• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജോസിന് കൊള്ളലാഭം! കോട്ടയത്ത് എന്തുനടന്നാലും സിപിഎമ്മിന് ആശ്വസിക്കാം... നഷ്ടം ജോസഫിനും കോണ്‍ഗ്രസിനും

കോട്ടയം: ജോസ് കെ മാണിയെ സംബന്ധിച്ച് യുഡിഎഫില്‍ പിജെ ജോസഫിനൊപ്പം ഒരു പാര്‍ട്ടിയായി തുടരുക എന്നത് അസാധ്യമായ കാര്യമായിരുന്നു. പിരിഞ്ഞു നില്‍ക്കുന്ന ജോസിനേയും ജോസഫിനേയും ഒരുപോലെ മുന്നണിയില്‍ പിടിച്ചുനിര്‍ത്തുക എന്നത് യുഡിഎഫിനും അസാധ്യം.

ജോസ് കെ മാണിക്ക് അപ്രതീക്ഷിത തിരിച്ചടി; കൂട്ടരാജി, ഇനി പിസി ജോര്‍ജിന്റെ ജനപക്ഷത്തിനൊപ്പം

ജോസിനെ പിടിച്ചുകുലുക്കി റോഷിയുടെ തട്ടകത്തിൽ ചോർച്ച; ജില്ലാ സെക്രട്ടറിയുൾപ്പെടെ 50 പേർ മറുകണ്ടം ചാടി

ഈ ഘട്ടത്തിലാണ് ജോസും ജോസഫും വഴിപിരിയുന്നതും ജോസ് എല്‍ഡിഎഫ് പാളയത്തില്‍ എത്തുന്നതും. ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏത് വിധത്തില്‍ നോക്കിയാലും ജോസിന് ലാഭമേ ഉണ്ടാകൂ. അത് കൊള്ളലാഭമോ എന്ന് മാത്രമേ ഫലം വരുമ്പോള്‍ അറിയാന്‍ ബാക്കിയുണ്ടാവുകയുള്ളൂ. പരിശോധിക്കം...

ഒരുമിച്ച് നിന്നാല്‍

ഒരുമിച്ച് നിന്നാല്‍

യുഡിഎഫില്‍ ജോസും ജോസഫും ഒരുമിച്ച് നിന്നാല്‍ എന്ത് സംഭവിക്കുമായിരുന്നു? പാലാ ഉപതിരഞ്ഞെടുപ്പ് പോലും കാലുവാരലും കാലുമാറ്റവും കാരണം രണ്ട് കൂട്ടരും തിരിച്ചടി നേരിടേണ്ടി വന്നേനെ. നേട്ടമുണ്ടാവുക കേരള കോണ്‍ഗ്രസിന് സ്വാധീനമുള്ള സ്ഥലങ്ങളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്സിന് മാത്രമാകും.

 ഇനി ആ പേടി വേണ്ട

ഇനി ആ പേടി വേണ്ട

ജോസിനായാലും ജോസഫിനായാലും ഇനി ഒരു പേടിയുടെ കാര്യമില്ല. കൂടെ നിന്ന് കാലുവാരുന്ന ആരേയും ഭയക്കേണ്ടതില്ല എന്നത് തന്നെയാണ് കാര്യം. ഇരു കൂട്ടര്‍ക്കും തങ്ങള്‍ക്കൊപ്പം ആരൊക്കെയുണ്ട് എന്ന് കൃത്യമായി അറിയാനും സാധിക്കും.

നഷ്ടം യുഡിഎഫിന്

നഷ്ടം യുഡിഎഫിന്

ജോസ് കെ മാണി എല്‍ഡിഎഫില്‍ ചേര്‍ന്നതിന്റെ നഷ്ടം മുഴുവന്‍ യുഡിഎഫിനും ജോസഫ് ഗ്രൂപ്പിനും ആണ്. കഴിഞ്ഞ തവണ വരെ കിട്ടിപ്പോന്നിരുന്ന വോട്ടുകളുടെ ഒരു ഭാഗം ആണ് ഒറ്റയടിക്ക് ചോര്‍ന്നുപോയത്. ആ വോട്ടുകളുടെ എണ്ണം എത്രയെന്നതല്ല പ്രശ്‌നം, അത് എവിടെയൊക്കെ ജയപരാജയങ്ങളെ നിര്‍ണയിക്കും എന്നതാണ്.

ജോസിന് കൊള്ളലാഭം

ജോസിന് കൊള്ളലാഭം

ജോസ് കെ മാണി വിഭാഗത്തെ സംബന്ധിച്ച് ഈ മുന്നണി മാറ്റം ഒരു ലാഭക്കച്ചവടമാണ്. യുഡിഎഫില്‍ ജോസഫിനൊപ്പം നിന്നാല്‍ കിട്ടാവുന്നതിനേക്കാള്‍ സീറ്റുകള്‍ മത്സരിക്കാന്‍ കിട്ടും എന്നതാണ് ഒന്നാമത്തെ ലാഭം. യുഡിഎഫില്‍ ആയിരുന്നെങ്കില്‍ കാലുവാരാന്‍ ആളുകള്‍ ഒരുപാട് ഉണ്ടായേനെ. എല്‍ഡിഎഫിലാകുമ്പോള്‍ കൃത്യമായ ഒരു വോട്ടുബാങ്ക് തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ പെട്ടിയിലും വന്നുവീഴുമെന്ന് ഉറപ്പിക്കാം.

എല്‍ഡിഎഫിന്റെ ലാഭം

എല്‍ഡിഎഫിന്റെ ലാഭം

എല്‍ഡിഎഫിനെ സംബന്ധിച്ച് ഇതൊരു ഭാഗ്യ പരീക്ഷണമാണ്. കഴിഞ്ഞ തവണ കോട്ടയത്ത് ഉണ്ടാക്കിയതിനേക്കാള്‍ വലിയ നേട്ടം ഉണ്ടാക്കാന്‍ ആയാല്‍ അത് വലിയ വിജയം ആയിരിക്കും. ജോസ് വിഭാഗത്തിനൊപ്പം വരുന്ന ഒരു ചെറിയ ശതമാനം വോട്ട് മതിയാകും പലയിടത്തും വിജയം ഉറപ്പിക്കാന്‍ എന്നാണ് എല്‍ഡിഎഫിന്റെ കണുക്കുകൂട്ടല്‍.

ഒമ്പത് സീറ്റ്

ഒമ്പത് സീറ്റ്

ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ പ്രകടനം അനുസരിച്ചായിരിക്കും ജോസ് കെ മാണിയുടെ എല്‍ഡിഎഫിലെ ഭാവി. 22 ഡിവിഷനുകളില്‍ 9 സീറ്റാണ് എല്‍ഡിഎഫ് ജോസ് പക്ഷത്തിന് മാത്രമായി വിട്ടുകൊടുത്തത്. സിപിഎമ്മും ഇത്തവണ 9 സീറ്റിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ സിപിഎം 12 സീറ്റില്‍ മത്സരിച്ചിരുന്നു.

ഇഞ്ചോടിഞ്ച്

ഇഞ്ചോടിഞ്ച്

കഴിഞ്ഞ തവണയും കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. 22 ല്‍ 13 സീറ്റുകള്‍ യുഡിഎഫ് നേടിയപ്പോള്‍ 9 സീറ്റുകളാണ് എല്‍ഡിഎഫ് നേടിയത്. ഇത്തവണ ജോസ് എത്തുമ്പോള്‍ ജില്ലാ പഞ്ചായത്ത് ഭരണം തന്നെ പിടിച്ചെടുക്കാമെന്നതാണ് സിപിഎമ്മിന്റെ പ്രതീക്ഷ.

വിലയിരുത്തല്‍

വിലയിരുത്തല്‍

ജോസ് പക്ഷത്തിന്റെ വോട്ടുകള്‍ ജോസഫിനേക്കാള്‍ കുറഞ്ഞാല്‍ പോലും അത് എല്‍ഡിഎഫിന് ഗുണകരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കിട്ടാത്ത വോട്ടുകളാണ് ഇത്തവണ ഒറ്റയടിക്ക് ഇടത്തോട്ട് പോരുക. കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ കിട്ടിക്കൊണ്ടിരുന്ന വോട്ടുകളാണ് യുഡിഎഫിന് നഷ്ടപ്പെടാനും പോകുന്നത്.

English summary
Jose K Mani will make profit put of LDF alliance , CPM will also make benefit; bu the loss will be for UDF and Joseph group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X