കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുമായി ചേര്‍ന്ന് മികച്ച നേട്ടം സ്വന്തമാക്കും;പിളര്‍പ്പില്ലാതെ ഒറ്റക്കെട്ടായ തീരുമാനത്തിലേക്ക് ജോസ്

Google Oneindia Malayalam News

കോട്ടയം; വെള്ളിയാഴ്ചയാണ് കേരള കോൺഗ്രസ് പാർട്ടിയുടെ ജൻമദിനം.ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച ചർച്ചകൾക്ക് ഇതോടെ വീണ്ടും ചൂട് പിടിച്ചിരിക്കുകയാണ്. നാളെ പാർട്ടിയുടെ ഓൺലൈൻ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരാനിരിക്കുകയാണ്. ഇതിൽ ഇടതുപ്രവേശനത്തെ കുറിച്ച് ചർച്ചകൾ നടക്കുമെന്നാണ് ഇപ്പോഴുള്ള സൂചന. തുടർന്ന് മുന്നണി പ്രവേശം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. അതേസമയം ചില അവ്യക്തതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് നേതാക്കൾ വെളിപ്പെടുത്തുന്നു.

കണക്ക് കൂട്ടൽ

കണക്ക് കൂട്ടൽ

പാർട്ടി ചിഹ്നവും പേരും സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്റ്റേയിൽ ഹൈക്കോടതിയിൽ നിന്ന് ഇന്ന് അനുകൂല വിധി ഉണ്ടാകുമെന്നായിരുന്നു ജോസ് കെ മാണി വിഭാഗം പ്രതീക്ഷിച്ചിരുന്നത്. ചിഹ്നവും പേരും ലഭിച്ചാൽ വർധിത വീര്യത്തോടെ ഇടതുമുന്നണി പ്രഖ്യാപനം, ഇതായിരുന്നു കണക്ക് കൂട്ടൽ.

ഹൈക്കോടതി വിധി

ഹൈക്കോടതി വിധി

എന്നാൽ കമ്മീഷൻ ഉത്തരവിനുള്ള സ്റ്റേ ഈ മാസം 31 വരെ നീട്ടിയിരിക്കുകയാണ് ഹൈക്കോടതി. കേസ് പത്തൊമ്പതാം തീയതി വീണ്ടും പരിഗണിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ പി ജെ ജോസഫായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. പേരും ചിഹ്നവും ജോസ് വിഭാഗത്തിന് നൽകാൻ കമ്മീഷൻ അടിസ്ഥാനമാക്കിയ വസ്തുതകളിൽ പിഴവുണ്ടെന്ന വാദമായിരുന്നു പിജെ ജോസഫ് ഉയർത്തിയത്.

മുന്നണി ചർച്ചകൾ

മുന്നണി ചർച്ചകൾ

ഹൈക്കോടതി വിധി അനുകൂലമായാൽ മാത്രം മുന്നണി പ്രവേശനം സംബന്ധിച്ച ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചാൽ മതിയെന്നായിരുന്നു പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടത്. ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായെങ്കിലും പക്ഷേ മുന്നണി പ്രവേശത്തിൽ നിലപാട് വ്യക്തമാക്കാൻ തന്നെയാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നീക്കം എന്നാണ് സൂചന.

അനുകൂല സാഹചര്യം

അനുകൂല സാഹചര്യം

കഴിഞ്ഞ സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും യുഡിഎഫുമായി ഇനി സഹകരണം വേണ്ടെന്നായിരുന്നു അഭിപ്രായപ്പെട്ടത്. നിലവിലെ സാഹചര്യം എൽഡിഎഫിന് അനുകൂലമാണെന്ന വിലയിരുത്തൽ ഉണ്ട്.
അതുകൊണ്ട് തന്നെ ഒറ്റക്കെട്ടായ തിരുമാനത്തിലേക്ക് നീങ്ങാനാണ് പാർട്ടി നിക്കം. നാളെ നടക്ുന്ന യോഗത്തിൽ യുഡിഎഫ് വിട്ട കാര്യം ജോസ് കെ മാണി ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചേക്കും.

അഭിപ്രായം തേടും

അഭിപ്രായം തേടും

മുന്നണി വിടാനുണ്ടായ സാഹചര്യവും യോഗത്തിൽ ജോസ് കെ മാണി വിശദീകരിച്ചേക്കും. ഇടതുമുന്നണിയുമായി സഹകരിക്കുന്നത് സംബന്ധിച്ച അംഗങ്ങളുടെ അഭിപ്രായവും തേടും. ഇതോടെ ഇടതുമുന്നണി ജോസ് കെ മാണിയെ സ്വാഗതം ചെയ്യും. ഇതിനോടകം തന്നെ എൽഡിഎഫ് കൺവീനർ ഉൾപ്പെടെയുള്ളവർ ജോസുമായി മുന്നണി പ്രവേശം സംബന്ധിച്ച ചർച്ച നടത്തായാണ് റിപ്പോർട്ടുകൾ.

അവ്യക്തത തുടരുന്നുണ്ട്

അവ്യക്തത തുടരുന്നുണ്ട്

എന്നാൽ സീറ്റ് ധാരണകളിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പാലാ, കുട്ടനാട് സീറ്റാണ് പ്രധാന വെല്ലുവിളി. പാലാ,കുട്ടനാട് സീറ്റ് ഉൾപ്പെടെ 9 സീറ്റുകളാണ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പാലായും കുട്ടനാടും വിട്ട് നൽകാൻ എൻസിപി ഇപ്പോഴും ഒരുക്കമല്ല.

പാലായും കുട്ടനാടും

പാലായും കുട്ടനാടും

പൊരുതി നേടിയ പാലാ വിട്ട് കൊടുക്കില്ലെന്നാണ് ഏറ്റവും ഒടുവിലായി പാലാ എംഎൽഎ കൂടിയായ മാണി സി കാപ്പൻ വ്യക്തമാക്കിയിരിക്കുന്നത്. സിറ്റിംഗ് സീറ്റുകൾ വിട്ടുകൊടുക്കേണ്ടെന്ന നിലപാടാണ് ദേശീയ നേതൃത്വത്തിനും. എന്നാൽ പാലാ കിട്ടാതെ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നാണ് കേരള കോൺഗ്രസിൽ ഉയരുന്ന വികാരം.

എതിർത്ത് സിപിഐയും

എതിർത്ത് സിപിഐയും

അതേസമയം ജോസിന്റെ വരവിൽ സിപിഐയ്ക്കും അനുകൂല നിലപാടല്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ അവരുമായി പുറത്തുനിന്നുള്ള സഹകരണം മാത്രം മതിയെന്നാണ് സിപിഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്.അതിനിടെ കോട്ടയം ജില്ലാ നേതൃത്വവും എതിർപ്പ് ഉയർത്തി രംഗത്തുണ്ട്.

കാടുകയറി കടുവകളെ പകർത്തി വിസ്മയിപ്പിച്ച് പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ; ;ചിത്രങ്ങൾ വൻ വൈറൽകാടുകയറി കടുവകളെ പകർത്തി വിസ്മയിപ്പിച്ച് പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ; ;ചിത്രങ്ങൾ വൻ വൈറൽ

'രാഹുൽ ഗാന്ധി പട്ടായയിൽ നിന്നും തിരിച്ചു വരുന്നു'; കെഎൻ ഗണേഷിന്റെ കുറിപ്പിനെതിരെ പിസി വിഷ്ണുനാഥ്'രാഹുൽ ഗാന്ധി പട്ടായയിൽ നിന്നും തിരിച്ചു വരുന്നു'; കെഎൻ ഗണേഷിന്റെ കുറിപ്പിനെതിരെ പിസി വിഷ്ണുനാഥ്

അവസാന നിമിഷം ജോസിന് തുരങ്കം വെച്ച് എൻസിപി; 'ആരുടേയും ഔദാര്യത്തിൽ രാജ്യസഭയിലേക്കില്ല'അവസാന നിമിഷം ജോസിന് തുരങ്കം വെച്ച് എൻസിപി; 'ആരുടേയും ഔദാര്യത്തിൽ രാജ്യസഭയിലേക്കില്ല'

യുഡിഎഫിലേക്ക് തന്നെയോ.. ഒടുവിൽ മനസ് തുറന്ന് പിസി ജോർജ്ജ്.. ചർച്ചകൾ തുടങ്ങി..പക്ഷേ..യുഡിഎഫിലേക്ക് തന്നെയോ.. ഒടുവിൽ മനസ് തുറന്ന് പിസി ജോർജ്ജ്.. ചർച്ചകൾ തുടങ്ങി..പക്ഷേ..

Recommended Video

cmsvideo
CM Pinarayi Vijayan knew about my appointment, Says Swapna Suresh | Oneindia Malayalam

English summary
Jose k mani to announce his LDF entry coming days; party backs him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X