'കോഴിക്കൂടിന് മേല്‍ക്കൂരായി','നിയുക്ത പാലാ എംഎല്‍എ ജോസ് ടോം ഫ്ലക്സസ്' ഭിത്തിയില്‍ ഒട്ടിച്ച് കുറിപ്പ്
കോട്ടയം: കെ എം മാണിയുടെ സ്വന്തം പാലായില്‍ ഇക്കുറിയും ചരിത്ര വിജയം നേടാനാകുമെന്ന പ്രതീക്ഷയായിരുന്നു യുഡിഎഫിന്. രണ്ടില ചിഹ്നം നഷ്ടമായപ്പോഴും കേരള കോണ്‍ഗ്രസിലെ തര്‍ക്കം മൂത്തപ്പോഴും പാര്‍ട്ടിയുടെ ജീവനാഡിയായ മണ്ഡലം കൈവിടില്ലെന്ന് നേതൃത്വം ആത്മവിശ്വാസം പുലര്‍ത്തിയിരുന്നു. അതുകൊണ്ട് കൂടിയാണ് ഒരുമുഴം നീട്ടിയെറിഞ്ഞ് 'നിയുക്ത എംഎല്‍എ ജോസ് ടോമിന്' എന്ന പേരില്‍ പാലായില്‍ ഫ്ളക്സുകള്‍ നിറഞ്ഞതും. എന്നാല്‍ ജോസ് ടോം പരാജയപ്പെട്ടതോടെ യുഡിഎഫിന്‍റെ 'നന്ദി' പോസ്റ്റിനെ അറഞ്ചും പുറഞ്ചും ട്രോളുകയാണ് സോഷ്യല്‍ മീഡിയ.

'വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി.. നന്ദി.. നന്ദി. മനസില്‍ മായാതെ, എന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്ന കെഎം മാണി സാറിന്‍റെ പിന്‍ഗാമി നിയുക്ത പാലാ എംഎല്‍എ അഡ്വ ജോസ് ടോമിന് അഭിനന്ദനങ്ങള്‍' എന്ന വരികളോടെ വെള്ളാപാട് 128ാം നമ്പര്‍ ബൂത്തിലാണ് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്. ജോസ് ടോം എട്ടു നിലയില്‍ പൊട്ടിയതോടെ ഫ്ളക്സ് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരിക്കുകയാണ്.
എന്നാല്‍ ഇനിയിപ്പോ ഈ ഫ്ലക്സ് കോഴിക്കൂടിന് ഉപകരിക്കുമെന്ന പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഉയര്‍ത്തിയത്. പരിഹാസവുമായി മാധ്യമ പ്രവര്‍ത്തകന്‍ ഹര്‍ഷന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ
Recommended Video
'വെറുതെ വാരിക്കൊടുക്കുന്നു - (വമ്പൻ ഓഫർ) ജെണ്ട്,ഹാരം,ബൊക്കെ,ജിലേബി,ലഡ്ഡു,പടക്കം,ഗുണ്ട് തുടങ്ങി ആഹാളാദനിമിഷങ്ങളെ ആഘോഷനിമിഷങ്ങളാക്കാൻ കഴിയുന്ന സെക്കൻ്റ് ഹാൻ്റ് ഉത്പന്നങ്ങൾ സഹായവിലയ്ക്ക്.! ഉപയോഗിച്ചിട്ടില്ലാത്ത പുത്തൻ ശേഖരം ഒരു പ്രത്യേക സാഹചര്യത്തിൽ പാതിവിലയ്ക്ക് പാലായിൽ.NB :സാധനങ്ങൾ വാങ്ങുന്നവർക്ക് കോഴിക്കൂടിന് മേൽക്കൂരയായി ഉപയോഗിക്കാൻപറ്റുന്ന പുത്തൻ ഫ്ലക്സ് സൗജന്യം. നന്ദി ... നന്ദി....നന്ദി'.
മണ്ഡലത്തിലെ കൂറ്റന്‍ വിജയത്തില്‍ യുഡിഎഫിനെ പരിഹസിച്ച് മാണി സി കാപ്പനും രംഗത്തെത്തിയിരുന്നു. യുഡിഎഫ് വാങ്ങിയ പടക്കങ്ങളും ലഡുവും പകുതി വിലക്ക് എല്‍ഡിഎഫ് വാങ്ങുമെന്നായിരുന്നു മാണി സി കാപ്പന്‍റെ പ്രതികരണം. യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ജോസ് ടോമിനെ 2943 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് യുഡിഎഫിന്‍റെ പൊന്നാപുരം കോട്ടയായ പാലാ മണ്ഡലം മാണി സി കാപ്പന്‍ പിടിച്ചെടുത്തത്.
യുഡിഎഫ് കോട്ട ഇളക്കി മറിച്ച് മാണി സി കാപ്പന്‍!! വന്‍ മുന്നേറ്റം.. ഇത് ശുഭസൂചനയല്ലേയെന്ന് കാപ്പന്‍












Click it and Unblock the Notifications