കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് മാണി സാറിനെ പിന്നില്‍ നിന്ന് കുത്തി; പാലാ തിരഞ്ഞെടുപ്പിലും ചതിയുണ്ടായതായി ജോസ് കെ മാണി

Google Oneindia Malayalam News

കോട്ടയം: ഇടതുമുന്നണി പ്രവേശനം ഉറപ്പിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനും പിജെ ജോസഫിനും എതിരെ രൂക്ഷ വിമര്‍ശനവുമായി ജോസ് കെ മാണി. കേരള കോണ്‍ഗ്രസിനെ ശത്രുവായി കാണുന്ന നിലപാടാണ് കോണ്‍ഗ്രസിന്‍റേത്. എക്കാലും കേരള കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാനാണ് അവര്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്‍റെ പോയിന്‍റ് ബ്ലാക്ക് പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് പുതിയ രാഷ്ട്രീയ സാഹചര്യത്തിലെ തന്‍റെ നിലപാടുകള്‍ ജോസ് കെ മാണി വ്യക്തമാക്കിയത്. കോണ്‍ഗ്രസുകാര്‍ പിന്നില്‍ നിന്നും കുത്തി. ഇതാരാണെന്ന് ജനങ്ങള്‍ക്ക് അറിയാണെന്നും ജോസ് കെ മാണി പറഞ്ഞു.

ഇപ്പോള്‍ പേര് പറയുന്നില്ല

ഇപ്പോള്‍ പേര് പറയുന്നില്ല

കേരള കോണ്‍ഗ്രസിനും കെഎം മാണിക്കുമെതിരെ പ്രവര്‍ത്തിച്ചത് ഉമ്മന്‍ചാണ്ടിയാണോ രമേശ് ചെന്നിത്തലയാണോ എന്നൊന്നും ഇപ്പോള്‍ പറയുന്നില്ല. അറിയാമായിരുന്നിട്ടും കെഎം മാണിയും അത് പറഞ്ഞിരുന്നില്ല. അതിനാല്‍ അതേ കുറിച്ച് താനും ഇപ്പോള്‍ ഒന്നും പറയുന്നില്ല. ആരേയും ഉന്നമിട്ടില്ല തന്‍റെ രാഷ്ട്രീയം. പാലാ ഉപതിരഞ്ഞെടുപ്പില്‍ ചതിയുണ്ടയി. ചിഹ്നം നഷ്ടപ്പെട്ടപ്പോള്‍ പോലും ഇടപെടാന്‍ യുഡിഎഫിന് നേതൃത്വം തയ്യാറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കെഎം മാണിയെ വ്യക്തിപരമായി

കെഎം മാണിയെ വ്യക്തിപരമായി

കെഎം മാണിയെ വ്യക്തിപരമായി അങ്ങേയറ്റം വേദനിപ്പിച്ച സംഭവമായിരുന്നു ബാര്‍ക്കോഴ കേസ്. ഒരു മകന്‍ എന്ന നിലയില്‍ ആ ദുഃഖം വളരെ അടുത്ത് നിന്ന് കണ്ടിട്ടുണ്ട്. കെ​എം മാണി മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹനാണെന്ന അഭിപ്രായം എതിര്‍ പക്ഷത്ത് നിന്ന് അടക്കം ഉയര്‍ന്നു വരുന്ന സമയത്താണ് ബാര്‍ കോഴ ആരോപണം ഉയര്‍ന്നു വന്നത്. പലവട്ടം അന്വേഷിച്ചിട്ടും അതില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

അടഞ്ഞ അധ്യായമാണ്

അടഞ്ഞ അധ്യായമാണ്

ബാര്‍ കോഴക്കേസ് എന്ന അടഞ്ഞ അധ്യായമാണ്. ആ സംഭവത്തില്‍ ഇടത് മുന്നണി കണ്‍വീനറുടെ വിശദീകരണം തന്നെ ഇതിനോടകം തന്നെ വന്നു കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിന് നേതൃത്വം നല്‍കുന്ന പ്രധാന നേതാക്കളാണ് കോഴക്കേസ് ഉണ്ടാക്കിയതിന് പിന്നില്‍. എന്നാല്‍ അവര്‍ ആരാണെന്ന് ഞാന്‍ പറയില്ല. കെഎം മാണിയും ആ പേര് പറയാന്‍ തയ്യാറായിരുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

സീറ്റുകള്‍ ലക്ഷ്യമിട്ടല്ല

സീറ്റുകള്‍ ലക്ഷ്യമിട്ടല്ല

കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിട്ടല്ല കേരള കോണ്‍ഗ്രസിന്‍റെ ഇടതുമുന്നണി പ്രവേശനം. ഏത് മുന്നണിയിലായാലും പാര്‍ട്ടിയെന്ന നിലയില്‍ പരിഗണനയും ബഹുമാനവുമാണ് കിട്ടേണ്ടത്. തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ പലതും ഉണ്ടായിട്ടുണ്ട്. കെഎം മാണിയുടെ വിയോഗ ശേഷം കേരളാ കോണ്‍ഗ്രസ് മുന്നോട്ട് പോകരുതെന്ന് ആഗ്രഹിച്ച ചിലരാണ് തനിക്കെതിരെ വ്യക്തിപരമായ പ്രചാരണങ്ങള്‍ പിന്നിലെന്നും ജോസ് കെ മാണി ആരോപിച്ചു.

അത് നല്ല കാര്യമാണ്

അത് നല്ല കാര്യമാണ്

പാലായില്‍ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയായി പിജെ ജോസഫ് തന്നെ ഇപ്പോഴെ പരിഗണിച്ചെങ്കില്‍ അത് നല്ല കാര്യമാണ്. പാലായില്‍ നിന്നാല്‍ തോല്‍പ്പിക്കുമെന്നാണ് പിജെ ജോസപ് പറയുന്നത്. കെഎം മാണി ഉള്ളപ്പോഴും തോല്‍പ്പിക്കാന്‍ തന്നെയായിരുന്നു പിജെ ജോസഫിന്‍റെ ശ്രമം. ഭരണത്തില്‍ വരാന്‍ വേണ്ടിയല്ല കേരള കോണ്‍ഗ്രസ് മുന്നണി മാറ്റ തീരുമാനം എടുത്തത്. കേരള കോണ്‍ഗ്രസിന്‍റെ ഇടതുമുന്നണി പ്രവേശനം വലിയ രാഷ്ട്രീയ മാറ്റം സംസ്ഥാനത്ത് സംജാതമാവുമെന്നും ജോസ് കെ മാണി പറ‍ഞ്ഞു.

രാജ്യസഭാ സീറ്റ്

രാജ്യസഭാ സീറ്റ്

രാജ്യസഭാ സീറ്റ് സംബന്ധിച്ച നിലപാടും ജോസ് കെ മാണി വ്യക്തമാക്കി. അടിത്തറയുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. രാജ്യസഭാ സീറ്റിന് പാര്‍ട്ടിക്ക് അര്‍ഹതയുണ്ട്. അതില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ താന്‍ വീണ്ടും മത്സരിച്ചേക്കുമെന്ന പ്രചാരണങ്ങളേയും അദ്ദേഹം തള്ളി. രാജ്യസഭയിലേക്ക് മത്സരിക്കാനാണെങ്കില്‍ അത് രാജിവെക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ എന്നും അദ്ദേഹം ചോദിച്ചു.

കേരള കോണ്‍ഗ്രസിനില്ല

കേരള കോണ്‍ഗ്രസിനില്ല

ലോക്സഭയിലേക്കാണോ, രാജ്യസഭയിലേക്കാണോ, നിയമസഭയിലേക്കാണോ മത്സരിക്കുന്നത്, എത്ര സീറ്റ് എവിടെയൊക്കെ എന്ന് സംബന്ധിച്ചെല്ലാം മുന്നണിയാണ് തീരുമാനം എടുക്കേണ്ടത്. പാലാക്ക് വേണ്ടിയുള്ള വാശി കേരള കോണ്‍ഗ്രസിനില്ല. പാലയെന്നാല്‍ അത് കേരളാ കോണ്‍ഗ്രസിന്‍റെ ഹൃദയ വികാരം ആണ്. പാലായെന്നാല്‍ കെഎം മാണിയാണ്. അതില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലാ സീറ്റ്

പാലാ സീറ്റ്


പാലാ സീറ്റിനെ ചൊല്ലി തര്‍ക്കം ഉണ്ടാക്കാവോ വിവാദ പ്രസ്താവനക്കോ ഇത് വരെ പോയിട്ടില്ല. അത് അതിന്‍റേതായ സമയത്ത് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സിപിഎമ്മിനും സിപിഐക്കും അതിനുള്ള കഴിവുള്ള പ്രാപ്തിയും ഉണ്ട്. മാണി സി കാപ്പന്‍ ജയിച്ച സീറ്റില്‍ എന്ത് നിലപാട് തീരുമാനിക്കാന്‍ ഇടതു മുന്നണി നേതൃത്വത്തിന്‍റെ പരിചയ സമ്പത്തു കൊണ്ട് കഴിയുമെന്നും ജോസ് കെ മാണി പറഞ്ഞു.

അദ്ദേഹം കോണ്‍ഗ്രസ്

അദ്ദേഹം കോണ്‍ഗ്രസ്

പാര്‍ട്ടിയുടെ ഇടത് പ്രവേശനത്തിനെതിരായി കുടുംബത്തില്‍ നിന്ന് തന്നെ ഉയര്‍ന്ന എതിര്‍പ്പ് കാര്യമായി എടുക്കേണ്ടതില്ല. സഹോദരി ഭര്‍ത്താവും ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന എംപി ജോസഫാണ് ഇപ്പോള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നത്. അദ്ദേഹം കോണ്‍ഗ്രസുകാരനാണ്. വിഎം സുധീരന്‍ കെപിസിസി പ്രസിഡന്‍റ് ആയിരിക്കെയാണ് അദ്ദേഹം കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതെന്നും ജോസ് കെ മാണി പറഞ്ഞു.

കോട്ടയത്ത് 6 സീറ്റുകളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്;കെസി ജോസഫും വാഴക്കനും മുതല്‍ ലതിക വരെ പട്ടികയില്‍കോട്ടയത്ത് 6 സീറ്റുകളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്;കെസി ജോസഫും വാഴക്കനും മുതല്‍ ലതിക വരെ പട്ടികയില്‍

English summary
Jose K Mani said that the Congress and pj joseph worked against KM Mani and kerala congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X