കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‘മാണി സാറിന്റെ സംസ്‌കാരത്തിനിടെ പൊട്ടിച്ചിരിച്ചത് മറക്കണോ?’;'അഞ്ഞൂറാനെ' കൂട്ടുപിടിച്ച് ജോസ് വിഭാഗത്തിന്റെ വീഡിയോ

Google Oneindia Malayalam News

കോട്ടയം; തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഡിസംബർ 8 നാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എമ്മിന്റെ ഇടതുമുന്നണി പ്രവേശം തദ്ദേശ തിഞ്ഞെടുപ്പിൽ ഇടത്-വലത് മുന്നണികളെ ഏത് രീതിയിലാകും ബാധിക്കുകയെന്നതാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്.

അതേസമയം പ്രചരണം മുറുകിയതോടെ യുഡിഎഫിനും കോൺഗ്രസിനുമെതിരെ പുതിയ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് ജോസ് കെ മാണി വിഭാഗം സൈബർ വിങ്ങ്.

 കേരള കോൺഗ്രസിനെ ചതിച്ചു

കേരള കോൺഗ്രസിനെ ചതിച്ചു

കോൺഗ്രസ് നേതാക്കളേയും പിജെ ജോസഫ് വിഭാഗത്തേയും രൂക്ഷമായി വിമർശിച്ച് കൊണ്ടായിരുന്നു 37 വർഷത്തെ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് ജോസ് കെ മാണി വിഭാഗം എൽഡിഎഫിന്റെ ഭാഗമായത്. ജോസ് കെ മാണിയെ കോൺഗ്രസ് നേതാക്കൾ പിന്നിൽ നിന്ന് കുത്തുകയായിരുന്നുവെന്നാണ് ജോസ് ആരോപിച്ചത്.

 ഉപതിരഞ്ഞെടുപ്പിലും ചതി

ഉപതിരഞ്ഞെടുപ്പിലും ചതി

പാലാ ഉപതിരഞ്ഞെടുപ്പില്‍ ചതിയുണ്ടയി. ചിഹ്നം നഷ്ടപ്പെട്ടപ്പോള്‍ പോലും ഇടപെടാന്‍ യുഡിഎഫിന് നേതൃത്വം തയ്യാറായിരുന്നില്ലെന്നും ജോസ് കെ മാണി ആരോപിച്ചിരുന്നു.ഇത്തരം വിഷയങ്ങൾ കോർത്തിണക്കി കൊണ്ടാണ് ഇപ്പോൾ യുഡിഎഫിനെതിരെ കേരള കോൺഗ്രസ് പ്രചരണ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

 വീഡിയോയിൽ പറയുന്നത്

വീഡിയോയിൽ പറയുന്നത്

സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിന്റെ ഹിറ്റ് ചിത്രമായ ദി ഗോഡ് ഫാദറിലെ അഞ്ഞൂറാന്റെ കഥാപാത്രം പറയുന്ന പ്രശസ്തമായ ഡയലോഗ് ഉപയോഗിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 'എന്തൊക്കെയാടോ മറക്കേണ്ടത്' എന്ന് പറയുന്ന ഡയലോഗിനൊപ്പം പല ആരോപണങ്ങളും ഒരു മിനിറ്റ് 41 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ പറയുന്നത്.

 പഴയതൊക്കെ മറക്കണോ

പഴയതൊക്കെ മറക്കണോ

"മറക്കണോ? പഴയതൊക്കെ ഞാന്‍ മറക്കണോ? എന്തൊക്കെയാടോ ഞാന്‍ മറക്കേണ്ടത്?റബ്ബര്‍ കര്‍ഷകരെ ചിദംബരം ചതിച്ചത് മറക്കണോ?പാലായില്‍ ചിഹ്നം തരാതെ തോല്‍പിച്ചത് ഞങ്ങള്‍ മറക്കണോ?

 അധിക്ഷേപിച്ചത് മറക്കണോ

അധിക്ഷേപിച്ചത് മറക്കണോ

ഗാഡ്ഗില്‍ റിപ്പോര്‍ട്ടുണ്ടാക്കി ഹൈറേഞ്ചിലെ കര്‍ഷകരെ കുടിയൊഴിപ്പിക്കാന്‍ നോക്കിയത് ഞങ്ങള്‍ മറക്കണോ?യൂത്ത് കോണ്‍ഗ്രസുകാരുടെ ചീത്തവിളിയും കരിങ്കൊടിയും ഞങ്ങള്‍ മറക്കണോ?മാണി സാറിനെ വെറും മാണി എന്ന് മാത്രമേ എന്ന് പറഞ്ഞ് അധിക്ഷേപിച്ചത് മറക്കണോ?

 പിന്നിൽ നിന്ന് കുത്തിയത് മറക്കണോ

പിന്നിൽ നിന്ന് കുത്തിയത് മറക്കണോ

മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ല എന്നുപറഞ്ഞ് പുറത്താക്കിയത് ഞങ്ങള്‍ മറക്കണോ?മാണിസാറിനെ പിന്നില്‍ നിന്ന് കുത്തിയത് ഞങ്ങള്‍ മറക്കണോ?മാണി സാറിന്റെ സംസ്‌കാര വേളയില്‍ പോലും പൊട്ടിച്ചിരിച്ചുല്ലസിച്ച ജോസഫ്മാരെ ഞങ്ങള്‍ മറക്കണോ?

 പൊട്ടിച്ചിരിച്ചത് മറക്കണോ

പൊട്ടിച്ചിരിച്ചത് മറക്കണോ

മാണി സാറിന്റെ മരണം മരണം ആഘോഷമാക്കിയവര്‍
മാണിസാറിന്റെ മൃതദേഹം പാലാ പള്ളിയില്‍ എത്തിച്ചപ്പോള്‍ പൊട്ടിച്ചിരിക്കുന്ന ജോസഫുമാര്‍
ഇവരൊക്കെ ഇന്ന് മാണി സ്‌നേഹം കൊട്ടിഘോഷിക്കുമ്പോള്‍ മാണി സാറിന്റെ ആത്മാവ് ദുഖിക്കുന്നുണ്ടാകും.

 ക്വിക്ക് വെരിഫിക്കേഷനിട്ടത് മറക്കണോ

ക്വിക്ക് വെരിഫിക്കേഷനിട്ടത് മറക്കണോ

‘മാണി എന്ന മാരണം' എന്ന് ലേഖനം എഴുതിയത് ഞങ്ങള്‍ മറക്കണോ?,രണ്ട് കോടി കോഴ വാങ്ങി കൈയില്‍ വെച്ചിട്ട് മാണിസാറിനെതിരെ ക്വിക് വേരിഫിക്കേഷന്‍ ഇട്ടത് മറക്കണോ?"

പ്രചരണങ്ങൾ ശക്തം

പ്രചരണങ്ങൾ ശക്തം

തിരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിനെതിരായ പ്രചരണങ്ങൾ കടുപ്പിക്കുകയാണ് ജോസ് പക്ഷവും എൽഡിഎഫും. ഇക്കുറി തിരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ വരവ് കൂറ്റൻ മുന്നേറ്റത്തിന് സഹായിക്കുമെന്നാണ് എൽഡിഎഫ് കണക്ക് കൂട്ടുന്നത്. മധ്യകേരളം ചുവക്കുമെന്നാണ് ഇടതുമുന്നണി പ്രതീക്ഷ.

ശക്തിതെളിയിക്കാൻ

ശക്തിതെളിയിക്കാൻ

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം കാഴ്ചവെച്ച് മുന്നണിയിൽ ശക്തി തെളിയിക്കാനാണ് ജോസ് പക്ഷം ഒരുങ്ങുന്നത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വിലപേശൽ നടത്താൻ തദ്ദേശ തിരഞ്ഞെടുപ്പിൽ കൂറ്റൻ വിജയം നേടിയേ മതിയാകൂവെന്ന് ജോസ് പക്ഷം കരുതുന്നുണ്ട്.

ജില്ലാ പഞ്ചായത്ത് വിജയം

ജില്ലാ പഞ്ചായത്ത് വിജയം

കേരള കോൺഗ്രസിന്റെ തട്ടകമായ കോട്ടയം ജില്ലയിലാകും ഇക്കുറി പൊടിപാറുന്ന പോരാട്ടങ്ങൾ നടക്കുക.ജില്ലാ പഞ്ചായത്ത് എന്ത് വിലകൊടുത്തും പിടിക്കാനുള്ള നീക്കമാണ് ജോസ് പക്ഷം നടത്തുന്നത്. ജില്ലാ പഞ്ചായത്ത് വിജയം എൽഡിഎഫിലെ ജോസിന്റെ പ്രതീക്ഷകൾക്ക് ശക്തി പകരും.

സീറ്റുകൾ ഇങ്ങനെ

സീറ്റുകൾ ഇങ്ങനെ

22 ഡിവിഷനുകളില്‍ 9 സീറ്റാണ് എല്‍ഡിഎഫ് ജോസ് പക്ഷത്തിന് മാത്രമായി വിട്ടുകൊടുത്തത്. സിപിഎമ്മും ഇത്തവണ 9 സീറ്റിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ സിപിഎം 12 സീറ്റില്‍ മത്സരിച്ചിരുന്നു.ജോസിന്റെ പിന്തുണയോടെ ജില്ലാ പഞ്ചായത്ത് ഭരണം തന്നെ പിടിച്ചെടുക്കാമെന്നതാണ് സിപിഎം പ്രതീക്ഷ.

 തൊട്ട് കളിച്ചത് ഉമ്മൻ ചാണ്ടിയെ; ഇനി ഗണേഷ് കുമാറിന്റെ യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായം</a><a class=" title=" തൊട്ട് കളിച്ചത് ഉമ്മൻ ചാണ്ടിയെ; ഇനി ഗണേഷ് കുമാറിന്റെ യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായം" /> തൊട്ട് കളിച്ചത് ഉമ്മൻ ചാണ്ടിയെ; ഇനി ഗണേഷ് കുമാറിന്റെ യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായം

'മണിമാളികയില് ജീവിക്കുന്ന കോടീശ്വരന്മാർ,ഇവരാണോ കർഷകർ..ഖാലിസ്ഥാൻവാദികൾ';സന്തോഷ് പണ്ഡിറ്റ്'മണിമാളികയില് ജീവിക്കുന്ന കോടീശ്വരന്മാർ,ഇവരാണോ കർഷകർ..ഖാലിസ്ഥാൻവാദികൾ';സന്തോഷ് പണ്ഡിറ്റ്

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

English summary
Jose k mani's election video against UDF and PJ Joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X