കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജു രമേശിനെ വീണ്ടും ചീത്ത വിളിച്ച് പിസി ജോര്‍ജ്ജ്... എന്താ വിളിച്ചത്?

  • By Soorya Chandran
Google Oneindia Malayalam News

കോട്ടയം: ബാര്‍ കോഴ വിവാദം പുറത്ത് കൊണ്ടുവന്ന ബാര്‍ ഉടമ ബിജു രമേശിനെ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് ചാനല്‍ ചര്‍ച്ചയില്‍ ചീത്ത വിളിച്ചത് ആരും മറന്ന് കാണില്ല. ഇപ്പോഴിതാ പത്ര സമ്മേളനം വിളിച്ച് വീണ്ടും ബിജു രമേശിനെ ചീത്ത വിളിച്ചിരിക്കുന്നു.

'ബിജു രമേശിന്റെ അപ്പന്‍ കുഴപ്പക്കാരനാ... ബിജു അതിലും കുഴപ്പക്കാരനാ...' ജോര്‍ജ്ജ് കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്. ബിജു രമേശിനെതിരെ വ്യക്തിപരമായി വേറേയും ആരോപണങ്ങള്‍ ജോര്‍ജ്ജ് ഉന്നയിച്ചു.

PC George

മാണി രാജി വക്കുകയാണെങ്കില്‍ ജോസ് കെ മാണി മന്ത്രിയാവില്ലെന്ന് പിസി ജോര്‍ജ്ജ് ഉറപ്പിച്ച് പറഞ്ഞു. ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനാകാന്‍ അനുവദിക്കില്ലെന്നും ജോര്‍ജ്ജ് ആവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസ് ആരുടേയും കുടുംബ സ്വത്തല്ല. ജോസ് കെ മാണിയെ മന്ത്രിയാക്കുന്നത് നീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കെഎം മാണി ആവശ്യപ്പെട്ടാല്‍ പോലും ജോസ് കെ മാണിയെ മന്ത്രിയാക്കാന്‍ സമ്മതിക്കില്ല. ജോസ് കെ മാണിക്ക് സിന്ദാബാദ് വിളിക്കാം എന്ന് പറഞ്ഞല്ല താന്‍ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തനിക്ക് പാര്‍ട്ടിയില്‍ ഗോഡ് ഫാദര്‍മാരില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

ബാര്‍ കോഴ വിവാദം പാര്‍ട്ടിയുടെ പ്രതിച്ഛായയെ കാര്യമായി ബാധിച്ചു എന്നും ജോര്‍ജ്ജ് പറയുന്നു. എന്നാല്‍ വിവാദത്തില്‍ മാണിക്ക് പിന്നില്‍ ഉറച്ച് നില്‍ക്കുമെന്നും ജോര്‍ജ്ജ് പറഞഞു.

English summary
Jose K Mani will not be the successor of KM Mani in Party: PC George.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X