കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് നീക്കത്തില്‍ പെട്ടത് ജോസ് കെ മാണി; ഇടത് പ്രവേശനത്തെ എതിര്‍ത്ത് ഒപ്പമുള്ള ഭൂരിപക്ഷം പേരും

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി വിഭാഗം തുടര്‍ രാഷ്ട്രീയ നീക്കങ്ങളെ കുറിച്ച് ഇതുവരെ വ്യക്തമായ ഒരു തീരുമാനം ഇതുവരെ സ്വീകരിച്ചിട്ടില്ല. സ്വതന്ത്ര നിലപാട് തുടരുമെന്നാണ് ജോസ് കെ മാണി കഴിഞ്ഞ ദിവസവും വ്യക്തമാക്കിയത്.

ഇടതുമുന്നണിയിലേക്ക് ചേക്കേറുമെന്ന ശക്തമായ സൂചനയുണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച് വ്യക്തമായ തീരുമാനം ഇതുവരെ കൈകൊണ്ടിട്ടില്ല. സിപിഐയുടെ ശക്തമായ എതിര്‍പ്പിനിടയിലും സിപിഎമ്മിന് ജോസ് കെ മാണിയെ മുന്നണിയിലെത്തിക്കാന്‍ സിപിഎം നേതൃത്വത്തില്‍ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു.

സിപിഎം-ജോസ് കെ മാണി

സിപിഎം-ജോസ് കെ മാണി

സിപിഎം-ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ജോസ് കെ മാണിയുടെ കടന്ന് വരവോടെ മധ്യകേരളത്തില്‍ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സ്വാധീനം ഉറപ്പിക്കാമെന്നായിരുന്നു സിപിഎമ്മിന്‍റെ കണക്ക് കൂട്ടല്‍. അതിനാല്‍ തന്നെ ചര്‍ച്ചകള്‍ക്ക് സിപിഎം തയ്യാറുമായിരുന്നു.

Recommended Video

cmsvideo
kerala is planning to go for a second lockdown | Oneindia Malayalam
തല്‍ക്കാലിക വിരാമം

തല്‍ക്കാലിക വിരാമം

എന്നാല്‍ അതിനിടയിലാണ് സംസ്ഥാനത്ത് സ്വര്‍ണ്ണക്കടത്ത് വിവാദം ഉയര്‍ന്നു വരുന്നത്. ഇതോടെ ഇടത് മുന്നണി പ്രവേശ ചര്‍ച്ചകള്‍ക്ക് ജോസ് കെ മാണി തല്‍ക്കാലിക വിരാമം ഇടുകയായിരുന്നു. മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനം എടുക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടുപോവാനായിരുന്നു ജോസ് കെ മാണിയുടെ നീക്കം.

നിലപാട്

നിലപാട്

എന്നാല്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്പീക്കര്‍ക്കും സര്‍ക്കാറിനുമെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം തീരുമാനിച്ചതോടെ തദ്ദേശ തിരഞ്ഞെടുപ്പ് വരെ സ്വതന്ത്ര നിലപാട് തുടരുക എന്നതില്‍ ജോസ് കെ മാണിക്ക് ഉറച്ച് നില്‍ക്കാന്‍ കഴിയുമോയെന്നത് സംശയകരമാണ്. ഒരു മുന്നണിയുടേയും ഭാഗമല്ലാതെ നില്‍ക്കുന്ന ജോസ് പക്ഷത്തിന് നിയമസഭായിലെ അവിശ്വാസ പ്രമേയത്തില്‍ നിലപാട് സ്വീകരിക്കേണ്ടി വരും.

രണ്ട് എംഎല്‍എമാര്‍

രണ്ട് എംഎല്‍എമാര്‍

ഇടുക്കിയില്‍ നിന്നുള്ള റോഷി അഗസ്റ്റിന്‍, കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള എന്‍ ജയരാജ് എന്നിങ്ങനെ രണ്ട് എംഎല്‍എമാരാണ് ജോസ് കെ മാണി വിഭാഗത്തിന് നിയമസഭയില്‍ ഉള്ളത്. എംഎല്‍എമാര്‍ക്ക് ആര് വിപ്പ് നല്‍കും എന്നതിനെചൊല്ലിയും ജോസ് കെ മാണി, ജോസഫ് പക്ഷങ്ങള്‍ തമ്മില്‍ തര്‍ക്കം തുടങ്ങിയിട്ടുണ്ട്. ചിഹ്നം സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതും വിപ്പ് അധികാരം ഉപയോഗിക്കുന്നതില്‍ നിര്‍ണ്ണായകമാവും.

ചിഹ്നം

ചിഹ്നം

യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ട കേരളാ കേണ്‍ഗ്രസ് ജോസ് പക്ഷത്തിന് അഗ്നിപരീക്ഷണമായിരിക്കും അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ്. ചിഹ്നം സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്തിമ വിധി വന്നിട്ടില്ലാത്തതിനാല്‍ വിപ്പ് നല്‍കാനുള്ള അധികാരം വര്‍ക്കിംഗ് ചെയര്‍മാനായ പിജെ ജോസഫില്‍ നിക്ഷിപ്തമാണ്.

വിപ്പ് ലംഘനം

വിപ്പ് ലംഘനം

ജോസ് പക്ഷത്തെ എംഎല്‍എമാര്‍ പ്രമേയത്തെ എതിര്‍ത്താലും വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നാലും വിപ്പ് ലംഘനമാവും. പ്രമേയത്തെ അനുകൂലിച്ചാല്‍ യുഡിഎഫിലേക്കുള്ള ജോസ് കെ മാണിയുടെ മടക്കമായി അധിനെ കണക്കാക്കാന്‍ കഴിയും. തുടര്‍ ചര്‍ച്ചകളില്‍ ഈ അനുകൂല നിലപാട് നിര്‍ണ്ണായകമാവും.

 കത്ത് നല്‍കും

കത്ത് നല്‍കും


എന്നാല്‍ യുഡിഎഫ് കൊണ്ടുവരുന്ന പ്രമേയത്തെ അനുകൂലിക്കുന്ന നിലപാട് ഒരിക്കലും ഉണ്ടാകില്ലെന്നാണ് ജോസ് പക്ഷം നേതാക്കള്‍ നല്‍കുന്ന സൂചന. വിപ്പ് നല്‍കാനുള്ള അവകാശം തങ്ങള്‍ക്കാണെന്ന് കാണിച്ച് ജോസ് പക്ഷത്തെ റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കും. എന്നാല്‍ വിപ്പ് നല്‍കാനുള്ള അധികാരം തങ്ങള്‍ക്ക് തന്നെയാണെന്നാണ് ജോസഫ് പക്ഷത്തിന്‍റെ വാദം.

ജോസഫിന് പുറമെ

ജോസഫിന് പുറമെ

പിജെ ജോസഫിന് പുറമെ, മോന്‍സി ജോസഫ്, സിഎഫ് മത്യൂസ് എന്നീ അംഗങ്ങളാണ് ജോസഫ് പക്ഷത്ത് ഉള്ളത്. പ്രമേയത്തെ എതിര്‍ത്താല്‍ വിപ്പ് പ്രകാരം കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കും എന്ന് പിജെ ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആര്‍ക്കും വോട്ട് ചെയ്യാതെ അവിശ്വാസ പ്രമേയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയെന്ന നിലപാടാവും ജോസ് കെ മാണി സ്വീകരിക്കുക.

എതിര്‍ക്കുന്നു

എതിര്‍ക്കുന്നു

ഇടതിന് അനുകൂലമായ തീരുമാനം എടുക്കാന്‍ മുന്നണി പ്രവേശനം സബന്ധിച്ച് ഒരു ഉറപ്പ് ഇതുവരെ കിട്ടിയിട്ടില്ല. സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിന്‍റെ പ്രതിഛായ ഇടിഞ്ഞുവെന്ന് കാട്ടി ഇടത് പ്രവേശനത്തെ ജോസ് കെ മാണിക്കൊപ്പമുള്ള ഭൂരിപക്ഷം പേരും എതിര്‍ക്കുന്നു. വിഷയം ചര്‍ച്ച ചെയ്യാൻ ജോസ് പക്ഷം ഈയാഴ്ച പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിച്ചിട്ടുണ്ട്

താല്‍പര്യം

താല്‍പര്യം

അതേസമയം, ജോസിനെ മുന്നണിയിലേക്ക് തിരികെ എത്തിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും താല്‍പര്യം ഉണ്ട്. ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് മുസ്ലിം ലീഗ് നേതാക്കളും ജോസ് കെ മാണി വിഭാഗത്തെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാത്തത് ജോസിന്‍റെ മടക്കം കൂടി മുന്നില്‍ കണ്ടാണ്.

എടുത്ത് ചാടി തീരുമാനം വേണ്ട

എടുത്ത് ചാടി തീരുമാനം വേണ്ട

ജുലൈ എട്ടാം തിയതി കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നായരുന്നു പിജെ ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അവിശ്വാസം കൊണ്ടുവരുന്നത് സംബന്ധിച്ച് എടുത്ത് ചാടി തീരുമാനം പ്രഖ്യാപിക്കേണ്ട നിര്‍ദ്ദേശം കോണ്‍ഗ്രസ് നേതൃത്വം പിജെ ജോസഫിന് നല്‍കുകയായിരുനെന്നാണ് സൂചന.

ദേ​ശീ​യ നേ​തൃ​ത്വം

ദേ​ശീ​യ നേ​തൃ​ത്വം

യുപിഎ ഘടകക്ഷിയെന്ന നിലയില്‍ പ്രശ്നപരിഹാരത്തിനായി കോ​ൺ​ഗ്ര​സ്​ ദേ​ശീ​യ നേ​തൃ​ത്വം ഇ​ട​പെ​ടു​ന്ന​തും ജോ​സ്​ പ​ക്ഷ​ത്തി​ന്​ ആ​ശ്വാ​സ​മാ​വു​ന്നുണ്ട്. രാ​ഹു​ൽ​ഗാ​ന്ധി​യു​മാ​യി സം​സാ​രി​ച്ചെ​ന്നും ജോ​സ്​​പ​ക്ഷ നേ​താ​ക്ക​ൾ പ​റ​യു​ന്നു. അതേസമയം, പുതിയ വിവാദവുമായി ബ​ന്ധ​പ്പെ​ട്ട്​ സ​ർ​ക്കാ​റി​നെ​യോ മു​ഖ്യ​മ​ന്ത്രി​യെ​യോ പ​ര​സ്യ​മായി വിമര്‍ശിക്കാന്‍ ജോസ് കെ മാണി തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്

English summary
jose k mani's decison on UDF stand;These are the possibilities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X