കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസിന്റെ ഇടതുമുന്നണി പ്രവേശനം; 35 ഓളം തദ്ദേശ സ്ഥാപനങ്ങളിൽ നേട്ടം.. എൽഡിഎഫ് കണക്ക് കൂട്ടൽ ഇങ്ങനെ

Google Oneindia Malayalam News

കോട്ടയം; കേരള കോൺഗ്രസ് ജോസ് കെ മാണി- പിജെ ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ യുഡിഎഫിന് കഴിയില്ലെന്നാണ് ഏറ്റവും ഒടുവിലായി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരിക്കുന്നത്. ജോസിനെ മടക്കിയെത്തിക്കാനുള്ള ശ്രമങ്ങൾ യുഡിഎഫ് അവസാനിപ്പിച്ചുവെന്നതിന്റെ സൂചനയായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇതോടെ ജോസ് പക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശം ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞിരിക്കുകയാണ്.

സിപിഐ കൂടി ജോസിന്റെ മുന്നണി പ്രവേശത്തിൽ അനുകൂല നിലപാടെടുത്തതോടെ ഇടതുപക്ഷം ജോസ് കെ മാണിയുമായി അനൗദ്യോഗിക ചർച്ചകൾ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് ജോസ് പക്ഷം എൽഡിഎഫിലേക്ക് എത്തിയേക്കുമെന്നുമാണ് വിവരം. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

അയഞ്ഞ് സിപിഐയും

അയഞ്ഞ് സിപിഐയും

ജോസ് കെ മാണിയുടെ ഇടതുമുന്നണിയിലേക്കുള്ള വരവ് ചർച്ചയായപ്പോൾ തന്നെ സിപിഐ കടുത്ത എതിർപ്പായിരുന്നു ഉയർത്തിയിരുന്നത്. വിട്ടുവീഴ്ചയ്ക്കില്ലെന്ന് കാണിച്ച് സിപിഐ സിപിഎം നേതൃത്വവുമായി ഉടക്കുകയും ചെയ്തിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ ജോസിന്റെ വരവിൽ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് സിപിഐ.

കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു

കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു

കഴിഞ്ഞ ദിവസം എകെജി സെന്ററിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും നടത്തിയ ചർച്ചയിൽ ജോസിൻറെ മുന്നണി പ്രവേശം ചർച്ചയായെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് ജോസ് മുന്നണിയിൽ എത്തുന്നത് ഗുണകരമാകുമെന്ന കണക്ക് കൂട്ടലാണ് സിപിഐക്കും.

35 സീറ്റുകൾ

35 സീറ്റുകൾ

സംസ്ഥാനത്തെ 35 ഓളം തദ്ദേശ സ്ഥാപനങ്ങളിൽ ജോസ് വിഭാഗത്തിന് ഭരണം നിർണയിക്കാനുള്ള ശക്തി ഉണ്ടെന്നാണ് ഇടതുപക്ഷം കണക്കാക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് നിലം തൊടാൻ സാധിക്കാത്ത മധ്യ തിരുവിതാംകൂറിലെ ചില തദ്ദേശസ്ഥാപനങ്ങളിൽ നേട്ടം കൊയ്യാൻ സാധിാക്കുമെന്നും പാർട്ടികൾ കണക്ക് കൂട്ടുന്നുണ്ട്.

പട്ടിക തയ്യാറാക്കും

പട്ടിക തയ്യാറാക്കും

തദ്ദേശ സ്ഥാപനങ്ങളിൽ എത്ര സീറ്റുകൾ മത്സരിക്കണമെന്നത് സംബന്ധിച്ചുള്ള പട്ടിക ജോസ് വിഭാഗം തയ്യാറാക്കുകയാണ്. യുഡിഎഫിൽ നിന്ന് ലഭിച്ചതിനെക്കാൾ കൂടുതൽ സീറ്റുകൾ നേടി എടുക്കുകയാണ് ലക്ഷ്യം വെയ്ക്കുന്നത്. ഇത് സംബന്ധിച്ച് അന്തിമ ധാരണയിൽ ഉടൻ എത്തിയേക്കും.

വടക്കൻ കേരളത്തിലും

വടക്കൻ കേരളത്തിലും

അതേസമയം ജോസിന്റെ വരവോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ നേടുന്ന മേൽക്കൈ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും അനുകൂലമായ സാഹചര്യം ഒരുക്കുമെന്നാണ് ഇടതുക്യാമ്പ് വിലയിരുത്തുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ചില മണ്ഡലങ്ങളിലും വടക്കൻ കേരളത്തിലും ഗുണമുണ്ടാകുമെന്ന് നേതാക്കൾ പ്രതീക്ഷിക്കുന്നു.

5 സീറ്റുകളിൽ ധാരണ

5 സീറ്റുകളിൽ ധാരണ

നിലവിൽ ചില നിയമസഭ സീറ്റുകൾ സംബന്ധിച്ചും ധാരണയായതായി റിപ്പോർട്ടുകൾ ഉണ്ട്. കോട്ടയം ജില്ലയിൽ അഞ്ച് സീറ്റുകളിൽ ഇതിനോടകം തന്നെ തിരുമാനമായിട്ടുണ്ടെന്നാണ് വിവരം.
പാലാ, കടുത്തുരുത്തി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി സീറ്റുകളിലാണ് ജോസ് വിഭാഗം മത്സരിക്കുക. റോഷി അഗസ്റ്റിന്റെ ഇടുക്കിയും കേരള കോൺഗ്രസിന് തന്നെ നൽകിയേക്കാനും ധാരണയായിട്ടുണ്ട്.

ഇടതുപക്ഷത്തിന്റെ കണക്ക് കൂട്ടൽ

ഇടതുപക്ഷത്തിന്റെ കണക്ക് കൂട്ടൽ

അതേസമയം സിപിഐയുടെ കാഞ്ഞിരപ്പള്ളി സീറ്റ് സംബന്ധിച്ചും കുട്ടനാട്, പാലാ സീറ്റുകളിലും തർക്കം ഉടലെടുത്തേക്കും.എൻസിപിയുടെ കൈയ്യിലിരിക്കുന്ന പാലാ കുട്ടനാട് സീറ്റുകൾ മോഹിച്ച് ആരും ഇങ്ങോട്ടേക്ക് വരേണ്ടെന്നാണ് പാലാ എംഎൽഎയും എൻസിപി നേതാവുമായ മാണി സി കാപ്പൻ കഴിഞ്ഞ ദിവസും ആവർത്തിച്ചത്.

രാജ്യസഭ സീറ്റ് വേണ്ട

രാജ്യസഭ സീറ്റ് വേണ്ട

എൻസിപിയിൽ നിന്ന് പാലാ സീറ്റ് ജോസ് വിഭാഗത്തിന് കൊടുക്കാമെന്നും പകരം രാജ്യസഭ സീറ്റ് എൻസിപിക്ക് കൊടുക്കാമെന്നുമാണ് ഇടതുനേതൃത്വം കണക്കാക്കുന്നത്.
അതേസമയം ഇത്തരമൊരു ധാരണയെ കുറിച്ച് തനിക്ക് അറിവില്ലെന്നും രാജ്യസഭ സീറ്റ് വേണ്ടെന്നുമാണ് ദേശീയ നേതൃത്വത്തിന്റെ തിരുമാനമെന്നും കാപ്പൻ വ്യക്തമാക്കിയിട്ടുണ്ട്.

എതിർപ്പ് ഉയർത്തില്ലെന്ന്

എതിർപ്പ് ഉയർത്തില്ലെന്ന്

എന്തായാലും 18 ന് ചേരിന്ന എൽഡിഎഫ് യോഗത്തിൽ ജോസിന്റെ എൽഡിഎഫ് പ്രവേശം ഔദ്യോഗിമായി ചർച്ച ചെയ്യാനാണ് സാധ്യത. പിന്നീട് സിപിഐ നേതൃ യോഗം ചേരുന്നുണ്ട്. 23,24 തീയതികളിലാണ് യോഗം നടക്കുക. അന്ന് ജോസിന്റെ മുന്നണി പ്രവേശം പാർട്ടിയിലും ചർച്ചയാകും. പാർട്ടി ചിഹ്നവും പേരും ലഭിച്ച് കരുത്താർജ്ജിച്ച് നിൽക്കുന്ന ജോസിനെ തഴയണമെന്ന ആവശ്യം സിപിഐ ഇനി ഉയർത്തിയേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

'മമ്മൂക്ക കരഞ്ഞാൽ ഞാനും കൂടെ കരയും.. സിനിമയിൽ മമ്മൂട്ടി മരിച്ചപ്പോൾ കരഞ്ഞ ആരാധിക, വൈറൽ കുറിപ്പ്'മമ്മൂക്ക കരഞ്ഞാൽ ഞാനും കൂടെ കരയും.. സിനിമയിൽ മമ്മൂട്ടി മരിച്ചപ്പോൾ കരഞ്ഞ ആരാധിക, വൈറൽ കുറിപ്പ്

ഇനി വോഡാഫോണും ഐഡിയയും ഇല്ല, പകരം 'വി'!! പ്രഖ്യാപനം 2 വർഷത്തിന് ശേഷംഇനി വോഡാഫോണും ഐഡിയയും ഇല്ല, പകരം 'വി'!! പ്രഖ്യാപനം 2 വർഷത്തിന് ശേഷം

Recommended Video

cmsvideo
Russian Vaccine Safe, Induces Antibody Response In Small Human Trials | Oneindia Malayalam
നിലപാട് കടുപ്പിക്കാൻ യുഡിഎഫ്

നിലപാട് കടുപ്പിക്കാൻ യുഡിഎഫ്

അതേസമയം ജോസ് കെ മാണി എൽഡിഎഫിലേക്ക് പോകുകയാണെങ്കിൽ രാജ്യസഭ്യ സീറ്റ് രാജിവെയ്ക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ നിലപാട് കടുപ്പിക്കാനാണ് യുഡിഎഫിന്റെ തിരുമാനം. അങ്ങനെയെങ്കിൽ ജോസ് കെ മാണിക്ക് പുറമെ കോട്ടയം എംപി ആയി യുഡിഎഫ് പാനലിൽ വിജയിച്ച തോമസ് ചാഴിക്കാടനും രാജിവെക്കേണ്ടിവരും.

കേരള കോണ്‍ഗ്രസിന് ആകെ 9 സീറ്റ്, 5 ഉം കോട്ടയത്ത്; ജോസിന്‍റെ ഇടത് പ്രവേശനം ഉടന്‍കേരള കോണ്‍ഗ്രസിന് ആകെ 9 സീറ്റ്, 5 ഉം കോട്ടയത്ത്; ജോസിന്‍റെ ഇടത് പ്രവേശനം ഉടന്‍

സമ്പദ് ഘടന തകര്‍ന്നപ്പോള്‍ ഇത് വേണോ? എസ്ബിഐയുടെ വിആര്‍എസ്സിനെ പൊളിച്ചടുക്കി ചിദംബരം!!സമ്പദ് ഘടന തകര്‍ന്നപ്പോള്‍ ഇത് വേണോ? എസ്ബിഐയുടെ വിആര്‍എസ്സിനെ പൊളിച്ചടുക്കി ചിദംബരം!!

English summary
Jose k mani's LDF entry ; LDF hope to gain from 35 local bodies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X