കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് കെ മാണി ഇടത്തേക്ക് തന്നെ; ഏതൊക്കെ സീറ്റിൽ മത്സരിക്കും.. നിലവിലെ ധാരണ ഇങ്ങനെ

Google Oneindia Malayalam News

കോട്ടയം; കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഒഴിവാക്കുകയെന്ന തിരുമാനത്തിലേക്ക് യുഡിഎഫ് നേതൃത്വം എത്തിയിരിക്കുകയാണ്. കുട്ടനാട് സീറ്റ് പിജെ ജോസഫ് വിഭാഗത്തിന് എന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ജോസ് ഇനി മുന്നണിക്ക് പുറത്താണെന്ന സന്ദേശം യുഡിഎഫ് നേതൃത്വം നൽകിയിരിക്കുന്നത്. രൂക്ഷ വിമർശനമാണ് ജോസ് പക്ഷത്തിനെതിരെ യുഡിഎഫ് യോഗത്തിന് ശേഷം നേതൃത്വം ഉയർത്തിയത്. ജോസ് പക്ഷം വിശ്വാസ വഞ്ചനയാണ് കാണിച്ചതെന്ന് രമേശ് ചെന്നിത്തല ആഞ്ഞടിച്ചു. മുന്നണി വിട്ട് നിലപാട് സ്വീകരിക്കുന്നവർക്ക് ജനം ശിക്ഷ നൽകുമെന്നും യുഡിഎഫ് യോഗത്തിന് ശേഷം ചെന്നിത്തല തുറന്നടിച്ചു.

ഇടതുപ്രവേശനം ഉടൻ

ഇടതുപ്രവേശനം ഉടൻ

ജോസിന്റെ യുഡിഎഫ് ബന്ധം അവസാനിച്ച സാഹചര്യത്തിൽ വൈകാതെ തന്നെ ഇടതുപ്രവേശം ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ജോസിന് നൽകേണ്ട സീറ്റുകൾ സംബന്ധിച്ചുള്ള ധാരണയാണ് ഇനി എൽഡിഎഫിൽ ഉണ്ടാകേണ്ടത്. ചില സീറ്റുകളിൽ ഇതിനോടകം തന്നെ തിരുമാനമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ചർച്ചകൾ വിഫലം

ചർച്ചകൾ വിഫലം

രാജ്യസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെതിരായ നിലാട് സ്വീകരിച്ച പിന്നാലെ ജോസിനെ മുന്നണിയിൽ നിന്ന് പുറത്താക്കണമെന്ന തിരുമാനത്തിലായിരുന്നു യുഡിഎഫ് നേതൃത്വം. എന്നാൽ ജോസ് കെ മാണി വിഭാഗത്തിന് കേരള കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നവും പാർട്ടിയുടെ പേരും ലഭിച്ചതോടെ യുഡിഎഫ് നിലപാട് മയപ്പെടുത്തി. തുടർന്ന് ജോസിനോട് ചർച്ചയ്ക്ക് വഴി തേടിയിരുന്നെങ്കിലും ഫലമുണ്ടായില്ല. കുട്ടനാട് സീറ്റിൽ ഉൾപ്പെടെ വിട്ട് വീഴ്ചയ്ക്ക് ഇല്ലെന്ന് ജോസ് വിഭാഗം ആവർത്തിച്ചു.

യുഡിഎഫ് നിലപാട്

യുഡിഎഫ് നിലപാട്

ഈ സാഹചര്യത്തിലാണ് ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിൽ കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിനെന്ന് പ്രഖ്യാപിച്ച് ജോസിനെതിരെ യുഡിഎഫ് നിലപാട് കടുപ്പിച്ചത്. ഇവിടെ ജേക്കബ് എബ്രഹാം മത്സരിക്കുമെന്ന് പിജെ ജോസഫ് വ്യക്തമാക്കി. എന്നാൽ യുഡിഎഫില്‍ നിന്നും ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയതായി നേതൃത്വം വ്യക്തമാക്കിയിട്ടില്ല. സ്വമേധയാ ജോസ് വിഭാഗം പോകട്ടെയെന്ന നിലപാടാണ് യുഡിഎഫ് യോഗം എടുത്തിരിക്കുന്നത്.

കല്ലുകടിയില്ലാതെ

കല്ലുകടിയില്ലാതെ

അതേസമയം ജോസ് വിഭാഗം ഇടതുമുന്നണിയുമായി അനൗദ്യോഗിക ചർച്ചകൾക്ക് മറുവശത്ത് വേഗം കൂട്ടിക്കഴിഞ്ഞു. പ്രധാന ഘടകകക്ഷിയായ സിപിഐയും ജോസ് വിഭാഗത്തിനെതിരായ നിലപാട് മയപ്പെടുത്തിയ സാഹചര്യത്തിൽ സീറ്റ് ധാരണ ഉൾപ്പെടെയുള്ള വിഷയങ്ങൾ കല്ലുകടിയില്ലാതെ മുൻപോട്ട് കൊണ്ട് പോകാനാണ് സിപിഎം നേതൃത്വം ഒരുങ്ങുന്നത്.

യുഡിഎഫിൽ നിന്നും ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടിയെടുക്കാനാണ് കേരള കോൺഗ്രസ് (എം) ലക്ഷ്യം വെയ്ക്കുന്നത്. അത് എത്രത്തോളം വിജയിക്കുമെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. കേരള കോൺഗ്രസ് (എം) യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ 15 സീറ്റിലാണ് മത്സരിച്ചത്. എന്നാൽ എൽഡിഎഫിൽ അത്രയും സീറ്റുകൾ ജോസ് കെ മാണി വിഭാഗത്തിന് ലഭിക്കാൻ സാധ്യത ഇല്ല.

സീറ്റ് വിഭജനം

സീറ്റ് വിഭജനം

കുറഞ്ഞത് 10-12 സീറ്റുകൾ ലഭിച്ചേക്കാൻ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവിൽ എൽഡിഎഫിൽ മൂന്ന് കേരള കോൺഗ്രസ് വിഭാഗമാണ് ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവർക്കെല്ലാം ചേർത്ത് ആറ് സീറ്റുകളായിരുന്നു എൽഡിഎഫ് നൽകിയത്. ആർഎസ്പിയും എൽജെഡിയും മുന്നണി വിട്ടതോടെയാണ് ഈ സീറ്റ് വിഭജനം എൽഡിഎഫിനെ സംബന്ധിച്ച് എളുപ്പമായത്.

ഏതൊക്കെ സീറ്റുകൾ

ഏതൊക്കെ സീറ്റുകൾ

ഇപ്പോൾ എൽജെഡി തിരിച്ചെത്തിയിട്ടുണ്ട്. ഇതിന് പുറമെയാണ് ജോസ് വിഭാഗവും.
കഴിഞ്ഞ തവണ സിപിഎം 92 സീറ്റിലും സിപിഐ 27 സീറ്റിലുമായിരുന്നു മത്സരിച്ചത്. ഇക്കുറി പല വിട്ട് വീഴ്ചകളും സ്വീകരിക്കേണ്ടി വരും. കേരള കോൺഗ്രസുകാർക്ക് 13 സീറ്റ് നൽകാമെന്നാണ് എൽഡിഎഫ് ധാരണ. എന്നാൽ ഇത് ജോസ് കെ മാണി വിഭാഗം അംഗീകരിക്കാൻ സാധ്യത ഉണ്ടായേക്കില്ല.

5 സീറ്റുകൾ

5 സീറ്റുകൾ

9 സീറ്റുകൾ എന്ന ആവശ്യം ജോസ് കെ മാണി മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതിൽ കോട്ടയം ജില്ലയിലെ അഞ്ച് സീറ്റുകളിൽ നിലവിൽ ധാരണ ആയിട്ടുമ്ടെന്നാണ് റിപ്പോർട്ടുകൾ. പാലാ, കടുത്തുരുത്തി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി എന്നീ സീറ്റുകളിലാണ് ജോസ് വിഭാഗം മത്സരിക്കുക. അതേസമയം പാലാ സീറ്റും സിപിഐയുടെ കാഞ്ഞിരപ്പള്ളി സീറ്റും മുന്നണിയിൽ കല്ലുകടിയാകും.

കാഞ്ഞിരപ്പള്ളി വിട്ട് നൽകും

കാഞ്ഞിരപ്പള്ളി വിട്ട് നൽകും

കാഞ്ഞിരപ്പള്ളിയിൽ ജോസ് കെ മാണി വിഭാഗത്തിലെ ഡോ എൻ ജയരാജാണ് എംഎൽഎ. അതിനാൽ ഈ സീറ്റ് ജോസിന് വേണം. പക്ഷേ സിപിഐ ഇതിൽ മൗനം തുടരുകയാണ്. ജോസിന്റെ വരവ് ഇടതുമുന്നണിക്ക് ഗുണം ചെയ്യുന്നമെന്ന വലയിരുത്തൽ സിപിഐയ്ക്കും ഉണ്ട്. അങ്ങനെയെങ്കിൽ കാഞ്ഞിരപ്പള്ളി സീറ്റിനായി കടുംപിടിത്തം കാണിച്ചേക്കില്ലെന്നാണ് സൂചന.

പാലാ സീറ്റിൽ

പാലാ സീറ്റിൽ

അതേസമയം പാലാ സീറ്റ് വിട്ട് കൊടുക്കാൻ എൻസിപി തയ്യാറാകുമോയെന്നതും ചോദ്യമാണ്. ജോസ് കെ മാണിയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത എൻസിപി നേതാവും പാലാ എംഎൽഎയുമായ മാണി സി കാപ്പൻ സീറ്റ് മോഹിച്ച് ജോസ് മുന്നണിയിലേക്ക് വരേണ്ടെന്ന നിലപാട് ആവർത്തിക്കുകയാണ് . എന്നാൽ എൻസിപിക്ക് രാജ്യസഭ സീറ്റ് നൽകി കൊണ്ടുള്ള പ്രശ്ന പരിഹാരമാണ് എൽഡിഎഫ് ആലോചിക്കുന്നത്.

Recommended Video

cmsvideo
Hareesh Perady slaps congress and BJP | Oneindia Malayalam
പ്രശ്ന പരിഹാരം

പ്രശ്ന പരിഹാരം

എല്‍ഡിഎഫില്‍ എത്തുന്നതോടെ ജോസ് കെ മാണി രാജ്യസഭാഗത്വം രാജിവെക്കും. ഈ സീറ്റില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലൂടെ മാണി സി കാപ്പന്‍ രാജ്യസഭയിലേക്ക് എന്നതാണ് നിര്‍ദ്ദേശം. രാജ്യസഭ സീറ്റിനോട് താത്പര്യമില്ലെന്നാണ് എൻസിപി നേതൃത്വം പക്ഷേ വ്യക്തമാക്കിയിരിക്കുന്നത്. അങ്ങനെയെങ്കിൽ മധ്യകേരളത്തിൽ മറ്റൊരു സീറ്റ് കൂടി എൻസിപിക്ക് നൽകി പ്രശ്നം പരിഹരിക്കാൻ നേതൃത്വം ശ്രമിച്ചേക്കും.

യുഡിഎഫ് അധികാരം പിടിച്ചാൽ മുഖ്യമന്ത്രിയാകുമോ? മറുപടിയുമായി ഉമ്മൻചാണ്ടി, ചെന്നിത്തലയെ വെട്ടും?യുഡിഎഫ് അധികാരം പിടിച്ചാൽ മുഖ്യമന്ത്രിയാകുമോ? മറുപടിയുമായി ഉമ്മൻചാണ്ടി, ചെന്നിത്തലയെ വെട്ടും?

ജോസ് കെ മാണി യുഡിഫിന് പുറത്തേക്ക് തന്നെ;കുട്ടനാട് ജോസഫ് വിഭാഗത്തിന്? നിർണായക തിരുമാനത്തിന് നേതൃത്വംജോസ് കെ മാണി യുഡിഫിന് പുറത്തേക്ക് തന്നെ;കുട്ടനാട് ജോസഫ് വിഭാഗത്തിന്? നിർണായക തിരുമാനത്തിന് നേതൃത്വം

English summary
Jose K mani will join ldf soon; Which seat will be contested, current understanding is as follows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X