Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയസാധ്യത നോക്കി പ്രാദേശിക സഹകരണം; ഒരു മുന്നണിയിലേക്കുമില്ല; നിലപാടറിയിച്ച് ജോസ് കെ മാണി

കോട്ടയം: ഗുരുതരമായ പ്രതിസന്ധികള്‍ക്കൊടുവില്‍ ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിരിക്കുകയാണ് യുഡിഎഫ് നേതൃത്വം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം പങ്കുവെക്കുന്നത് സംബന്ധിച്ച് ജോസഫ് വിഭാഗവുമായി നേരത്തെ ഉണ്ടാക്കിയ ധാരണ ലംഘിച്ചതിനെ തുടര്‍ന്നാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിരിക്കുന്നത്. ഇതിന് പിന്നാലെ ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലേക്ക് പോകും എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാല്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ജോസ് കെ മാണി.

ഒരു മുന്നണിയിലേക്കും ഇല്ല

ഒരു മുന്നണിയിലേക്കും ഇല്ല

തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയിലേക്കും ഇല്ലായെന്നാണ് ജോസ് പക്ഷം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത നോക്കി പ്രാദേശിക സഹകരണം മാത്രമായിരിക്കും ഉണ്ടാവുകയെന്നും ജോസ് പക്ഷം പറഞ്ഞു. തങ്ങളുടെ മുന്നോട്ടുള്ള രാഷ്ട്രീയ നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നതിനായി സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് രാവിലെ പത്തിന് ചേരും.

ഇനി തിരിച്ചുപോകേണ്ട

ഇനി തിരിച്ചുപോകേണ്ട

കോണ്‍ഗ്രസിനോടും യുഡിഎഫിനോടും യാതൊരു തരത്തിലുള്ള അയവും വേണ്ടായെന്നാണ് ജോസ് പക്ഷത്തിന്‍ നിലപാട്. യുഡിഎഫുമായി ഇനി ചര്‍ച്ച വേണ്ടായെന്ന് തന്നെയാണ് നേതാക്കളുടെ നിലപാട്. അപമാനിച്ച് ഇറക്കിവിട്ടിടത്തേക്ക് ഇനി തിരിച്ചുപോകേണ്ടയെന്നാണ് തീരുമാനം.

തോമസ് ചാഴിക്കാടന്‍

തോമസ് ചാഴിക്കാടന്‍


ഉടന്‍ മറ്റൊരു മുന്നണിയിലേക്ക് ഇല്ലെന്ന് ജോസഫ് പക്ഷക്കാരനും കോട്ടയം എംപിയുമായ തോമസ് ചാഴിക്കാടനും പറഞ്ഞു. യുഡിഎഫിന്റെ നടപടി അധാര്‍മ്മികമാണെന്നും യുക്തിസഹമല്ലെന്നും തോമസ് ചാഴിക്കാടന്‍ പ്രതികരിച്ചു. സാഹചര്യം നന്നായി വിലയിരുത്തിയ ശേഷമേ മുന്നണി പ്രവേശനം ഉണ്ടാവുകയുള്ളൂവെന്ന് കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍ ജയരാജനും പ്രതികരിച്ചു.

Recommended Video

cmsvideo
    LDF says a big no to Jose k Mani | Oneindia Malayalam
     ബിജെപിയുടെ നിലപാട്

    ബിജെപിയുടെ നിലപാട്

    അതേസമയം എന്‍ഡിഎയിലേക്ക് പ്രവേശിക്കുന്നതിനെ കുറിച്ച് ബിജെപിയുടെ നിലപാട് മാനിക്കണമെന്ന അഭിപ്രായവും പാര്‍ട്ടിയിലെ ചിലര്‍ മുന്നോട്ട് വെക്കുന്നു. യുഡിഎഫില്‍ നിന്നും പുറത്ത് പോകാന്‍ ജോസ് കെ മാണി നേരത്തെ മുതല്‍ക്കേ ആസൂത്രണം നടത്തുന്നുണ്ടായിരുന്നുവെന്നും ലക്ഷ്യം ബിജെപി ആണെന്നും കഴിഞ്ഞ ദിവസം പിസി ജോര്‍ജ് വ്യക്തമാക്കി.

    പിജെ ജോസഫ്

    പിജെ ജോസഫ്

    യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ വരും നാളുകളില്‍ പാര്‍ട്ടിയില്‍ നിന്നും മറുപക്ഷത്തേക്ക് ആളുകള്‍ ചേക്കേറുമോയെന്ന ഭയവും നേതാക്കള്‍ക്കിടയിലുണ്ട്. പാര്‍ട്ടിയിലേക്ക് വരാനിരിക്കുന്നവരുടെ നീണ്ട് ലിസ്റ്റ് തന്നെയുണ്ടെന്ന് പിജെ ജോസഫ് പ്രതികരിച്ചിരുന്നു. എംഎല്‍എമാര്‍ ഉണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും പിജെ ജോസഫ് പറഞ്ഞു.

     ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

    കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ജോസഫ് വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം കൈമാറണമെന്നായിരുന്നു യുഡിഎഫ് നിര്‍ദ്ദേശം. എന്നാല്‍ രാജിവെയ്ക്കാന്‍ തയ്യാറല്ലെന്ന നിലപാടായിരുന്നു തുടക്കം മുതല്‍ ജോസ് കെ മാണി വിഭാഗം സ്വീകരിച്ചത്.

    പുറത്താക്കല്‍ നടപടി

    പുറത്താക്കല്‍ നടപടി

    ഒറ്റരാത്രി കൊണ്ട് കാലുമാറിയ ആള്‍ക്ക് പാരിതോഷികമായി ജില്ലാ പഞ്ചായത്ത് സ്ഥാനം നല്‍കാനാവില്ലെന്ന് ജോസ് വിഭാഗം ആവര്‍ത്തിച്ചു. ഇതോടെ പല തവണയായി യുഡിഎഫ് നേതൃത്വം ഇടപെട്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടു. പിന്നാലെയാണ് യുഡിഎഫ് പുറത്താക്കല്‍ നടപടി സ്വീകരിക്കുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+