കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

35 പഞ്ചായത്തിലും 5 മണ്ഡലങ്ങളിലും വിജയം ഉറപ്പിക്കും; ജോസിന്‍റെ വരവ് നേട്ടമാക്കാന്‍ പത്തനംതിട്ട സിപിഎം

Google Oneindia Malayalam News

പത്തനംതിട്ട: കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്‍റെ മുന്നണി മാറ്റത്തിന്‍റെ പ്രതിഫലനം എന്താവുമെന്ന് അറിയാനുള്ള ആദ്യ തട്ടകമാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. ജോസ് വന്നതോടു കൂടി മധ്യകേരളത്തില്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാളും ശക്തമായ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഇടതുമുന്നണിക്കുള്ളത്. പത്തനംതിട്ട ജില്ലയിലെ കണക്കുകള്‍ മാത്രം എടുത്ത് നോക്കുമ്പോള്‍ ജോസിന്‍റെ ഇടത് പ്രവേശനം ഇടതിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.

പിജെ ജോസഫ് അവകാശപ്പെടുന്നത്

പിജെ ജോസഫ് അവകാശപ്പെടുന്നത്

ജോസഫ് ഇടതുമുന്നണിയിലേക്ക് പോയത് യുഡിഎഫിനെ ബാധിക്കില്ലെന്ന് പിജെ ജോസഫ് അവകാശപ്പെടുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്നാണ് പ്രാദേശിക തലത്തില്‍ നിന്നുള്ള കണക്കുകള്‍ പരിശോധിച്ച കോണ്‍ഗ്രസ് മനസ്സിലാക്കുന്നത്. പത്തനംതിട്ടയിലെ പകുതിയോളം പഞ്ചായത്തുകളിലെ വിധി നിര്‍ണ്ണയിക്കാനുള്ള കരുത്ത് കേരള കോണ്‍ഗ്രസിനുണ്ടെന്നാണ് വിലയിരുത്തുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ അഞ്ചില്‍ നാല് സീറ്റുകളും ഇടതുമുന്നണിയായിരുന്നു നേടിയത്. കോന്നി മാത്രമായിരുന്നു അന്ന് യുഡിഎഫിനൊപ്പം നിന്നത്. എന്നാല്‍ പിന്നീട് ഉപതിരഞ്ഞെടുപ്പിലൂടെ കോന്നിയും ഇടത് പിടിച്ചെടുത്തതോടെ പത്തനംതിട്ടയിലെ ഇടത് മേധാവിത്വം പൂര്‍ണ്ണമായി. ജോസു കൂടി എത്തിയതോടെ ഇത്തവണയും ഈ വിജയം ആവര്‍ത്തിക്കാമെന്നാണ് ഇടത് കണക്ക് കൂട്ടല്‍.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ സെമി ഫൈലനായ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ അഞ്ച് മണ്ഡ‍ലങ്ങളിലേയും പഞ്ചായത്തുകളില്‍ കരുത്ത് കാട്ടാന്‍ ഇരുപക്ഷവും ഇതിനോടകം ശ്രമം തുടങ്ങിയിട്ടുണ്ട്. 89 സ്ഥാനാര്‍ത്ഥികളായിരുന്നു കഴിഞ്ഞ തവണ യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയില്‍ മത്സരിച്ചത്. ഇതില്‍ 55 പേര്‍ വിജയിച്ചു.

ആരുടെ പക്ഷത്ത്

ആരുടെ പക്ഷത്ത്

നിലവില്‍ കോട്ടാങ്ങൽ, കവിയൂർ പഞ്ചായത്ത് പ്രസിഡന്റുമാർ കേരള കോൺഗ്രസ് പ്രതിനിധികളാണ്. കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ദേവരാജ് ജോസഫ് പക്ഷത്തേക്ക് കൂടുമാറിയിരുന്നു. കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എലിസബത്ത് മാത്യൂ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇവര്‍ ജോസ് പക്ഷത്തേക്ക് തെന്ന വരുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നത്.

30 ഓളം പഞ്ചായത്തുകളിൽ

30 ഓളം പഞ്ചായത്തുകളിൽ

ജില്ലയിലെ ഭൂരിപക്ഷം ജനപ്രതിനിധികളും തങ്ങള്‍ക്ക് ഒപ്പമാണെന്നാണ് ജോസ് വിഭാഗം കണക്ക് കൂട്ടുന്നത്. ജില്ലയിലെ 30 ഓളം പഞ്ചായത്തുകളിൽ ഭരണം നിശ്ചയിക്കാനുള്ള ശക്തി കേരള കോൺഗ്രസുകൾക്ക് ഉണ്ടെന്നാണ് എൽഡിഎഫും യുഡിഎഫും ഒരു പോലെ അവകാശപ്പെടുന്നത്. ചില കേന്ദ്രങ്ങളില്‍ ബിജെപിയും ശക്തി പ്രാപിക്കുന്നതിനാല്‍ ജോസിന്‍റെ വരവ് ഇടതിന് കൂടുതല്‍ ശക്തിപകരും.

നിര്‍ണ്ണായക സാന്നിധ്യം

നിര്‍ണ്ണായക സാന്നിധ്യം

കോട്ടാങ്ങൽ, ആനിക്കാട്, എഴുമറ്റൂർ, മല്ലപ്പള്ളി, കവിയൂർ, കുറ്റൂർ, കടപ്ര, നിരണം, നെടുമ്പ്രം, കുന്നന്താനം, കോയിപ്രം, കോഴ‍ഞ്ചേരി, അയിരൂർ,കൊറ്റനാട്, നാരങ്ങാനം റാന്നി, റാന്നി അങ്ങാടി, റാന്നി പഴവങ്ങാടി, പെരുനാട്, മൈലപ്ര, വെച്ചൂച്ചിറ, വടശേരിക്കര, അയിരൂർ, ഇലന്തൂർ, അരുവാപ്പുലം, കോന്നി, ഇരവിപേരൂർ പഞ്ചായത്തുകളിലാണ് കേരള കോണ്‍ഗ്രസിന് നിര്‍ണ്ണായക സാന്നിധ്യം ഉള്ളത്.

ജില്ലാ പഞ്ചായത്തും പിടിക്കും

ജില്ലാ പഞ്ചായത്തും പിടിക്കും

ജോസിന്‍റെ വരവോടെ ജില്ലാ പഞ്ചായത്ത് അടക്കം ഇത്തവണ പിടിക്കുമെന്നാണ് ഇടതുമുന്നണി അവകാശപ്പെടുന്നത്. നിലവില്‍ 16 അംഗ ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് 11, എല്‍ഡിഎഫ് 5 എന്നതാണ് കക്ഷി നില. ഇത്തവണ തങ്ങളുടെ അംഗബലം പത്തിന് മുകളിലേക്ക് ഉയര്‍ത്തുമെന്നാണ് ഇടത് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. നാലോളം സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് ആയിരിക്കും ഇപ്രാവശ്യം ഇടതിനായി പോരാടുക.

4 മുന്‍സിപ്പാലിറ്റികളില്‍

4 മുന്‍സിപ്പാലിറ്റികളില്‍

4 മുന്‍സിപ്പാലിറ്റികളാണ് ജില്ലയില്‍ ഉള്ളത്. ഇതില്‍ അടൂരം പന്തളവും എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ പത്തനംതിട്ടയിലും തിരുവല്ലയിലും കോണ്‍ഗ്രസിനാണ് ഭരണം. അടൂരില്‍ ഒരു അംഗത്തിന്‍റെയും പന്തളത്ത് എറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിലുമാണ് ഇടത് ഭരണം. കേരള കോണ്‍ഗ്രസ് കൂടി എത്തിയതോടെ ഈ മുന്‍സിപ്പാലിറ്റികളില്‍ നിലനിര്‍ത്തുന്നതിനോടൊപ്പം തിരുവല്ല പിടിച്ചെടുക്കാമെന്നും പത്തനംതിട്ടയില്‍ ശക്തമായ മത്സരം കാഴ്ചവെക്കാമെന്നും ഇടത് വിലയിരുത്തുന്നു.

 53 പഞ്ചായത്തുകളില്‍

53 പഞ്ചായത്തുകളില്‍

ജില്ലയിലാകെയുള്ള 53 പഞ്ചായത്തുകളില്‍ 22 ഇടത്താണ് കഴിഞ്ഞ തവണ സിപിഎം വിജയിച്ചത്. യുഡിഎഫ് 18 ഇടത്ത് വിജയിച്ചപ്പോള്‍ 5 പഞ്ചായത്തുകള്‍ ബിജെപിയും സ്വന്തമാക്കിയിരുന്നു. എട്ടിടത്ത് തൂക്ക് ഭരണസമിതിയാണ് നിലവില്‍ വന്നത്. 2010 ലെ തിരഞ്ഞെടുപ്പില്‍ 29 പഞ്ചായത്തുകളും യുഡിഎഫ് സ്വന്തമാക്കിയപ്പോള്‍ 12 ഇടത്ത് മാത്രമായിരുന്നു ഇടത് വിജയം.

Recommended Video

cmsvideo
Pinarayi Vijayan is courageous says bishop marcoorilose | Oneindia Malayalam
35 ഓളം പഞ്ചായത്തുകളില്‍

35 ഓളം പഞ്ചായത്തുകളില്‍


കേരള കോണ്‍ഗ്രസ് കൂടി എത്തിയതോടെ ഇത്തവണ 35 ഓളം പഞ്ചായത്തുകളില്‍ ഭരണ സ്വന്തമാക്കാമെന്നാണ് ഇടത് പ്രതീക്ഷ. നിലവില് ഭരണമുള്ള പഞ്ചായത്തുകള്‍ക്ക് പുറമെ ക്രിസ്ത്യന്‍ മേഖലകളില്‍ കേരള കോണ്‍ഗ്രസിലൂടെ കടന്നു കയറാന്‍ സാധിച്ചാല്‍ അത് ജില്ലയുടെ രാഷ്ട്രീയ സ്വഭാവത്തെ തന്നെ മാറ്റി മറിക്കുമെന്നും സിപിഎം കണക്ക് കൂട്ടുന്നു.

 രജനീകാന്തും കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്നു? പുതിയ കളം രാഷ്ട്രീയം,മുഖ്യമന്ത്രി സ്ഥാനാർഥിയായി കമല്‍ രജനീകാന്തും കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്നു? പുതിയ കളം രാഷ്ട്രീയം,മുഖ്യമന്ത്രി സ്ഥാനാർഥിയായി കമല്‍

English summary
Jose's arrival; Can win in more than 35 panchayats and 5 constituencies; CPM Pathanamthitta in hope
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X