കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭാ സീറ്റ്: അവകാശ വാദവുമായി ജോസഫ് ഗ്രൂപ്പും

  • By Ajmal
Google Oneindia Malayalam News

തിരുവനന്തപുരം: ഏറെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസില്‍ നിന്ന് കേരളകോണ്‍ഗ്രസ്(എം) ന് ലഭിച്ച രാജ്യസഭാ സീറ്റിന് അവകാശവാദവുമായി ജോസഫ് ഗ്രൂപ്പും. മാണി വിഭാഗത്തില്‍ നിന്ന് പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ കെ എം മാണിയുടെ പേരിനാണ് നേതാക്കള്‍ മുന്‍തൂക്കം നല്‍കുന്നത്. കോട്ടയം എംപി ജോസ് കെ മാണിയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നു. ഇരുവരും നിലവില്‍ നിയമസഭാ-ലോകസഭാ അംഗങ്ങള്‍ ആണ്.

manijoseph

ഇവര്‍ ഒഴിയുന്ന സീറ്റില്‍ ഒരു ഉപതിരഞ്ഞെടുപ്പ് വന്നാല്‍ അതില്‍ ജയിച്ചു കയറുക പാര്‍ട്ടിക്കും മുന്നണിക്കും അത്ര ആയാസകരമാവില്ല. ഈ സാഹചര്യത്തിലാണ് ജോസഫ് ഗ്രൂപ്പ് തങ്ങളുടെ നോമിനിയായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി കെ ജോണിന്റെ പേര് മുന്നോട്ട് വെയ്ക്കുന്നത്. ഇന്ന് ചേരുന്ന കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി സമിതി യോഗത്തില്‍ ജോസഫ് വിഭാഗം തങ്ങളുടെ ആവശ്യം മുന്നോട്ട് വെയ്ക്കും. രാജ്യസഭാ സീറ്റില്‍ നോമിനേഷന്‍ കൊടുക്കേണ്ട തിയ്യതി അവസാനിക്കാന്‍ ആയതിനാല്‍ എത്രയും പെട്ടെന്ന് തീരുമാനം എടുക്കാനാണ് പാര്‍ട്ടി നീക്കം. ഇന്നത്തെ യോഗത്തില്‍ തന്നെ ഒരു പക്ഷെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും.

കേരളത്തില്‍ നിന്ന് ഒഴിവുവരുന്ന മൂന്ന് സീറ്റില്‍ ഒരു സ്ഥാനാര്‍ത്ഥിയെ ആണ് യു.ഡി.എഫിന് ജയിപ്പിക്കാവുക. ഇടതുപക്ഷത്തിന് രണ്ടു പേരെ രാജ്യസഭയില്‍ എത്തിക്കാനുള്ള അംഗബലം നിയമസഭയില്‍ ഉണ്ട്. സി.പി.എമ്മില്‍ നിന്ന് എളമരം കരീം, സി.പി.ഐയില്‍ നിന്ന് ബിനോയ് വിശ്വം എന്നിവരാണ് ഇടതുപക്ഷത്തിന്റെ രാജ്യസഭാ സീറ്റ് സ്ഥാനാര്‍ത്ഥികള്‍

English summary
joseph group clasim on rajyasabha seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X