Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസ് മാവേലിയെ അറസ്റ്റ് ചെയ്തു... രഞ്ജിനി ഹരിദാസിന് സന്തോഷമായോ?

കൊച്ചി: ജോസ് മാവേലിയും രഞ്ജിനി ഹരിദാസും തമ്മില്‍ എന്താണ് ബന്ധം? ജോസ് മാവേലിയെ പോലീസ് അറസ്റ്റ് ചെയ്‌തോ? ജോസ് മാവേലിയെ പോലീസ് അറസ്റ്റ് ചെയ്താല്‍ രഞ്ജിനി ഹരിദാസ് സന്തോഷിയ്ക്കുമോ?- ചോദ്യങ്ങള്‍ കേട്ട് ആശയക്കുഴപ്പമായിക്കാണും അല്ലേ!!!

ജോസ് മാവേലിയും രഞ്ജിനി ഹരിദാസും തമ്മില്‍ പ്രത്യക്ഷത്തില്‍ ഒരു ബന്ധവും ഇല്ല. നേറൊരു തരത്തില്‍ പറഞ്ഞാല്‍ രണ്ട് പേരും എതിര്‍ ചേരികളിലാണ്. അതും തെരുവ് നായ്ക്കളുടെ കാര്യത്തില്‍.

തെരുവ് നായ്ക്കളെ കൊല്ലുന്നതിന് പാരിതോഷികം പ്രഖ്യാപിച്ച ആളാണ് ജോസ് മാവേലി. അതിന്റെ പേരിലാണ് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്.

ജോസ് മാവേലി

ജോസ് മാവേലി

ജനസേവ ശിശുഭവന്റെ ചെയര്‍മാനായ ജോസ് മാവേലി പൊതു വിഷയങ്ങളില്‍ സ്ഥിരമായി ഇടപെടുന്ന ആളാണ്. തെരുവ് നായ്ക്കളെ പരസ്യമായി കൊല്ലുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചതാണ് ഇപ്പോഴത്തെ വിവാദ വിഷയം.

രഞ്ജിനി എതിര്‍ക്കില്ലേ...?

രഞ്ജിനി എതിര്‍ക്കില്ലേ...?

ജോസ് മാവേലിയും കൂട്ടരും ഇങ്ങനെ പ്രതികരിച്ചാല്‍ പ്രഖ്യാപിച മൃഗസ്‌നേഹികളായ രഞ്ജിനി ഹരിദാസിനെ പോലുള്ളവര്‍ എതിര്‍ക്കില്ലേ.... എന്നാല്‍ സംഗതി അതിലും രസകരമാണ്.

സമ്മാനം എന്താ

സമ്മാനം എന്താ

തെരുവ് നായക്കളെ കൊല്ലുന്നവര്‍ക്ക് ജോസ് മാവേലി നല്‍കുന്ന സമ്മാനം അത്ര തരക്കേടില്ലാത്തതാണ്. ഒരു തെരുവ് നായയെ കൊന്നു എന്നത് തെളിവ് സഹിതം വ്യക്തമാക്കിയാല്‍ അഞ്ഞൂറ് രൂപ നല്‍കും എന്നായിരുന്നു വാഗ്ദാനം.

തെരുവ് നായ ഉന്‍മൂലന സമിതി

തെരുവ് നായ ഉന്‍മൂലന സമിതി

തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ രൂപീകൃതമായ കൂട്ടായ്മയാണ് തെരുവുനായ ഉന്മൂലന സമിതി. തെരുവ് നായ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരം ഒരു കൂട്ടായ്മ ഉണ്ടായത്.

ഗാന്ധി ജയന്തിയ്ക്ക്

ഗാന്ധി ജയന്തിയ്ക്ക്

ഗാന്ധി ജയന്തി ദിനത്തില്‍ പിടികൂടിയ തെരുവ് നായ്ക്കളെ പരസ്യമായി കൊല്ലും എന്നാണ് തെരുവുനായ ഉന്‍മൂലന സമിതി പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

തൊട്ടുപോകരുതെന്ന് പോലീസ്

തൊട്ടുപോകരുതെന്ന് പോലീസ്

തെരുവ് നായ്ക്കളെ കൊല്ലാനുള്ള സമിതിയുടെ തീരുമാനത്തിനെതിരെ സംസ്ഥാന പോലീസ് രംഗത്ത് വന്നിട്ടുണ്ട്. ഡിജിപി സെന്‍കുമാര്‍ തന്നെയാണ് ഇക്കാര്യത്തില്‍ നിലപാട് പറഞ്ഞിട്ടുള്ളത്.

പോലീസ് പുല്ലാണോ

പോലീസ് പുല്ലാണോ

തെരുവ് നായ്ക്കളെ കൊല്ലാന്‍ അനുവദിയ്ക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയ സാഹചര്യത്തില്‍ അതിനെ വെല്ലുവിളിച്ച് പ്രഖ്യാപനം നടപ്പാക്കാനുള്ള തീരുമാനത്തിലാണ് തെരുവ് നായ ഉന്‍മൂലന സമിതി.

 മാവേലിയെ വിട്ടയച്ചു

മാവേലിയെ വിട്ടയച്ചു

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ജോസ് മാവേലിയെ പോലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+