• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിയമസഭ തിരഞ്ഞെടുപ്പ്; മുട്ടിടിക്കേണ്ടത് ജോസിനോ ജോസഫിനോ? കണക്കുകളിൽ ഞെട്ടൽ ഈ നേതൃത്വത്തിന്..വിയർക്കും

കോട്ടയം; 36 വർഷത്തെ യുഡിഎഫ് ബന്ധം അവസാനിപ്പിച്ചാണ് ജോസ് കെ മാണി ഇടതുമുന്നണിയുടെ ഭാഗമായത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെട്ടതും ജോസിന്റെ എൽഡിഎഫിലെ സാന്നിധ്യമാണ്.എൽഡിഎഫിന്റെ പ്രതീക്ഷകൾ ഇരട്ടിയാക്കിയും യുഡിഎഫിന്റെ ആശങ്ക ഉയർത്തിയും ജോസിന്‌റെ കൂടി പിന്തുണയോടെ ഇടതുമുന്നണി തദ്ദേശ തിരഞ്ഞെടുപ്പ് തൂത്തുവാരി.

അതേസമയം ജോസിന്റെ വരവ് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നാണ് കോൺഗ്രസ് കണക്കുകൾ നിരത്തുന്നത്.എന്നാൽ യഥാർത്ഥത്തിൽ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത് ഇതാണ്

 എൽഡിഎഫിൽ

എൽഡിഎഫിൽ

തങ്ങളുടെ സാന്നിധ്യമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ ഉൾപ്പെടെ എൽഡിഎഫിനെ ശക്തിപ്പെടുത്തിയതെന്നാണ് ജോസ് കെ മാണിയും കേരള കോൺഗ്രസ് എമ്മും അവകാശപ്പെടുന്നത്. പ്രത്യേകിച്ച് പാർട്ടിയുടെ തട്ടകമായ കോട്ടയത്ത്. നിലംതൊടാൻ കഴിയാതിരുന്ന പാലാ നഗരസഭ ഉൾപ്പെടെ ഇടതുപക്ഷത്തിന്റെ കൈയ്യിൽ എത്തിയത് തങ്ങൾ ഉള്ളത് കൊണ്ടാണെന്ന് ജോസ് പക്ഷം പറയുന്നു.

അഹങ്കരിക്കേണ്ടെന്ന്

അഹങ്കരിക്കേണ്ടെന്ന്

എന്നാൽ തിരഞ്ഞെടുപ്പിൽ ജോസിന് അഹങ്കരിക്കാൻ തക്ക വകയൊന്നുമില്ലെന്നാണ് ജോസഫ് പക്ഷവും യുഡിഎഫും ആരോപിക്കുന്നത്. കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളെ വിജയിപ്പിച്ചത് കോൺഗ്രസ് ആണെന്നും ജോസ് കെ മാണിക്ക് സീറ്റുകൾ കുത്തനെ കുറഞ്ഞെന്നും പാർട്ടി നേതാക്കൾ പറയുന്നു.

 സീറ്റ് കുറഞ്ഞോ

സീറ്റ് കുറഞ്ഞോ

എന്നാൽ യഥാർത്ഥത്തിൽ ജോസിന് സീറ്റുകൾ കുറഞ്ഞോ? യുഡിഎഫ് ആശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് പോലുള്ള വലിയൊരിടിവ് ജോസ് പക്ഷത്തിന് ഉണ്ടായിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കോട്ടയത്ത് 2015 ൽ ജോസഫ്-ജോസ് ഗ്രൂപ്പുകൾ മത്സരിച്ചപ്പോൾലഭിച്ചത് 217 സീറ്റാണ്. എന്നാൽ ഈ തിരഞ്ഞെടുപ്പിലാകട്ടെ ജോസ് ഗ്രൂപ്പിൽ നിന്ന് മാത്രം വിജയിച്ച് 219 പേരാണ്.

കണക്കുകൾ പറയുന്നത്

കണക്കുകൾ പറയുന്നത്

ജോസഫിന് ഇത്തവണ ജില്ലയിൽ ലഭിച്ചത് 99 സീറ്റുകളാണ്. ഇനി പാലായിലെ കണക്കുകൾ പരിശോധിക്കാം.പാലായിൽ 2015 ൽ കേരള കോൺഗ്രസിന് ജയിക്കാനായത് 75 സീറ്റിലാണ്. ഇതിൽ 17 പേർ ജോസഫ് വിഭാഗത്തിലുള്ളവാണ്. ബാക്കി 44 പേർ ജോസ് വിഭാഗത്തിനൊപ്പവും. എന്നാൽ ഇക്കുറി ജോസഫിന് ലഭിച്ചതാകട്ടെ വെറും 10 സീറ്റ്. 7 സീറ്റുകളുടെ നഷ്ടമാണ് പാർട്ടി നേരിട്ടത്.

ജോസിന് തന്നെ

ജോസിന് തന്നെ

കടുത്തുരുത്തിയും ജോസ് വിഭാഗത്തിനാണ് അപ്രമാദിത്വം. 2015 ൽ കേരള കോൺഗ്രസ് എമ്ിന് 58 പഞ്ചായത്തുകളാണ് ഇവിടെ ജയിക്കാനായത്. ഇത്തവണ 52 ഇടത്ത് ജോസ് തനിച്ച് ജയിച്ച് കയറി. ജോസഫ് 14 സീറ്റിൽ ആണ് വിജയിച്ചത്. ജോസിന്റെ വരവോടെ ഇത്തവണ ആറ് പഞ്ചായത്തുകളാണ് ഇവിടെ എല്‍ഡിഎഫ് സ്വന്തമാക്കിയത്.അതേസമയം യുഡിഎഫ് നാലിടത്ത് ഒതുങ്ങി.

നഗരസഭകളിൽ

നഗരസഭകളിൽ

ഏറ്റുമാനൂരിൽ 21 സീറ്റുകളിലായിരുന്നു 2015 ൽ കേരള കോണ്‍ഗ്രസിന്റെ ജയം. ഇത്തവണ അതേസമയം ജോസിന് എട്ടും ജോസഫിന് 9 ഉം സീറ്റുകളാണ് ലഭിച്ചത്. ഇവിടെ യുഡിഎഫ് 13, എല്‍ഡിഎഫ് 12, എന്‍ഡിഎ ഏഴ് എന്നിങ്ങനെയാണ് കക്ഷി നില.അതേസമയം പാലാ ഒഴികെയുള്ള നഗരസഭകളിൽ ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ സ്വതന്ത്രരുടെ നിലപാടാണ് നിർണായകമാകും.

ഭരണസാധ്യത

ഭരണസാധ്യത

കോട്ടയത്ത് സ്വതന്ത്ര പിന്തുണ പ്രഖ്യാപിച്ചതോടെ യുഡിഎഫിന് ഭരണസാധ്യതയാണ് നിലവിലുള്ളത്.എന്നാൽ മറ്റ് നഗരസഭകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ചങ്ങനാശേരിയില്‍ 37 വാര്‍ഡുകളില്‍ 16 ഇടത്ത് എല്‍ഡിഎഫും 15 ഇടത്ത് യുഡിഎഫുമാണ് ജയിച്ചത്.

സമസ്തയെന്ന മതസംഘടനക്ക് വർഗീയ ചിന്തയുള്ളതായി വിമര്‍ശിച്ചിട്ടില്ല; വിശദീകരണവുമായി പി ജയരാജൻ

സിപിഎം കളിക്കുന്നത് തീക്കളിയാണ്, ഇനി മുസ്ലീം സംഘടനകൾക്ക് മേൽ വർഗീയ ചാപ്പ പതിയും;വീണ്ടും ഫാത്തിമ തെഹ്‌ലിയ‌

'പിണറായിയുടെ ലക്ഷ്യം ഏകീകൃതമായി മതാടിസ്ഥാനത്തിൽ വോട്ട് രേഖപ്പെടുത്തുന്ന വിഭാഗങ്ങളുടെ മൊത്തകുത്തക'

cmsvideo
  പിണറായി മാസ്സ്..താനെന്തു തേങ്ങായ ഈ പറയുന്നേ ദേവാ | Oneindia Malayalam

  English summary
  Jose K Mani got more seats than PJ Joseph in Kottayam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X