പാണ് എൽഡിഎഫും ജോസും ആദ്യം ലക്ഷ്യം വെയ്ക്കുന്നത്. ഇതിന് മുന്നോടിയായി സീറ്റ് വിഭജനത്തിൽ അന്തിമ ധാരണകളിൽ എത്തിയിട്ടുണ്ട്. വിജയ സാധ്യത ഇല്ലാത്തസീറ്റുകൾ ജോസിന് വിട്ടുകൊടുക്കാനാണ് സിപിഎം ആലോചിക്കുന്നത്.

ചർച്ചകൾ വേഗത്തിൽ

ചർച്ചകൾ വേഗത്തിൽ

പരമാവധി സഹകരണം കോട്ടയത്ത് ഉൾപ്പെടെ തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫിനെ ഞെട്ടിച്ച് മുന്നേറാൻ എൽഡിഎഫിനെ സഹായിക്കുമെന്നാണ് സിപിഎം കരുതുന്നുത്. എതിർപ്പുകൾ ഉയരുന്നതിന് മുൻപ് എല്ലാ ചർച്ചകളും വേഗത്തിൽ പൂർത്തിയാക്കാനാണ് സിപിഎം നീക്കം.

English summary
Jose k mani faction leaders joins PJ joseph faction in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X