• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇനി പിണറായിക്ക് ഉറപ്പിക്കാം, ചരിത്രം കുറിയ്ക്കാം... കേരളത്തിലെ ക്രൈസ്തവ വോട്ടു ചരിത്രം വഴിമാറും?

കോട്ടയം: കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. സിപിഎമ്മിന് പ്രാപ്യമാകാതെ പോയിട്ടുള്ള ക്രിസ്ത്യന്‍ വോട്ടുകളും സവര്‍ണ വോട്ടുകളും ആണ്. പലപ്പോഴും കേരളത്തിലെ ജയപരാജയങ്ങളെ നിര്‍ണയിക്കുന്നതിലും ഈ വോട്ടുകള്‍ നിര്‍ണായകമാണ്. പ്രത്യേകിച്ചും മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും.

പാലായിലെ ട്വിസ്റ്റ്!!! ഇനി കാപ്പിലും കരിങ്കോഴയ്ക്കലും തമ്മില്‍ നേർക്കുനേർ... വീണ്ടും പിളർപ്പ്?

കേരള കോൺഗ്രസിനെ പിളർത്തി ജോസ് കെ മാണി ഇടത് മുന്നണിയിൽ, എംപി സ്ഥാനം രാജി വെച്ച് ജോസ്

എന്തായാലും ഇത്തവണ സിപിഎം ഉറപ്പിച്ച് തന്നെയാണ്. ജോസ് കെ മാണിയിലൂടെ മധ്യകേരളം പിടിക്കാമെന്നും അതുവഴി ഭരണത്തുടര്‍ച്ച നേടാമെന്നും തന്നെയാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. അത് എങ്ങനെ സാധ്യമാകും എന്ന് കൂടി പരിശോധിക്കാം...

ക്രൈസ്തവ വോട്ടുകള്‍

ക്രൈസ്തവ വോട്ടുകള്‍

ക്രൈസ്തവ വോട്ടുകളുടെ സമാഹരണം ഒട്ടുമിക്കപ്പോഴും കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ കൈയ്യിലാണ്. ഓരോ മേഖലകളിലും അത് ഏറിയും കുറഞ്ഞും ഇരിക്കും എന്ന് മാത്രം. ഇക്കാര്യത്തില്‍ ഏറ്റവും പ്രബലമായ പാര്‍ട്ടി കേരള കോണ്‍ഗ്രസ് എം തന്നെയാണ്.

 മാണിയുടെ ലെഗസി

മാണിയുടെ ലെഗസി

കെഎം മാണി ഇല്ലെങ്കിലും മാണിയുടെ ലെഗസി പേറുന്ന ജോസ് കെ മാണി കൂടെ വന്നാല്‍ ക്രൈസ്തവ വോട്ടുകളില്‍ ഒരുവിഭാഗം തങ്ങള്‍ക്കൊപ്പം എത്തുമെന്ന പ്രതീക്ഷയില്‍ ആണ് എല്‍ഡിഎഫ്. അതിനുള്ള സാധ്യത തള്ളിക്കളയാനും ആവില്ല.ചുരുങ്ങിയ പക്ഷം കോട്ടയം, ഇടുക്കി ജില്ലകളിലെങ്കിലും ഇതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പില്‍ പ്രകടമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കോട്ടയത്ത്

കോട്ടയത്ത്

കോട്ടയം ജില്ലയില്‍ ഒമ്പത് നിയമസഭ മണ്ഡലങ്ങളാണ് ഇപ്പോഴുള്ളത്. അതില്‍ വെറും മൂന്നെണ്ണം മാത്രമാണ് ഇടതുപക്ഷത്തിന് സ്വന്തമായുള്ളത്. പൂഞ്ഞാര്‍ ഒഴിവാക്കിയാല്‍ ബാക്കി അഞ്ച് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും ആണ്. ഈ കടമ്പ മറികടക്കാനായാല്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച അത്രബുദ്ധിമുട്ടുള്ള കാര്യമാവില്ല.

ആറ് മണ്ഡലങ്ങളില്‍

ആറ് മണ്ഡലങ്ങളില്‍

കോട്ടയത്തെ ആറ് നിയമസഭ മണ്ഡലങ്ങള്‍ ജോസ് കെ മാണി വിഭാഗത്തിന് കൊടുക്കാമെന്നാണ് എല്‍ഡിഎഫ് ധാരണ. അതില്‍ ഒന്ന് നിലവില്‍ എല്‍ഡിഎഫ് മണ്ഡലമായ പാല ആണ്. ഇതാണ് ഇപ്പോള്‍ വിവാദമായി നില്‍ക്കുന്നത്. മാണി സി കാപ്പന്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് ഇപ്പോള്‍ പറയുന്നതെങ്കിലും പിന്നീട് എന്ത് സംഭവിക്കും എന്ന് പറയാന്‍ പറ്റില്ല.

ഉമ്മന്‍ ചാണ്ടിയ്ക്കും വെല്ലുവിളി

ഉമ്മന്‍ ചാണ്ടിയ്ക്കും വെല്ലുവിളി

സിപിഎം മത്സരിക്കുന്ന പുതുപ്പള്ളി സീറ്റ് ഇത്തവണ ജോസ് കെ മാണി ഗ്രൂപ്പിന് വിട്ടുകൊടുത്തേക്കും എന്നാണ് സൂചന. അമ്പത് വര്‍ഷമായി ഉമ്മന്‍ ചാണ്ടി മാത്രം തിരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് പുതുപ്പള്ളി. അവിടെ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ ജോസ് ഗ്രൂപ്പ് എത്തുന്നതോടെ സാധിക്കും എന്നും എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു.

സിപിഎം സീറ്റുകള്‍ നല്‍കുമോ?

സിപിഎം സീറ്റുകള്‍ നല്‍കുമോ?

കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങള്‍ സ്ഥിരമായി സിപിഎം മത്സരിക്കുന്നവയാണ്. ഇതില്‍ ഏതെങ്കിലും ഒന്ന് ജോസ് പക്ഷത്തിന് നല്‍കിയേക്കും. കേരള കോണ്‍ഗ്രസ് സ്ഥിരമായി മത്സരിക്കുന്ന ഏറ്റുമാനൂര്‍ സീറ്റ് എന്തായാലും സിപിഎം വിട്ടുകൊടുക്കില്ല. കൂടാതെ സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളായ റാന്നി, ചാലക്കുടി മണ്ഡലങ്ങളും ജോസ് പക്ഷത്തിന് നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രിസ്ത്യന്‍ വോട്ടുബാങ്ക്

ക്രിസ്ത്യന്‍ വോട്ടുബാങ്ക്

റാന്നി, പിറവം, ചാലക്കുടി, ഇരിക്കൂര്‍, ഇടുക്കി, തൊടുപുഴ, കുറ്റ്യാടി തുടങ്ങിയ സീറ്റുകളും ജോസ് പക്ഷത്തിന് നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ റാന്നിയും ചാലക്കുടിയും മാത്രമേ ഇടതുപക്ഷത്തിനൊപ്പം ഉണ്ടായിരുന്നുള്ളു. ജോസ് പക്ഷം എത്തുന്നതോടെ ഇതില്‍ വലിയൊരു വിഭാഗം സീറ്റുകളും പിടിച്ചെടുക്കാം എന്ന പ്രതീക്ഷയും എല്‍ഡിഎഫിനുണ്ട്.

സഭകളുടെ പിന്തുണ

സഭകളുടെ പിന്തുണ

രണ്ടും കല്‍പിച്ച് ജോസ് കെ മാണി എടുത്തതല്ല എല്‍ഡിഎഫ് പ്രവേശനം എന്നാണ് റിപ്പോര്‍ട്ടുകള്‍. സഭാനേതൃത്വങ്ങളുമായി കൂടി കൂടിയാലോചിച്ചിട്ടാണിത്. ആ ഒരു ഉറപ്പും എല്‍ഡിഎഫിന് ഇത്തവണ ഗുണകരമാകും.

തദ്ദേശ തിരഞ്ഞെടുപ്പോടെ

തദ്ദേശ തിരഞ്ഞെടുപ്പോടെ

നിലവില്‍ ഉള്ള സീറ്റ് ധാരണകള്‍ അന്തിമമല്ല. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം, വോട്ട് കണക്കുകള്‍ പരിശോധിച്ചായിരിക്കും എല്‍ഡിഎഫ് അന്തിമ സീറ്റ് വിഭജനത്തിലേക്ക് എത്തുക. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ഇത്തവണ വലിയ ചലനം ഉണ്ടാക്കാന്‍ സാധിക്കും എന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ.

cmsvideo
  Viral Sankaran Question To CM Pinarayi Vijayan: Viral Video | Oneindia Malayalam

  English summary
  Jose K Mani's LDF entry : CPM expects a big victory and a successive government in Kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X