ജോസ് കെ മാണി എംപിയുടെ മകള്‍ക്ക് പാമ്പുകടിയേറ്റു; ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍
ആലപ്പുഴ: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപിയുടെ മകള്‍ക്ക് പാമ്പുകടിയേറ്റു. 28 വയസുകാരിയായ പ്രിയങ്കയ്ക്കാണ് പാമ്പുകടിയേറ്റത്. അമ്മ നിഷ ജോസ് കെ മാണിയുടെ ആലപ്പുഴയിലെ തറവാട് വീട്ടില്‍ വച്ചാണ് പാമ്പുകടിയേറ്റത്.
ഇന്നലെ വൈകിട്ടായിരുന്നു കുടുംബാംങ്ങളെ ആശങ്കപ്പെടുത്തിയ സംഭവം ഉണ്ടായത്. ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഐസിയുവില്‍ പ്രവേശിപ്പിച്ച പ്രിയങ്കയുടെ ആരോഗ്യ നില നിലവില്‍ തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ് പ്രിയങ്ക. അതേസമയം, പ്രിയങ്കയെ കടിച്ച പാമ്പ് ഏത് ഇനത്തില്‍പെട്ടതാണെന്ന് വ്യക്തമായിട്ടില്ല. കടിച്ചത് വിഷമില്ലാത്ത പാമ്പാണെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്നും വൈകാതെ വീട്ടിലേക്കു മടങ്ങാനാകുമെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.












Click it and Unblock the Notifications