കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാന്നിയില്‍ നോട്ടമിട്ട് ജോസ്, മത്സരിപ്പിക്കാന്‍ ഇറക്കുന്നത് ജില്ലാ നേതാവിനെ, സിപിഎം സമ്മതിക്കണം!!

Google Oneindia Malayalam News

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫില്‍ വമ്പന്‍ നീക്കങ്ങളുമായി ജോസ് കെ മാണി. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ റാന്നിയിലാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍ ഇത് നല്‍കുമോ എന്ന കാര്യത്തില്‍ ആശങ്ക ബാക്കിയാണ്. ഈ സീറ്റിന് വേണ്ടി ബലം പിടിക്കാന്‍ തന്നെയാണ് ജോസിന്റെ തീരുമാനം. പൂഞ്ഞാറിലും ഇടുക്കിയിലും അടക്കം വന്‍ മത്സരത്തിന് തന്നെയാണ് ജോസ് ഒരുങ്ങുന്നത്. പാര്‍ട്ടിയുടെ അടിത്തറ ചോര്‍ന്നിട്ടില്ലെന്ന വാദത്തിലാണ് ജോസ്.

റാന്നിയില്‍ കണ്ണുവെച്ച്

റാന്നിയില്‍ കണ്ണുവെച്ച്

റാന്നി നിയമസഭാ സീറ്റില്‍ കണ്ണുവെച്ചാണ് ജോസ് ഇറങ്ങുന്നത്. പാലായിലെ തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ക്രൈസ്തവ വോട്ടുകള്‍ നിര്‍ണായകമായ ഇടങ്ങളില്‍ ജോസ് സീറ്റുകള്‍ വിലപേശി എടുക്കാനാണ് ശ്രമിക്കുന്നത്. നിലവില്‍ റാന്നി സീറ്റ് സിപിഎമ്മിന്റെ കൈയ്യിലാണ് ഉള്ളത്. ഇവിടെ ജില്ലാ സെക്രട്ടറി എന്‍എം രാജുവിനെയാണ് മത്സരിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. നേരത്തെ തിരുവല്ല സീറ്റായിരുന്നു ജോസ് ലക്ഷ്യമിട്ടത്. എന്നാല്‍ ഈ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതാണ് കളം മാറ്റി ചവിട്ടാന്‍ കാരണം.

സിപിഎം അയയണം

സിപിഎം അയയണം

അഞ്ച് തവണയായി സിപിഎമ്മിന്റെ രാജു എബ്രഹാമാണ് റാന്നിയില്‍ വിജയിക്കുന്നത്. ഈ സീറ്റ് ജോസിന് നല്‍കിയാല്‍ സിപിഎമ്മിന് ജില്ലയില്‍ രണ്ട് സീറ്റായി കുറയും. കോന്നി, ആറന്മുള, എന്നീ മണ്ഡലങ്ങലാണ് നിലവിലുള്ളത്. അതേസമയം അടൂര്‍ സീറ്റ് നിലവില്‍ സിപിഐക്ക് നല്‍കിയിരുന്നു. അതേസമയം റാന്നിയില്‍ ജോസ് വിഭാഗത്തിന് എത്രത്തോളം ശക്തിയുണ്ടെന്ന് വ്യക്തമല്ല. 1977ല്‍ കെഎ മാത്യുവും 1987ല്‍ ഈപ്പന്‍ വര്‍ഗീസ് എന്നിവര്‍ കേരള കോണ്‍ഗ്രസ് സീറ്റില്‍ വിജയിച്ചിട്ടുണ്ട്. 1996 മുതല്‍ രാജു എബ്രഹാം ഈ മണ്ഡലത്തെ സിപിഎമ്മിന് അനുകൂലമായി മാറ്റുകയായിരുന്നു. സിപിഎം ഈ സീറ്റ് നല്‍കാന്‍ സാധ്യത കുറവാണ്.

ജോര്‍ജിനെതിരെ ആരാകും

ജോര്‍ജിനെതിരെ ആരാകും

പിസി ജോര്‍ജിനെ ശക്തനായ എതിരാളിയെ ഇറക്കി പൂട്ടാന്‍ തന്നെയാണ് ജോസിന്റെ തീരുമാനം. പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കളത്തിങ്കലിനെയാണ് ജോസ് മത്സരിപ്പിക്കാന്‍ താല്‍പര്യപ്പെടുന്നത്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് സെബാസ്റ്റ്യന്‍ കളത്തിലങ്കല്‍. ഇവിടെ ജോര്‍ജോ മകനോ സ്ഥാനാര്‍ത്ഥിയായേക്കാം. ജോര്‍ജ് പാലായിലേക്ക് മാറിയാല്‍ അതിനുള്ള മറുപടി ഇവിടെ നല്‍കാനാണ് ലക്ഷ്യം. ശക്തനായ എതിരാളിയാണ് വരുന്നതെന്ന് അറിഞ്ഞാല്‍ പൂഞ്ഞാറില്‍ ജോര്‍ജ് തന്നെ മത്സരിക്കാനാണ് സാധ്യത. അതിലൂടെ പാലായിലെ മത്സരവും ഒഴിവാക്കാം.

പൂഞ്ഞാറില്‍ പിന്നോട്ട്

പൂഞ്ഞാറില്‍ പിന്നോട്ട്

2016ല്‍ ഒരു മുന്നണിയുടെ ബലമില്ലാതെ 27821 വോട്ടിനാണ് പിസി ജോര്‍ജ് വിജയിച്ചത്. എല്‍ഡിഎഫ് ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു. ഇത്തവണ ജോര്‍ജിന് ഇവിടെ കടുപ്പമാണ്. എല്‍ഡിഎഫിനൊപ്പം ജോസ് വിഭാഗത്തിന്റെ വോട്ടുകള്‍ കൂടി വന്നാല്‍ ജയം ഉറപ്പാണെന്ന് ജോസ് പക്ഷം ഉറപ്പിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ നിയോജക മണ്ഡലത്തില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫാണ് വിജയിച്ചത്. അതാണ് വിജയം നേടുമെന്ന് പറയാന്‍ കാരണം. പിസിക്ക് കാര്യങ്ങള്‍ കടുപ്പമാക്കുന്നതും ഇവര്‍ ഒരുമിച്ച് മത്സരിക്കുന്നതാണ്. അതുകൊണ്ട് യുഡിഎഫില്‍ കയറി പറ്റാന്‍ പിസി ജോര്‍ജ് ശ്രമിക്കുന്നത്.

ജോസഫിനെ പൂട്ടും

ജോസഫിനെ പൂട്ടും

പിജെ ജോസഫിനെതിരെയും കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ ജോസ് കളത്തിലിറക്കും. തൊടുപുഴ മണ്ഡലത്തില്‍ ജോസ് വിഭാഗം തന്നെയാണ് മത്സരിക്കുക. കെഎ ആ ന്റണിയുടെ പേരാണ് പാര്‍ട്ടിയില്‍ ചര്‍ച്ചയായുള്ളത്. ഇവിടെ 45000ത്തില്‍ അധികം വോട്ടിനാണ് ജോസഫ് വിജയിച്ചത്. തൊടുപുഴ നഗരസഭ എല്‍ഡിഎഫ് ഇത്തവണ പിടിച്ചെടുത്തതാണ്. ജോസ് വന്നതോടെ ഇത്തവണ മണ്ഡലം പിടിച്ചെടുക്കുമെന്ന് എല്‍ഡിഎഫിന് ആത്മഹവിശ്വാസമുണ്ട്.

പാലായില്‍ കണ്‍ഫ്യൂഷന്‍

പാലായില്‍ കണ്‍ഫ്യൂഷന്‍

പാലായില്‍ ആരാണ് മത്സരിക്കുക എന്ന കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ട്. ജോസ് കെ മാണി പാലായില്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. പാലായിലോ കടുത്തുരുത്തിയോ ജോസ് മത്സരിക്കാന്‍ ഒരുപോലെ സാധ്യതയുണ്ട്. കാരണം പാലാ സുരക്ഷിത മണ്ഡലമാണോ എന്ന് തീരുമാനിക്കാന്‍ ജോസിനായിട്ടില്ല. രാജ്യസഭാ സീറ്റ് രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ചാല് അത് ജയിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. ഉറച്ച മണ്ഡലത്തില്‍ മാത്രമേ ജോസ് മത്സരിക്കൂ.

ഭൂരിപക്ഷം ഇങ്ങനെ

ഭൂരിപക്ഷം ഇങ്ങനെ

പാലായില്‍ പതിനായിരത്തിനടുത്ത ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ട്. കടുത്തുരുത്തിയില്‍ ഇത് പതിനയ്യായിരത്തിനടുത്തെത്തും. അതുകൊണ്ട് കുറച്ച് കൂടി സേഫ് കടുത്തുരുത്തി ആണെന്നും നേതാക്കള്‍ പറയുന്നു. അങ്ങനെയാണെങ്കില്‍ കടുത്തുരുത്തിയില്‍ നിന്ന് റോഷി അഗസ്റ്റില്‍ പാലായില്‍ വന്ന് മത്സരിക്കും. എന്‍സിപിക്ക് പാലാ സീറ്റ് നല്‍കാനാവില്ലെന്ന വാദത്തിലാണ് ജോസ്. പാലാ നിവാസിയായ റോഷി അവിടെ മത്സരിച്ചാല്‍ നേട്ടം കൂടാനും സാധ്യതയുണ്ട്. പക്ഷേ ജോസാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

Recommended Video

cmsvideo
NCP in Kerala upset with LDF over seat sharing, UDF invites Mani C Kappen

English summary
jose k mani fraction will ask for ranni seat in ldf, cpm may not interested in it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X