ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശം മുന്നണിയ്ക്ക് ഗുണം ചെയ്യുമോ? ഏഷ്യാനെറ്റ് സർവേ ഫലം പറയുന്നത്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശം മധ്യകേരളത്തിലടക്കെ വലിയ മുന്നേറ്റമാണുണ്ടാക്കിയത്. ഇതോടെയാണ് കേരള കോൺഗ്രസിന്റെ നിയമസഭാ തിരഞ്ഞെടുപ്പിലും ഒപ്പം നിർത്താൻ എൽഡിഎഫ് തീരുമാനിക്കുന്നത്. മുന്നണിക്കുള്ളിൽ ജോസ് മാണിയുടെ കേരള കോൺഗ്രസിന് കാര്യമായ പരിഗണന തന്നെ സിപിഎം നൽകുകയും ചെയ്തിരുന്നു.
ഇതോടെ മുന്നണിയിലെ ഏറ്റവും സ്വാധീനമുള്ള പാർട്ടിയായി ജോസ് കെ മാണി വിഭാഗം മാറുകയും ചെയ്തു. ഇതിൽ എൽഡിഎഫിലെ മറ്റ് ഘടകകക്ഷികളും അസ്വാരസ്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ജോസ് കെ മാണിയുടെ മുന്നണി പ്രവേശം മുന്നണിക്ക് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് ചെയ്യുമെന്നും ഇല്ലെന്നും അഭിപ്രായം പറഞ്ഞവരുടെ ശതമാനം ഏകദേശം തുല്യമാണെന്നാണ് സർവേ ഫലം ചൂണ്ടിക്കാണിക്കുന്നത്.
ജോസ് കെ മാണിക്ക് കിട്ടുന്ന സ്വാധീനം മുന്നണിക്ക് ഗുണം ചെയ്യുമോ എന്ന ചോദ്യത്തോട് 47 ശതമാനം പേരും അനുകൂല അഭിപ്രായമാണ് പ്രകടിപ്പിച്ചത്. മുന്നണിയ്ക്ക് ജോസ് കെ മാണിയുടെ സ്വാധീനം ഗുണം ചെയ്യില്ലെന്ന് 43 ശതമാനം പേരും അഭിപ്രായപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ അറിയില്ലെന്ന് മറുപടി നൽകിയത് 10 ശതമാനം പേരാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലടക്കം എൽഡിഎഫിന് മേൽക്കൈ നേടാൻ ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം സഹായിച്ചിരുന്നു.
ഈ രാഷ്ട്രീയ നേതാക്കളെ മനസിലായോ ? കാണാം കേരളത്തിന്റെ പ്രിയങ്കരായ നേതാക്കളുടെ കാരിക്കേച്ചറുകള്‍

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലാ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് എൽഡിഎഫിനൊപ്പം ചേരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ ബാന്ധവം ഗുണം ചെയ്തെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ എന്താണ് സംഭവിക്കുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്.
സൂപ്പർ കൂളായി മഞ്ജുഷ- ഏറ്റവും പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications