കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചു, പാലായില്‍ സജീവമാകും, മത്സരിക്കാന്‍ സാധ്യത!!

Google Oneindia Malayalam News

കോട്ടയം: ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചു. കേരള കോണ്‍ഗ്രസ് പാലായില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ഈ നീക്കം. രാജിക്കത്ത് ജോസ് ഉപരാഷ്ട്രപതിക്ക് കൈമാറി. നിയമസഭയിലേക്ക് ജോസ് മത്സരിക്കുമെന്നാണ് സൂചന. ജോസ് നേരത്തെ തന്നെ രാജ്യസഭാംഗത്വം രാജിവെക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇത് വൈകുകയായിരുന്നു. സിപിഎം ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് തന്നെ നല്‍കുമെന്നാണ് സൂചന. ആ സീറ്റില്‍ മത്സരിക്കാനുള്ളവരുടെ പേരുകളും ഉയര്‍ന്ന് വരുന്നുണ്ട്.

1

ഇടതുപക്ഷത്ത് നിന്ന് മത്സരിക്കുന്ന കേരള കോണ്‍ഗ്രസിനായി പികെ സജീവ്, സ്റ്റീഫന്‍ ജോര്‍ജ്, പിടി തോമസ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ഗുജറാത്തില്‍ രാജ്യസഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം സമയത്ത് തന്നെ കേരളത്തിലും തിരഞ്ഞെടുപ്പ് നടന്നേക്കും. നേരത്തെ ജോസ് കടുത്തുരുത്തിയില്‍ മത്സരിക്കണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് എമ്മിലെ നേതാക്കള്‍ രംഗത്ത് വന്നിരുന്നു. പാലായേക്കാള്‍ സേഫ് സീറ്റ് കടുത്തുരുത്തിയാണെന്നും ഇവര്‍ പറഞ്ഞിരുന്നു.

അതേസമയം രാജി വൈകിയതോടെ അത് ഉടനുണ്ടാവില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാലാണ് രാജി വൈകുന്നതെന്നും പറയപ്പെട്ടിരുന്നു. അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശപ്രകാരം കോടതി വിധി വരെ കാത്തിരിക്കാനാണ് നിര്‍ദേശമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. നിലവില്‍ ചിഹ്നം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പിജെ ജോസഫ് നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. രാജി ഉടനുണ്ടാവുമെന്ന് തന്നെയായിരുന്നു ജോസ് നേരത്തെ പറഞ്ഞത്.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടയത്ത് ജോസ് സജീവമാകും. അതിന് കൂടിയാണ് രാജി. പാലായില്‍ ജോസിന്റെയും റോഷി അഗസ്റ്റിന്റെയും പേരുകളാണ് പരിഗണനയിലുള്ളത്. ജോസിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് അഭിമാന പ്രശ്‌നം കൂടിയാണ്. ഉറച്ച മണ്ഡലം ഏതാണെന്ന് ജോസ് പക്ഷം പരിശോധിക്കുന്നുണ്ട്. അതിന് ശേഷം മാത്രമേ മത്സരിക്കുന്ന കാര്യം തീരുമാനിക്കു. തദ്ദേശതിരഞ്ഞെടുപ്പില്‍ പാലായില്‍ പതിനായിരം വോട്ടിനടുത്ത് ഭൂരിപക്ഷമുണ്ട് ജോസ് പക്ഷത്തിന്. കടുത്തുരുത്തില്‍ ഇത് 15000ത്തോളമുണ്ട്. അതുകൊണ്ട് കടുത്തുരുത്തി സജീവ പരിഗണനയിലുണ്ട്.

Recommended Video

cmsvideo
NCP in Kerala upset with LDF over seat sharing, UDF invites Mani C Kappen

English summary
jose k mani resigned rajya sabha membership may contest from pala in kerala assembly election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X