• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മറുപടി ഇല്ലാഞ്ഞിട്ടില്ല, പറയാൻ സമയമായിട്ടില്ല'! പിജെ ജോസഫിനോട് കട്ടക്കലിപ്പിൽ ജോസ് കെ മാണി

പാലാ: യുഡിഎഫ് കോട്ടയായ പാലായില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിലുണ്ടായ ഞെട്ടലില്‍ നിന്ന് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും മുക്തരായിട്ടില്ല. കേരള കോണ്‍ഗ്രസ് എമ്മിലെ വിഭാഗീയതയാണ് ഉറച്ച സീറ്റിലെ തോല്‍വിക്ക് കാരണമെന്ന് കോണ്‍ഗ്രസും മുസ്ലീം ലീഗും അടക്കം കുറ്റപ്പെടുത്തുന്നു. മുന്നണിക്കുളളിലെ അതൃപ്തി ഒരു വശത്ത് നില്‍ക്കേ, കേരള കോണ്‍ഗ്രസിനുളളില്‍ പരസ്യമായി അടി തുടങ്ങിക്കഴിഞ്ഞു.

തോല്‍വിയുടെ ഉത്തരവാദിത്തം മറുപക്ഷത്തിനാണ് എന്നുളള ആരോപണ-പ്രത്യാരോപണങ്ങളാണ് പിജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും ഉയര്‍ത്തുന്നത്. പിജെ ജോസഫിനെ പേരെടുത്ത് പറയാതെ രൂക്ഷമായ കുറ്റപ്പെടുത്തലുകളുമായി ജോസ് കെ മാണി രംഗത്ത് വന്നിട്ടുണ്ട്. ചില നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ ചിലരെ സഹായിക്കാനായിരുന്നുവെന്ന് ജോസ് കെ മാണി ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു. പൂര്‍ണരൂപം വായിക്കാം:

ജനവിധി അംഗീകരിക്കുന്നു

ജനവിധി അംഗീകരിക്കുന്നു

'' പാലാ ഉപതെരഞ്ഞെടുപ്പിലെ ജനവിധിയെ ഏറ്റവും എളിമയോടെ സ്വീകരിക്കുന്നു. ഈ ജനവിധിയെ മാനിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ വസ്തുനിഷ്ഠമായി വരും ദിവസങ്ങളിൽ വിലയിരുത്തും. കണ്ടെത്തുന്ന ഓരോ വീഴ്ചകളും തിരുത്തി സമർപ്പിത മനസ്സോടെ ജനങ്ങളുടെ വിശ്വാസം വീണ്ടും ആർജ്ജിക്കാൻ വരും ദിവസങ്ങളിൽ ഞങ്ങൾ കഠിനാധ്വാനം ചെയ്യും. ഈ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ യുഡിഎഫ് ഒറ്റക്കെട്ടായാണ് അണി നിരന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ യുഡിഎഫിന്റെ ഏറ്റവും സീനിയർ നേതാക്കന്മാരോടും താഴെ തട്ടിലുള്ള പ്രവർത്തകരുൾപ്പടെ ഒറ്റ മനസ്സോടുകൂടി ജോസ് ടോമിന്റെ വിജയത്തിനായി കഠിനമായി പരിശ്രമിച്ച മുഴുവൻ പ്രവർത്തകരോടുമുള്ള കടപ്പാട് ഞാൻ ഈ അവസരത്തിൽ രേഖപ്പെടുത്തുകയാണ്.

പരാജയത്തിൽ നാം പതറാൻ പാടില്ല

പരാജയത്തിൽ നാം പതറാൻ പാടില്ല

അങ്ങേയറ്റം സ്നേഹ ബഹുമാനങ്ങളോടെ നിങ്ങളെ ഓരോരുത്തരെയും ഞാൻ ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുകയാണ്. ഈ പരാജയത്തിൽ നാം പതറാൻ പാടില്ല. ഏതെങ്കിലും ഒരു തിരിച്ചടിയോ പരാജയമോ ഉണ്ടാകുമ്പോൾ പതറുന്നതും വിജയങ്ങൾ ഉണ്ടാകുമ്പോൾ അമിതമായി ആഹ്ലാദിക്കുന്നതുമാണ് രാഷ്ട്രീയം എന്ന് ഞാൻ കരുതുന്നില്ല. ജനാധിപത്യത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും ആത്യന്തികമായ വിധി ജനങ്ങളുടേതാണ്. ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ജനങ്ങൾ നൽകുന്ന സന്ദേശവും തിരിച്ചറിഞ്ഞ് സ്വയം തിരുത്തലുകൾക്ക് തയ്യാറാകുന്നതാണ് ശരിയായ പൊതുപ്രവർത്തനം എന്ന് ഞാൻ കരുതുന്നു.

ഭരണസംവിധാനം ദുരുപയോഗം ചെയ്തു

ഭരണസംവിധാനം ദുരുപയോഗം ചെയ്തു

മാണിസാർ കാണിച്ചുതന്ന പാതയിലൂടെ കേരള കോൺഗ്രസ് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാൻ വരും ദിവസങ്ങളിൽ കൂടുതൽ കഠിനമായി അധ്വാനിക്കും. ഏറെ സങ്കീർണ്ണമായ ഒരു തെരഞ്ഞെടുപ്പായിരുന്നു പാലായിൽ ഉണ്ടായിരുന്നത്. ഒരു ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണകൂടം അതിന്റെ എല്ലാ വിധത്തിലുമുള്ള ഭരണ സംവിധാനങ്ങളും ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു പാലായിലേത്. മന്ത്രിമാരെ തെരഞ്ഞെടുപ്പ് കമ്മീഷന് പോലും ശാസിക്കേണ്ടതായ് വന്നു.

ആർക്ക് കിട്ടി ബിജെപി വോട്ട്

ആർക്ക് കിട്ടി ബിജെപി വോട്ട്

വോട്ട് കച്ചവടം ആരോപിച്ച ആളുകൾ തന്നെ ബിജെപിയുടെ വോട്ട് കൈവശത്താക്കിയതെന്ന് തെരഞ്ഞെടുപ്പ് ഫലം നമ്മോട് പറയുന്നുണ്ട്. ഇതെല്ലാമുള്ളപ്പോഴും യുഡിഎഫിന് സംഭവിച്ച വീഴ്ചകൾ തിരിച്ചറിഞ്ഞ് പരിഹരിക്കുക തന്നെ വേണം. ഈ തെരഞ്ഞെടുപ്പിലെ ഫലത്തെ തുടർന്ന് നിരവധിയായ വിമർശനങ്ങളും വ്യക്തിപരമായ വേട്ടയാടലുകളും എനിക്കെതിരെ ഉയരുകയുണ്ടായി. രാഷ്ട്രീയ പ്രവർത്തനത്തിനിടെ ഉയരുന്ന വിമർശനങ്ങൾ അതെത്ര നിശിതമാണെങ്കിലുംകൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കുവാൻ നമുക്ക് കരുത്ത് നല്കും എന്നാണ് ഞാൻ കരുതുന്നത്.

രണ്ടില ചിഹ്നം ഇല്ലാത്ത മത്സരം

രണ്ടില ചിഹ്നം ഇല്ലാത്ത മത്സരം

എന്നാൽ അടിസ്ഥാനമില്ലാത്തതും വ്യക്തിപരമായി തേജോവധം ചെയ്യുന്ന നിരവധി ആരോപണങ്ങളാണ്. മുൻകൂട്ടി തയ്യാറാക്കിയതെന്ന നിലയിൽ ഈ തെരഞ്ഞെടുപ്പ് സമയത്ത്, പ്രത്യേകിച്ച് നോമിനേഷൻ കൊടുത്ത ദിവസവും തെരഞ്ഞെടുപ്പ് ദിവസവും ഫല പ്രഖ്യാപനത്തിന് ശേഷവും വന്നുകൊണ്ടിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ നിരവധി ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായി. പാലാ ഉപതെരഞ്ഞെടുപ്പിൽ രണ്ടില എന്ന ചിഹ്നം ഇല്ലാതെ യുഡിഎഫിന്റെ സ്ഥാനാർത്ഥിക്ക് സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നു. സ്ഥാനാർത്ഥി നിർണ്ണയം മുതൽ തെരഞ്ഞെടുപ്പ് ദിനത്തിൽ വരെ ജനങ്ങളെല്ലാം കാണുന്നുണ്ടെന്ന വിധത്തിൽ നടത്തിയ പ്രസ്താവനകൾ ആത്യന്തികമായി ആരെയാണ് സഹായിച്ചതെന്ന യാഥാർത്ഥ്യം നമുക്കറിയാം.

ഇപ്പോൾ മറുപടി പറയുന്നില്ല

ഇപ്പോൾ മറുപടി പറയുന്നില്ല

ഈ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഉടനീളം ഐക്യത്തിന്റെയും യോജിപ്പിന്റെയും അന്തരീക്ഷം നിലനിർത്താൻ ജാഗ്രതയോടെയാണ് യുഡിഎഫ് പ്രവർത്തിച്ചത്. എന്നാൽ ഇത്തരം പ്രസ്താവനകളും ചിഹ്നം ലഭിക്കാതിരിക്കാനുള്ള പിടിവാശികളുമാണ് രാഷ്ട്രീയമായ പക്വതയെന്ന് ഞാൻ കരുതുന്നില്ല. ഇത്തരം വേദനിപ്പിക്കുന്ന ദൗർഭാഗ്യകരമായ സംഭവങ്ങളെ കുറിച്ച് കൃത്യമായ മറുപടികൾ ഉണ്ടെങ്കിലും ഈ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പ്രവർത്തിച്ച യുഡിഎഫ് പ്രവർത്തകരുടെ വികാരത്തെ ബഹുമാനിക്കുന്നത് കൊണ്ടും വരുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ യുഡിഎഫിന്റെ ഐക്യത്തിന് ഒരു പോറൽ പോലും ഏൽപ്പിക്കരുതെന്ന നിർബന്ധം ഉള്ളതുകൊണ്ടും വ്യക്തിപരമായ വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കു പോലും മറുപടി പറയുന്നില്ല.

ഇതാണ് പക്വത

ഇതാണ് പക്വത

മറുപടികൾ ഇല്ലാത്തതുകൊണ്ടല്ല മറിച്ച് മറുപടികൾ ഇപ്പോൾ പറഞ്ഞാൽ ആരെയാണ് സഹായിക്കുകയുള്ളുവെന്ന തിരിച്ചറിവ് ഉള്ളതുകൊണ്ടാണ് അതാണ് ശരിയായ പക്വതയെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ഒരിക്കൽ കൂടി ഈ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിച്ച മുഴുവൻ പ്രവർത്തകരെയും ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്യുന്നു. ജയ് യുഡിഎഫ്. ജയ് കേരള കോൺഗ്രസ് എം'' എന്നാണ് പോസ്റ്റ്. തോൽവിക്ക് കാരണം ജോസഫ് വിഭാഗമാണ് എന്നതിന് യുഡിഎഫിന് മുന്നിൽ തെളിവ് നിരത്താനുളള ശ്രമത്തിലാണ് ജോസ് കെ മാണി വിഭാഗം.

ഫേസ്ബുക്ക് പോസ്റ്റ്

ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

English summary
Jose K Mani slams PJ joseph fraction of Kerala Congress (M) in facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X