തെറ്റയിലിന്റെ കിടപ്പറ ദൃശ്യങ്ങള്‍ പുറത്ത് വിട്ടതിന് പിന്നില്‍ മുഖ്യമന്ത്രിയോ...?
കൊച്ചി:ജനത ദള്‍ നേതാവ് ജോസ് തെറ്റയിലിനെതിരായ ലൈംഗികാരോപണ കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തിയതായി ആരോപണം. തെറ്റയിലെതിരെ പരാതി കൊടുത്ത യുവതി തന്നെയാണ് ഇപ്പോള്‍ ഇങ്ങനെ ഒരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
സോളാര്‍ തട്ടിപ്പ് കേസില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയായിരുന്നു ഇതെന്നും യുവതി ആരോപിക്കുന്നു. തന്റെ സമ്മതമില്ലാതെയാണ് കിടപ്പറ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നും ഇവര്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണ് കിടപ്പറ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നാണ് യുവതിയുടെ ആരോപണം. ഇക്കാര്യം ബെന്നി ബെഹ്നാന്‍ എംഎല്‍എയും സിപി മുഹമ്മദ് എംഎല്‍എയും തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് യുവതി പറയുന്നത്. ഇതിലെ ഗൂഢാലോചന അന്വേഷിക്കണം എന്നാണ് ആവശ്യം.
ജോസ് തെറ്റയിലിന്റെ മകനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് സുഹൃത്തായ റസീനയും ഭര്‍ത്താവും 10 ലക്ഷം രൂപ തന്റെ കയ്യില്‍ നിന്ന് തട്ടിയെടുത്തതായും യുവതി പരാതിയില്‍ പറയുന്നുണ്ട്.
റസീനക്കും ഭര്‍ത്താവിനും ഒപ്പം ബെന്നി ബെഹ്നാനെ വീട്ടില്‍ പോയി കണ്ടു. സോളാര്‍ തട്ടിപ്പ് കേസ് കത്തി നിന്നിരുന്ന സമയമായതിനാല്‍ മുഖ്യമന്ത്രിയെ സഹായിക്കണം എന്നാണത്രെ ബെന്നി ബെഹ്നാന്‍ പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിയുടേയോ തന്റേയോ പേര് ഈ സംഭവത്തില്‍ എവിടേയും പറയരുതെന്നും ബെന്നി ബെഹ്നാന്‍ ആവശ്യപ്പെട്ടിരുന്നത്രെ.
വിഷയത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൂടാതെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണം ആരന്വേഷിച്ചാലാണ് പുറത്തുവരിക എന്നായിരിക്കും ഇനി പൊതു ജനത്തിന്റെ സംശയം.












Click it and Unblock the Notifications