കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് 3 വർഷം മുമ്പ് നടന്നത് 'ജോസഫ്' മോഡൽ കൊല? വിദ്യാർത്ഥികളുടെ മരണത്തിന് പിന്നിൽ അവയവ മാഫിയ!

Google Oneindia Malayalam News

മലപ്പുറം: മൂന്ന് വർഷം മുമ്പ് മലപ്പുറത്ത് രണ്ട് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ട സംഭവം കൊലപാതകമാണെന്ന പരാതിയാണ് ഇപ്പോൾ ഉയരുന്നത്. അവയവ മാഫിയയണ് കൊലപാതകത്തിന് പിന്നിലെന്ന ആരോപണവുമായി അപകടത്തിൽ മരിച്ച നജീബുദ്ദീന്റെ പിതാവ് മൂത്തേടത്ത് ഉസ്മാൻ പരാതിയുമായി രംഗത്ത് വന്നു. മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കുമാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

പൊന്നാനി പെരുമ്പടവയിൽ ുണ്ടായ ബൈക്ക് അപകടത്തിൽ തൃശൂർ ചാവക്കാട് അവിയൂർ സ്വദേശികളായ നജീബുദ്ദീൻ, സുഹൃത്ത് പെരുമ്പടപ്പ് വന്നേരി സ്വദേശി വാഹിദ്, എന്നിവർ മരച്ച സംഭവമാണ് ക്രൈബ്രാഞ്ച് അന്വേഷിക്കുന്നത്. അപകടം നടന്ന സ്ഥലം ഡിവൈഎസ്പി അബ്ദുൾ ഖാദറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. 2016 20ന് രാത്രിയായിരുന്നു അപകടം നടന്നത്. വന്നേരി സ്കൂൾ മൈതാനത്ത് ഫുട്ബാൾ മത്സരം കാണാനെത്തിയപ്പോഴാണ് അപകടം ഉണ്ടായത്.

തലക്കേറ്റ ക്ഷതം

തലക്കേറ്റ ക്ഷതം

അപകട സമയത്ത് ശരീരത്തിൽ ഇല്ലാതിരുന്ന മുറിവുകൾ പിന്നീട് കണ്ടെത്തിയതോടെയാണ് മകന്റെ മരണം 'ജോസഫ് മോഡൽ' കൊലപാതകമാണെന്ന് നജീബുദ്ദീന്റെ പിതാവ് മുത്തേടത്ത് ഉസ്മാൻ ആരോപിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന നജീബുദ്ദീൻ മൂന്നം ദിവസമായിരുന്നു മരണപ്പെട്ടത്. പരിക്കേറ്റ വാഹിദ് ആശുപത്രിയിൽ‌ എത്തുന്നതിന് മുന്നേ തന്നെ മരിക്കുകയായരുന്നു. തലക്കേറ്റ ക്ഷതമാണ് മരണകാരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

കൂടുതൽ വിവരങ്ങൾ

കൂടുതൽ വിവരങ്ങൾ

നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായതെന്ന് കണ്ടെത്തിയതോടെ പെരുമ്പടപ്പ് പോലീസ് കേസന്വേഷണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പൊരുത്തക്കേടുകൾ കണ്ട് തുടങ്ങിയപ്പോൾ ഉസ്മാൻ കൂടുതൽ തെളിവുകൾ ശേഖരിക്കുകയായിരുന്നു. അപകടസമയത്തും മരണശേഷവും എടുത്ത ചിത്രങ്ങളും മറ്റ് വിവരാവകാശ രേഖകളും സഹിതമാണ് ഉസ്മാൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്.

ഡോക്ടർ പറഞ്ഞത് ശസ്ത്രക്രിയ വേണ്ടെന്ന്

ഡോക്ടർ പറഞ്ഞത് ശസ്ത്രക്രിയ വേണ്ടെന്ന്


കഴുത്തിലും വയറിന്റെ ഇരുവശങ്ങളിലുമായി എട്ടിടങ്ങളിൽ നജീബുദ്ദീന്റെ ശരീരത്തിൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. അത് മാത്രമല്ല വാഹിദിന്റഎ ഇരു കൈകളിലും കഴുത്തിലും കെട്ട് മുറുകിയ തരത്തിലുള്ള പാടുകൾ ഉണ്ടായിരുന്നുവെന്നും ഉസ്മാൻ ആരോപിക്കുന്നു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച നജീമുദ്ദീന്റെ തലച്ചോറിൽ രക്തശ്രാവമുണ്ടെന്നും എന്നാൽ മരുന്നുകളോട് പ്രതികരിക്കുന്നതിനാൽ ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും പറഞ്ഞിരുന്നു. പിന്നീട് ആരോഗ്യനില മോശമായതായി ഒരു ഘട്ടത്തിലും ഡോക്ടർമാർ പറഞ്ഞിട്ടില്ലെന്നും ഉസ്മാൻ പറയുന്നു.

ഇൻക്വസ്റ്റ് നടത്തിയതിന്റെ ചിത്രങ്ങളില്ല

ഇൻക്വസ്റ്റ് നടത്തിയതിന്റെ ചിത്രങ്ങളില്ല


അപകടത്തിൽപെട്ട നജീമുദ്ദിനെ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ആരാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് രേഖകളില്ല. മകനെ ആശുപത്രിയിൽ കൊണ്ടുപോയവരെ കുറിച്ച് അപകടം നടന്ന സ്ഥലത്തെ പ്രദേശവാസികൾക്കും അറിയില്ലെന്നും ഉസ്മാൻ പറയുന്നു. ഇൻക്വസ്റ്റ് സമയത്ത് എടുത്ത ചിത്രങ്ഹൾ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാൽ പോലും കിട്ടാനില്ല. അതു മാത്രമല്ല. നജീബുദ്ദീന്റഎ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നത് സംബന്ധിച്ചോ പോസ്റ്റ്മോർട്ടം സംബന്ധിച്ചോ രക്ഷിതാവായ തന്നെ ഒന്നും അറിയിച്ചില്ലെന്നും ഉസ്മാൻ വ്യക്തമാക്കുന്നു. തൃശൂർ‌ ഗവ. മെഡി്കൽ കോളേജിലും ചവക്കാട് താലൂക്ക് ആശുപത്രിയിലും പോസ്റ്റ്മോർട്ടത്തിന് സൗകര്യം ഉണ്ടായിരിക്കെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർച്ചം മതിയെന്ന് പോലീസ് നിർബന്ധം പിടിച്ചതെന്തിനെന്നും ഉസ്മാൻ ചോദിക്കുന്നു.

English summary
'Joseph model' murder in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X