കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവു നായ്ക്കളെ കൊല്ലല്‍; ജോസ് മാവേലിയെ അറസ്റ്റ് ചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: എറണാകുളം ചെങ്ങമനാട് പഞ്ചായത്തില്‍ തെരുവുനായ്ക്കളെ കൊല്ലാന്‍ നേതൃത്വം നല്‍കിയെന്ന പേരില്‍ സാമൂഹ്യ പ്രവര്‍ത്തകനായ ജോസ് മാവേലിയെ അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി പോലീസാണ് അറസ്റ്റ് ചെയ്തത്. ജനസേവ ശിശുഭവന്റെ സ്ഥാപകനാണ് ജോസ് മാവേലി.

തെരുവു നായയുടെ ആക്രമണം രൂക്ഷമായ പഞ്ചായത്തിലെ നാല് മുതല്‍ ഒന്‍പത് വാര്‍ഡുകളില്‍ മുപ്പതോളം തെരുവ് നായ്ക്കളെ പഞ്ചായത്ത് മെമ്പര്‍മാരുമായി ചേര്‍ന്നായിരുന്നു കൊന്നത്. തിങ്കളാഴ്ച രാവിലെ മുതലാണ് പഞ്ചായത്ത് ഭരണസമിതി മുന്‍കൈയ്യെടുത്ത് തെരുവുനായ്ക്കളെ കൊന്നൊടുക്കാന്‍ തുടങ്ങിയത്. പ്രവര്‍ത്തനങ്ങള്‍ക്ക് ജോസ് മാവേലി നേതൃത്വം നല്‍കിയിരുന്നു.

jose-maveli

നായ പിടുത്തത്തിന്റെ പേരില്‍ അതിക്രമം നടത്തിയെന്ന പരാതിയെത്തുടര്‍ന്ന് ജോസ് മാവേലിക്കെതിരെ നടപടിയെടുക്കാന്‍ നേരത്തെ പോലീസ് കംപ്ലയിന്‍സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാനായിരുന്നു നിര്‍ദ്ദേശം നല്‍കിയിരുന്നത്.

അതേസമയം ജോസ് മാവേലിയെ അറസ്റ്റ് ചെയ്താലും നായശല്യം ഇല്ലാതാക്കുമെന്നാണ് തെരുവ് നായ ഉന്‍മൂലന സംഘത്തിന്റെ നിലപാട്. കേസെടുത്ത് ഇതില്‍ നിന്നും പിന്തിരിപ്പിക്കാനാകില്ലെന്നും ജനങ്ങളുടെ ജീവനാണ് വലുതെന്നും ഇവര്‍ വ്യക്തമാക്കുന്നു.

English summary
Jose Maveli arrested for Culling of stray dogs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X