കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് കെ മാണിയെ പാലായില്‍ സ്ഥാനാര്‍ത്ഥിയാകും?ചര്‍ച്ചകള്‍ സജീവമാക്കി ഇടതുമുന്നണി

  • By
Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസ് വീണ്ടും ഒരു പിളര്‍പ്പിന്‍റെ വക്കിലെത്തി നില്‍ക്കുകയാണ്. ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പിജെ ജോസഫ്- ജോസ് പക്ഷം എന്നിങ്ങനെ പാര്‍ട്ടി രണ്ട് തട്ടിലായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന ബദല്‍ സംസ്ഥാന കമ്മിറ്റി യോഗം പിജെ ജോസഫ് വിഭാഗത്തിന്‍റെ എതിര്‍പ്പുകള്‍ മറികടന്ന് ജോസ് കെ മാണിയെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുത്തിരിക്കുകയാണ്. അതേസമയം ഈ നീക്കത്തിനെതിരെ ജോസഫ് വിഭാഗം കോടതിയില്‍ നിന്ന് സ്റ്റേ നേടിയെടുത്തിട്ടുണ്ട്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ കോടതി സ്റ്റേ തുടരും.

<strong>എംഎല്‍എയും 11 കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നു! മമതയ്ക്ക് വീണ്ടും ഇരുട്ടടി</strong>എംഎല്‍എയും 11 കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നു! മമതയ്ക്ക് വീണ്ടും ഇരുട്ടടി

പാലാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിലെ നീക്കങ്ങള്‍ യുഡിഎഫിന്‍റെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നുണ്ട്. ഇതിനിടെ ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫിലേക്കെത്തിക്കാനുള്ള നീക്കങ്ങള്‍ ഇടതുമുന്നണി സജീവമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങളിലേക്ക്

 പാലാ ഉപതിരഞ്ഞെടുപ്പ്

പാലാ ഉപതിരഞ്ഞെടുപ്പ്

നിലവില്‍ യുഡിഎഫിന്‍റെ ഭാഗമാണ് കേരള കോണ്‍ഗ്രസ് (എം) വിഭാഗം. ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി ഇനി ഒരു പിളര്‍പ്പുണ്ടായാലും യുഡിഎഫില്‍ നിന്ന് പുറത്തുപോകില്ലെന്നാണ് ജോസഫ് വിഭാഗം ജോസ് കെ മാണി വിഭാഗവും ആവര്‍ത്തിക്കുന്നത്. അതേസമയം പാലാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ ഇത് യുഡിഎഫില്‍ വലിയ പ്രതിസന്ധികള്‍ക്ക് വഴി വെച്ചേക്കും. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടതുണ്ട്. സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് സ്വാഭാവികമായും ജോസ് കെ മാണി പക്ഷം ആവശ്യമുന്നയിക്കും.പാലാ സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് വിട്ട് നല്‍കിയാല്‍ ജോസഫ് വിഭാഗം വാളെടുക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

 ഇടതുമുന്നണിയിലേക്ക്

ഇടതുമുന്നണിയിലേക്ക്

ഇനിയൊരു സമവായ സാഹചര്യം ഉരുത്തിരിഞ്ഞാല്‍ തന്നെ തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിച്ചേക്കില്ല. അതുകൊണ്ട് തന്നെ പാലാ സീറ്റും കേരള കോണ്‍ഗ്രസിലെ പിളര്‍പ്പും യുഡിഎഫിന് വരും നാളുകളില്‍ തലവേദനയാകും. അതേസമയം നിലവിലെ സാഹചര്യം മുതലെടുക്കാനുള്ള നീക്കത്തിലാണ് ഇടതുമുന്നണി. കേരള കോണ്‍ഗ്രസിലെ ഓരോ നീക്കങ്ങളും ഇടതുമുന്നണി സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. ജോസ് കെ മാണി വിഭാഗത്തെ ഇടതുമുന്നണിയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ എല്‍ഡിഎഫില്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ഇടതുമുന്നണിയില്‍ തുടങ്ങിയിട്ടുണ്ട്.

 മത്സരിപ്പിച്ചേക്കും?

മത്സരിപ്പിച്ചേക്കും?

ജോസ് കെ മാണിയെ തന്നെ പാലായില്‍ മത്സരിപ്പിച്ചേക്കാനുളള സാധ്യതയാണ് ഇടതു മുന്നണി തേടുന്നത്. പാലായില്‍ ഏത് വിധേനയും വിജയമാണ് എല്‍ഡിഎഫിന്‍റെ സ്വപ്നം. മണ്ഡലത്തില്‍ യുഡിഎഫിന്‍റെ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിഞ്ഞാലും അത് ഗുണകരമാണെന്നാണ് എല്‍ഡിഎഫ് കണക്ക് കൂട്ടുന്നത്. പാലായില്‍ മത്സരിച്ച് ജയിച്ചാല്‍
ജോസ് കെ മാണിക്ക് മന്ത്രി പദവിയാണ് എല്‍ഡിഎഫ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യസഭാംഗത്വം രാജിവെച്ച് പാലായില്‍ മത്സരിച്ചേക്കാന്‍ ജോസ് കെ മാണി സന്നദ്ധത അറിയിച്ചേക്കുമെന്ന പ്രചരണമുണ്ട്. പാലായില്‍ ഇത്തവണ ജോസ് കെ മാണിക്കും അഭിമാന പോരാട്ടമാണ്.

 നിഷ ജോസ് രാജ്യസഭയിലേക്ക്

നിഷ ജോസ് രാജ്യസഭയിലേക്ക്

ജോസ് കെ മാണി മത്സരിച്ചാല്‍ രാജ്യസഭ എംപി സ്ഥാനം യുഡിഎഫിന് നഷ്ടമാകും. നിയമസഭയിലെ അംഗബലം അനുസരിച്ച് വളരെ എളുപ്പം തന്നെ രാജ്യസഭ സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചെടുക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞേക്കും. ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് തന്നെ രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന സാധ്യതകളും ഈ സാഹചര്യത്തില്‍ ഉയരുന്നുണ്ട്.

 അംഗ ബലം കൂട്ടാന്‍

അംഗ ബലം കൂട്ടാന്‍

നിലവില്‍ എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍റേയും എ ജയരാജന്‍റേയും പിന്തുണ ജോസ് കെ മാണി വിഭാഗത്തിനാണ്. പാര്‍ട്ടിയുടെ മറ്റ് മൂന്ന് എംഎല്‍എമാര്‍ പിജെ ജോസഫ് വിഭാഗത്തിനൊപ്പവും. അതേസമയം എംപിയായ തോമസ് ചാഴിക്കാടന്‍ ജോസ് കെ മാണിക്കൊപ്പം നില്‍ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ എല്‍ഡി​എഫ് ടിക്കറ്റില്‍ വിജയിച്ച് നിയമസഭയില്‍ അംഗമാകുന്നത് ഗുണം ചെയ്യുമെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ കണക്ക് കൂട്ടല്‍. അംഗബലം കൂട്ടി കൂറുമാറ്റ നിരോധന നിയമം മറികടക്കാനുള്ള സാധ്യതയാണ് ജോസ് കെ മാണി വിഭാഗം തിരയുന്നത്.

<strong>ബംഗാളിലും ഒഡീഷയിലും ബിജെപി മുന്നേറിയത് 'ഈ തന്ത്രം' ഉപയോഗിച്ച്! രണ്ട് വര്‍ഷം മുന്‍പേ, ഷായുടെ പദ്ധതി</strong>ബംഗാളിലും ഒഡീഷയിലും ബിജെപി മുന്നേറിയത് 'ഈ തന്ത്രം' ഉപയോഗിച്ച്! രണ്ട് വര്‍ഷം മുന്‍പേ, ഷായുടെ പദ്ധതി

<strong>ഷീല ദീക്ഷിതിന്‍റെ രാജി ആവശ്യപ്പെട്ട് നേതാക്കള്‍! രാഹുല്‍ ഗാന്ധിക്ക് പ്രത്യേകം കത്ത്</strong>ഷീല ദീക്ഷിതിന്‍റെ രാജി ആവശ്യപ്പെട്ട് നേതാക്കള്‍! രാഹുല്‍ ഗാന്ധിക്ക് പ്രത്യേകം കത്ത്

English summary
Jose K Mani may contest from Pala? discussions continues in LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X