കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് കെ മാണി വളളിനിക്കറിട്ട് നടക്കുന്ന ചെറുക്കനാണ്, വിവരമില്ലാതെ പറയുന്നതാണെന്ന് പിസി ജോര്‍ജ്

Google Oneindia Malayalam News

തിരുവനന്തപുരം; ബാര്‍ക്കോഴ കേസില്‍ കെഎം മാണി കുറ്റക്കാരനാണെന്ന വാദം ആവര്‍ത്തിച്ച് പിസി ജോര്‍ജ്ജ്. കോണ്‍ഗ്രസ് നേതാക്കളെ പഴിചാരിക്കൊണ്ട് കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോര്‍ട്ട് വ്യാജമാണെന്നും പിസി ജോര്‍ജ് അവകാശപ്പെടുന്നു. നോട്ട് എണ്ണുന്ന മെഷീൻ കെഎം മാണിയുടെ വീട്ടിലുണ്ടായിരുന്നു. ഞാനും മാണിയും അന്ന് ഒരു ജീവനായി നടക്കുന്ന കാലമാണ്. അന്ന് ഞങ്ങള്‍ ഇരുവരും ആലോചിച്ചിട്ടാണ് ഈ കമ്മീഷനെ വെക്കുന്നത്. എന്നിട്ട് റിപ്പോർട്ടിനകത്ത് ആ കമ്മിഷനിലെ അംഗമായ ഞാൻ ഗൂഢാലോചന നടത്തിയെന്നാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ജോസ് കെ മാണിക്ക് വട്ടാണെന്നും അദ്ദേഹം പറഞ്ഞു. കേരള കൗമുദി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെഎം മാണി

കെഎം മാണി

കെഎം മാണി രണ്ട് കൂട്ടരോടും കാശ് വാങ്ങിയിട്ടുണ്ട്. ബാറുകൾ പൂട്ടിയപ്പോൾ തുറക്കാമെന്ന് പറഞ്ഞ് ഒരു കൂട്ടരുടെ കൈയ്യിൽ നിന്ന് കാശ് വാങ്ങി. തുറന്ന ബാറുകൾ തുറക്കില്ലയെന്ന് പറഞ്ഞ് വേറൊരു കൂട്ടരുടെയടുത്ത് നിന്നും കാശ് വാങ്ങിയെന്നും പിസി ജോര്‍ജ് പറയുന്നു. ഏഡ് കുട്ടന്‍ പിള്ളയെ പോലെ വാദിയില്‍ നിന്നും പ്രതിയില്‍ നിന്നും കെഎം മാണി പണം വാങ്ങിയിരുന്നു.

ജോസ് കെ മാണി കാരണം

ജോസ് കെ മാണി കാരണം

ജോസ് കെ മാണി കാരണമാണ് ഇപ്പോള്‍ ഇതൊക്കെ പുറത്തു പറയേണ്ടി വരുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബാര്‍ കോഴയില്‍ ഒരു കാര്യവുമില്ല. കെഎം മാണിയെ ആരോപണങ്ങളില്‍ നിന്നും രക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു രമേശ് ചെന്നിത്തല ക്വിക്ക് വേരിഫിക്കേഷന്‍ ഉത്തരവിട്ടത്. എന്നിട്ടും ഇവർ വൃത്തികേട് പറയുകയാണെന്നും പിസി ജോര്‍ജ് പറയുന്നു.

വളളിനിക്കറിട്ട്

വളളിനിക്കറിട്ട്

ബിജു രമേശ് ഇപ്പോള്‍ കോണ്‍ഗ്രസുകാരും പണം വാങ്ങിയെന്ന് പറയുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍, കുറച്ച് നാളായി ബിജു രമേശിനെ കണ്ടിട്ട്. അതിനാല്‍ അതിനെ പറ്റി ചോദിക്കാന്‍ പറ്റിയിട്ടില്ലെന്നായിരുന്നു പിസി ജോര്‍ജിന്‍റെ പ്രതികരണം. ജോസ് കെ മാണി വളളിനിക്കറിട്ട് നടക്കുന്ന ചെറുക്കനാണ്. അവന് വിവരമില്ലാതെ പറയുന്നതാണ്. അവന്‍ സ്വയം കുഴി കുത്തുകയാണെന്നായിരുന്നു ബാലകൃഷ്ണപിളളയും ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ടെന്നാണല്ലോ റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന ചോദ്യത്തിനുള്ള പിസിയുടെ മറുപടി.

എനിക്കും ബന്ധമുണ്ട്

എനിക്കും ബന്ധമുണ്ട്

മാണി പണം വാങ്ങിയതില്‍ എനിക്കും ബന്ധമുണ്ട്. എന്നോട് വന്ന് സംസാരിച്ചിട്ടാണ് ബാർ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് ഉണ്ണി കാശ് കൊടുക്കുന്നത്. മാണി പണം വാങ്ങിയ കാര്യം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടുണ്ട്. അദ്ദേഹം ഇത് സമ്മതിച്ച കാര്യവുമാണ്. ആദ്യം 50 ലക്ഷം രൂപയാണ് അവര്‍ മാണിക്ക് കൊടുക്കാന്‍ കൊണ്ടുവന്നത്. കൊടുക്കാൻ വന്നപ്പോൾ ഇവരെല്ലാം കൂടി ഹോട്ടലിൽ കയറി ഭക്ഷണം വെളളവുമെല്ലാം കഴിച്ചു.

ഉണ്ണിയെ വിളിച്ചു

ഉണ്ണിയെ വിളിച്ചു

ഭക്ഷണത്തിനെല്ലാം കൂടി ഹോട്ടലിലെ ബില്ല് പതിനായിരം രൂപയായിരുന്നു. മാണിക്ക് കൊടുക്കാന്‍ കൊണ്ടുവന്ന അമ്പത് ലക്ഷം രൂപയില്‍ നിന്നായിരുന്നു ആ പതിനായിരം രൂപ കൊടുത്തത്. ഇത്രയും രൂപ കൊടുക്കുമ്പോൾ ഇത് അയാൾ അറിയില്ലെന്ന് അവർ ചിരിച്ചുകൊണ്ട് പറയുകയും ചെയ്‌തു. എന്നാല്‍ കാശ് കൈമാറി പുറത്തേക്ക് ഇറങ്ങിയ ഉടന്‍ മാണി ഉണ്ണിയെ വിളിക്കുകയായിരുന്നു.

നോട്ട് എണ്ണുന്ന യന്ത്രം

നോട്ട് എണ്ണുന്ന യന്ത്രം

ഇതിനകത്ത് ഒരു പതിനായിരം രൂപ കുറവുണ്ടല്ലോയെന്നായിരുന്നു ചോദ്യം. മാണിയുടെ കൈവശം നോട്ട് എണ്ണുന്ന യന്ത്രമുണ്ടെന്ന് അങ്ങനെയാണ് അവര്‍ക്ക് മനസ്സിലായത്. അല്ലാതെ ഈ പ​ണം എങ്ങനെ ഇത്ര പെട്ടെന്ന് എണ്ണി തീര്‍ക്കാനാണ്. പിന്നെ എറണാകുളം ഗസ്റ്റ്ഹൗസിൽ വച്ചും പണം കൈമാറി. ബിജു രമേശും ഉണ്ണിയും എലഗൻസ് ബിനോയിയും കൂടി തിരുവനന്തപുരത്തും പോയി പണം കൊടുത്തുവെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഇടതുപക്ഷത്തേക്ക്

ഇടതുപക്ഷത്തേക്ക്


മാണിയുടെ ലൈനിന് വിരുദ്ധമായി ജോസ് ഇപ്പോൾ ഇടതുപക്ഷത്തേക്ക് പോയിരിക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. കെഎം മാണിക്ക് ചില കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും ഉപദ്രവം നേരിടേണ്ടി വന്നിരുന്നു. ആ റിപ്പോർട്ട് അദ്ദേഹം സൂക്ഷിച്ച് വച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ് ജോസ് ഇടതുപക്ഷത്തേക്ക് പോയത് എന്ന ലാഭത്തിന് വേണ്ടിയാണ് ഈ വ്യാജ റിപ്പോര്‍ട്ട് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യഥാര്‍ത്ഥ റിപ്പോര്‍ട്ട്

യഥാര്‍ത്ഥ റിപ്പോര്‍ട്ട്

യഥാര്‍ത്ഥ റിപ്പോര്‍ട്ടിനകത്തും കുഴപ്പമുണ്ട്. കമ്മിറ്റിയിൽ ഒമ്പത് പേരാണുളളത്. കമ്മിറ്റി മൂന്ന് വട്ടം കൂടിയെങ്കിലും റിപ്പോര്‍ട്ട് എഴുതാതെ പിരിയുകയായിരുന്നു. പിന്നെ കമ്മിറ്റിയിൽ ആരും പോകാതെ ആയപ്പോൾ അഞ്ചാറ് പേർ ചേർന്നിരുന്ന് ഒരു റിപ്പോർട്ട് ഉണ്ടാക്കി മാണിയുടെ കൈയ്യിൽ കൊണ്ട് കൊടുത്തു. അത് തന്നെ മാണിയുടെ ഇഷ്ടപ്രകാരം ഏഴുതിയ റിപ്പോര്‍ട്ടായിരുന്നു.

കോൺഗ്രസുകാരെ മാത്രം

കോൺഗ്രസുകാരെ മാത്രം

അതിനകത്ത് കോൺഗ്രസുകാരെ മാത്രമാണ് പ്രതിയാക്കിയിരിക്കുന്നത്. അത് കള്ളമാണെന്ന് അറിയാവുന്നത് കൊണ്ടാണ് അവരത് പുറത്തു വിടില്ലെന്ന് പറയുന്നത്. കോഴ വാങ്ങി എന്ന കാര്യത്തില്‍ എനിക്കുറപ്പുണ്ട്. അത് കെഎം മാണി തന്നെ എന്നോട് സമ്മതിച്ചിട്ടുണ്ടെന്നും പിസി ജോര്‍ജ് അവകാശപ്പെടുന്നു.

എന്തൊരു ഊളത്തരമാണ്

എന്തൊരു ഊളത്തരമാണ്

നോട്ട് എണ്ണുന്ന യന്ത്രം ഉണ്ടെന്ന് അവർ കണ്ടുപിടിച്ചതോടെ ഞാൻ മാണി സാറിന് അടുത്തേക്ക് പോയി. എന്തൊരു ഊളത്തരമാണ് മാണി സാറേ ഈ കാണിച്ചതെന്ന് ഞാന്‍ ചോദിച്ചു. ഈ പതിനായിരം രൂപ അങ്ങ് പോട്ടെന്ന് വച്ച് കൂടായിരുന്നോ, എന്തിനാണ് ചോദിക്കാന്‍ പോയതെന്ന് ഞാന്‍ ചോദിച്ചു. എന്‍റെ ജോര്‍ജെ പറ്റിപ്പോയെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണമെന്നും ജോര്‍ജ് പറയുന്നു

 മധ്യകേരളത്തില്‍ യുഡിഎഫ് ആശങ്കയില്‍; കേരള കോണ്‍ഗ്രസ് ഇല്ലാതെ ജയം അസാധ്യമെന്ന് മനസ്സിലായി: ജോസ് വിഭാഗം മധ്യകേരളത്തില്‍ യുഡിഎഫ് ആശങ്കയില്‍; കേരള കോണ്‍ഗ്രസ് ഇല്ലാതെ ജയം അസാധ്യമെന്ന് മനസ്സിലായി: ജോസ് വിഭാഗം

English summary
jose k mani is saying without knowing anything, he is a child litteraly says PC george
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X