Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയുണ്ട് കൂടെ... ജോസ് കെ മാണി പേടിക്കണ്ട

കോട്ടയം: സരിത എസ് നായരുടേതെന്ന പേരില്‍ പുറത്ത് വന്ന കത്ത് ജോസ് കെ മാണി എന്ന രാഷ്ട്രീയ നേതാവിന്റെ പ്രതിച്ഛായയെ തകിടം മറിക്കുന്നതാണ്. കത്ത് തന്റേതല്ലെന്ന് സരിത വ്യക്തമാക്കിയെങ്കിലും അത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുകയാണ്.

പാര്‍ട്ടിയും മുന്നണിയും ജോസ് കെ മാണിക്കൊപ്പമുണ്ട്. എന്നാല്‍ അത് മാത്രം പോരല്ലോ... ഇത്തരം ഒരു ആരോപണം കുടുംബ ബന്ധങ്ങളെയാണല്ലോ കൂടുതല്‍ ബാധിക്കുക.

Jose K Mani Family

എന്നാല്‍ ഇക്കാര്യത്തില്‍ ജോസ് കെ മാണി അല്‍പം പോലും ഭയക്കേണ്ടതില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. തന്റെ ഭര്‍ത്താവിന് പൂര്‍ണപിന്തുണയാണ് നിഷ ജോസ് നല്‍കിയിരിക്കുന്നത്.

ഫേസ്ബുക്കിലൂടെയാണ് നിഷ തന്റെ ഭര്‍ത്താവിനുള്ള പിന്തുണ പൊതു സമൂഹത്തിനെ അറിയിച്ചത്. തന്റെ ഭര്‍ത്താവിന് നേര്‍ക്കുള്ള ആരോപണങ്ങളോട് നിഷ് ജോസ് പ്രതികരിക്കുന്നതിങ്ങനെയാണ്- ഈ പരിപ്പ് ഇവിടെ വേവില്ല.

Trust & Respect is something that no man & woman can buy or get free.. it's earned through your character, good nature ...

Posted by Nisha Jose on Monday, 6 April 2015

ഇംഗ്ലീഷിലാണ് നിഷ ജോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിന്റെ ഏതാണ്ട് തര്‍ജ്ജമ ഇങ്ങനെയാണ്-

' വിശ്വാസവും ആദരവും ഒരാള്‍ക്കും വില കൊടുത്തോ സൗജന്യമായോ സ്വന്തമാക്കാനാവില്ല. അത് നിങ്ങളുടെ സ്വഭാവം കൊണ്ടും, പെരുമാറ്റം കൊണ്ടും നല്ല രീതികള്‍ കൊണ്ടും മാത്രമേ സ്വന്തമാക്കാനാവൂ. സംസ്‌കാരമുള്ള രീതിയില്‍ വളര്‍ന്നതിനാലും കളങ്കമില്ലാത്ത യശസ്സ് ഉള്ളതിനാലും ആണ് എന്റെ ഭര്‍ത്താവ് ജോയ്ക്ക് കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഇടപെടുന്ന മറ്റുള്ളവരില്‍ നിന്നും പിന്തുണയും ആദരവും നേടാന്‍ കഴിഞ്ഞത്. സാഹചര്യം എന്തായാലും, ബോധമുള്ളവരാരും ഈ ആരോപണം വിശ്വസിക്കില്ല. തങ്ങളുടെ കാപട്യം മറയ്ക്കാന്‍ മറ്റുള്ളവരുടെ മേല്‍ പഴിചാരുന്നത് നാണംകെട്ട പരിപാടിയാണ്. നിങ്ങള്‍ തെറ്റായ ആളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.'

ഈ പരിപ്പ് ഇവിടെ വേവില്ലെന്ന് മലയാളത്തിലും എഴുതിയിട്ടുണ്ട്. ട്രസ്റ്റ് ആന്‍ഡ് ബിലീവ് ജോസ് കെ മാണി എന്ന ഹാഷ്ടാഗും ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+