കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കോൺഗ്രസിനും ജോസ് കെ മാണിക്കും പാലായിൽ ആപ്പ് വെച്ചത് സഭ? തിരിച്ചടിയായത് ആ സർവ്വേ?

Google Oneindia Malayalam News

തിരുവനന്തപുരം; പാലായിൽ ജോസ് കെ മാണിയുടെ പരാജയത്തിന്റെ ആഘാതത്തിലാണ് കേരള കോൺഗ്രസും ഇടത് ക്യാമ്പും. കുറഞ്ഞത് 18500 വോട്ടിനെങ്കിലും ജോസ് വിജയിക്കുമെന്നായിരുന്നു വോട്ടെടുപ്പിന് പിന്നാലെ എൽഡിഎഫ് കണക്ക് കൂട്ടൽ. കേരള കോൺഗ്രസ് (എം) നും സിപിഎമ്മിനുമായി 70,000 വോട്ടുകൾ എന്നായിരുന്നു വിലയിരുത്തിയത്. എന്നാൽ എൽഡിഎഫ് പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കികൊണ്ടായിരുന്നു പാലായിലെ മാണി സി കാപ്പന്റെ വിജയം.

അതേസമയം ജോസിന്റെ പരാജയത്തിലേക്ക് നയിച്ച കാരണങ്ങൾ പരിശോധിക്കുകയാണ് സിപിഎമ്മും കേരള കോൺഗ്രസും. സിപിഎം വോട്ടുകൾ ജോസിന് കിട്ടിയില്ലെന്ന പരാതി കേരള കോൺഗ്രസ് ഉന്നയിക്കുന്നുണ്ടെങ്കിലും അത് മാത്രമല്ല പരാജയത്തിന് വഴിവെച്ചതെന്നാണ് പാർട്ടിയുടെ ഇപ്പോഴത്തെ വിലയിരുത്തൽ.കത്തോലിക്ക സഭയും ജോസിന് പാലം വലിച്ചെന്നാണ് പുതിയ ആക്ഷേപം. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

പതിനായിരത്തിലധികം

പതിനായിരത്തിലധികം

പാലായിൽ പതിനായിരത്തിലധികം വോട്ടുകൾക്കായിരുന്നു ഇത്തവണ മാണി സി കാപ്പന്റെ വിജയം. കാപ്പന് 69804 വോട്ടുകളാണ് കിട്ടിയത്. അതായാത് പാലായിലെ വോട്ടു ചരിത്രത്തിലെ തന്നെ റെക്കോഡ് വോട്ട്. കെഎം മാണിക്ക് പോലും 61000 ത്തോളം വോട്ടുകൾ മാത്രമേ പാലായിൽ ലഭിച്ചിട്ടുള്ളു.2011 ലാണ് ഈ ഉയർന്ന കണക്ക്. അന്ന് 61239 വോട്ടുകളാണ് കെഎം മാണിക്ക് ലഭിച്ചത്.

വെറും 3232 വോട്ട്

വെറും 3232 വോട്ട്

2019ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കാപ്പന് കിട്ടിയത് 54137 വോട്ടുകളായിരുന്നു. ഇതിനേക്കാള്‍ 15000ത്തിലധികം വോട്ടുകളാണ് കാപ്പന് ലഭിച്ചത്. മറുവശത്ത് ജോസിന് 2019 ലെ ഉപതിരഞ്ഞെടുപ്പിൽ ജോസ് ടോമിന് കിട്ടിയതിനേക്കാൾ 3232 വോട്ട് മാത്രമാണ് അധികമായി നേടാൻ സാധിച്ചത് സിപിഎമ്മിന്റെ സ്വാധീന മേഖലകളിൽ ഉൾപ്പെടെ കടുത്ത തിരിച്ചടിയാണ് ജോസ് നേരിട്ടത്.

കത്തോലിക്ക സഭ

കത്തോലിക്ക സഭ

സിപിഎമ്മിലെ വോട്ടുകൾ ലഭിക്കാതത്ത് തിരിച്ചടിക്ക് കാരണമായെന്ന പരാതികൾ ഉയരുന്നുണ്ടെങ്കിലും ഇടതുമുന്നണി പ്രവേശനത്തിന് ജോസിന് പച്ചക്കൊടി കാട്ടിയ സഭയിലെ ഒരു വിഭാഗം അവസാന നിമിഷം ജോസിനെതിരായി രംഗത്തെത്തിയെന്ന വിലയിരുത്തലിലാണ് ഇപ്പോൾ കേരള കോൺഗ്രസ്. കഴിഞ്ഞ ഫെബ്രുവരിയിൽ സഭ സ്വാധീനമുള്ള പത്രത്തിന്റെ ഓൺലൈൻ എഡിഷൻ നടത്തിയ സർവ്വേ ഇതിന്റെ ഭാഗമായിരുന്നവെന്നാണ് ആരോപണം.

കാപ്പന് സീറ്റ് നിഷേധിച്ചത്

കാപ്പന് സീറ്റ് നിഷേധിച്ചത്

സർവ്വേയിൽ കത്തോലിക്ക സമുദായത്തിനിടയിൽ മാണി സി കാപ്പന് അനുകൂല അന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ ശ്രമം നടന്നുവെന്നാണ് കേരള കോൺഗ്രസ് ആരോപണമെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
പാലായിൽ കാപ്പന് സീറ്റ് നിഷേധിച്ചത് ശരിയാണോ എന്ന ചോദ്യം സർവ്വേയിൽ ഉന്നയിച്ചിരുന്നത്രേ. ഇതിന് 74 ശതമാനം ആളുകൾ നടപടി തെറ്റായിപോയി എന്നായിരുന്നു അഭിപ്രായപ്പെട്ടത്.

പുരോഹിതർ ഉൾപ്പെടെ

പുരോഹിതർ ഉൾപ്പെടെ

കത്തോലിക്ക സമുദായത്തിനിടയിൽ ശക്തമായ സ്വാധീനമുള്ള പത്രം വായനക്കാർക്കിടയിൽ കാപ്പന് അനുകൂല തരംഗം ഉണ്ടാക്കാൻ ഇത് ഇടയാക്കി.
അതേസമയം ഇത്തരം ഒരു സർവ്വേ ആര്, എപ്പോൾ നടത്തിയെന്ന കാര്യത്തിൽ വിശദീകരണം ഇല്ല. പുരോഹിതർ അടക്കമാണ് ഇതിന് പിന്നിലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ക്രിസ്ത്യാനികൾക്കെതിരെ

ക്രിസ്ത്യാനികൾക്കെതിരെ

അതിനിടെ സാമ്പത്തിക സംവരണത്തിന് നിന്ന് സീറോ മലബാർ സഭാംഗങ്ങളെ ഒഴിവാക്കിയെന്ന് ആരോപിച്ച് കൊണ്ട് കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ സമിതി വ്യാപക പ്രചരണം നടത്തിയതെന്നും തിരിച്ചടിയായെന്ന് ജോസ് വിഭാഗം കരുതുന്നു. ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിൽ എത്തിയിട്ടും ക്രിസ്ത്യാനികൾക്ക് അനുകൂലമായ നടപടി കൈക്കൊള്ളാൻ തയ്യാറാകുന്നില്ലെന്ന പ്രചരണമായിരുന്നു വ്യാപകമായി ഉയർന്നത്.

 വാട്സ് ആപ്പ് ഗ്രൂപ്പിലും

വാട്സ് ആപ്പ് ഗ്രൂപ്പിലും

കൂടാതെ ഒരു വാട്സ് ആപ്പ് ഗ്രൂപ്പിലും ജോസിനെതിരായി വോട്ട് ചെയ്യാൻ ആഹ്വാനം നടന്നതായി മാധ്യമം റിപ്പോർട്ടിൽ പറയുന്നു. പാലായിലെ പഴയ ളാലം പള്ളിയുടെ പേരിലുള്ള വാട്സ് ആപ്പ് കൂട്ടായ്മയിലാണ് യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന ആഹ്വാനം ഉയർന്നത്രേ.ഇത്തരം ഒരു സംഭവം ഉണ്ടായിട്ടുകൂടി തിരഞ്ഞെടുപ്പ് ദിവസത്തിന് അന്ന് മാത്രമാണ് ഈ സന്ദേശം നിഷേധിച്ച് വികാര പ്രസ്താവന ഇറക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

പുരോഹിതർ നേരിട്ടിറങ്ങി

പുരോഹിതർ നേരിട്ടിറങ്ങി

മാത്രമല്ല പുരോഹിതർ നേരിട്ടിറങ്ങി ജോസിനെതിരെ പ്രചരണം നടത്തിയാതുള്ള ആരോപണങ്ങളും ഉണ്ട്. സന്യസ്തർക്ക് ഏറ്റവും കൂടുതൽ വോട്ടുകൾ ഉള്ള ബൂത്തുകൾക്ക് കീഴിലെ കോൺവെന്റുകളിൽ ചില പുരോഹിതർ നേരിട്ടെത്തിയെന്നും ജോസിന് വോട്ട് നൽകരുതെന്നും ആവശ്യപ്പെട്ടതായും ആരോപണം ഉണ്ട്.

ചെന്നിത്തലയും മുല്ലപ്പള്ളിയും മാറില്ല, ചര്‍ച്ച തടഞ്ഞ് സീനിയേഴ്‌സ്, തോല്‍വി മാത്രം പരിശോധിക്കുംചെന്നിത്തലയും മുല്ലപ്പള്ളിയും മാറില്ല, ചര്‍ച്ച തടഞ്ഞ് സീനിയേഴ്‌സ്, തോല്‍വി മാത്രം പരിശോധിക്കും

Recommended Video

cmsvideo
Mullappally Ramachandran's reply to hibi eden | Oneindia Malayalam

English summary
kerala assembly election 2021; kerala congress assumes catholic church survey supporting kappan also caused jose k mani's defeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X