ജോസ് കെ മാണിയും പിപി സുനീറും ഹാരീസ് ബീരാനും രാജ്യസഭയിലേക്ക്; വിജയികളായി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ജോസ് കെ മാണി ( കേരള കോൺഗ്രസ് ) പി പി സുനീർ ( സി പി ഐ ), ഹാരീസ് ബീരാൻ ( മുസ്ലിം ലീഗ് ) എന്നിവരെ രാജ്യസഭാ എം പിമാരായി തിരഞ്ഞെടുത്തു. പത്രിക പിൻവലിക്കാനുള്ള അവസാന സമയം കഴിഞ്ഞും മൂന്ന് ഒഴിവുകളിലേക്ക് മൂന്ന് പേർ മാത്രം അവശേഷിച്ച സാഹചര്യത്തിലാണ് ഇവരെ വിജയികളായി പ്രഖ്യാപിച്ചത്. 25 ന് ആണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. രാജ്യ സഭയിൽ കേരളത്തിൽ നിന്ന് ആകെ 9 എം പിമാരാണ് ഉള്ളത്.
കേരള കോൺഗ്രസ് ( എം ) ചെയർമാനായ ജോസ് കെ മാണി കേരള യൂത്ത് ഫ്രണ്ടിലൂടെയാണ് മുഖ്യധാര രാഷ്ട്രീയത്തിലേക്ക് വരുന്നത്. യൂത്ത് ഫ്രണ്ട് ( എം ) സംസ്ഥാന ജനരൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, കേരള കോൺഗ്രസ് ( എം ) സംസ്ഥാന ജനറൽ സെക്രട്ടറി. വൈസ് ചെയർമാൻ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കോട്ടയം ലോക് സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

പൊന്നാനി സ്വദേശിയായ സുനീർ സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ്. നിലവിൽ ഹൗസിംഗ് ബോർഡ് വൈസ് ചെയർമാനാണ്. പൊന്നാനി സ്വദേശിയായ സുനീർ സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ്. നിലവിൽ ഹൗസിംഗ് ബോർഡ് വൈസ് ചെയർമാനാണ്. പൊന്നാനി, വയനാട് മണ്ഡലങ്ങളിൽ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. സി പി ഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ച സുനീർ 2019 ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് എതിരെ വയനാട്ടിൽ നിന്നും മത്സരിച്ചു.
സുപ്രീം കോടതി അഭിഭാഷകനും ഡൽഹി കെ എം സി സി പ്രസിഡന്റുമായ ഹാരീസ് ബീരാനാണ് പൗരത്വനിയമ ഭേദഗതി ഉൾപ്പെടെ മുസ്ലിം ലിഗ് നടത്തിയ നിയമ പോരാട്ടങ്ങൾ ഏകോപിപ്പിക്കുന്നത്. എറണാകുളം ആലുവ സ്വദേശിയായി ഹാരീസ് ബീരാൻ സുപ്രീം കോടതി അഭിഭാഷകനാണ്. 2011 മുതൽ ഡൽഹി കെ എം സി സി യുടെ പ്രസിഡന്റാണ്. ലോയേഴ്സ് ഫോറം ദേശീയ കൺവീനറും ലീഗ് ഭരണഘടന സമിതി അംഗവുമാണ് ഹാരീസ് ബീരാൻ.












Click it and Unblock the Notifications