Get Updates
Get notified of breaking news, exclusive insights, and must-see stories!

'പെണ്‍കവികളില്‍ 99% നല്ല എഴുത്തുകാരല്ല'; വിവാദ പ്രസ്താവനയുമായി ഗാനരചയിതാവ്, പ്രതിഷേധം

സ്ത്രീ എഴുത്തുകാർക്കെതിരെ വിവാദ പരാമർശം നടത്തിയ കവിയും ഗാനരചയിതാവുമായി അജീഷ് ദാസനെതികരെ പ്രതിഷേധം ശക്തമാവുന്നു. സംസ്ഥാനത്ത് നിലവിലുള്ള പെണ്‍കവികളില്‍ 99 ശതമാനവും നല്ല എഴുത്തുകാരല്ലെന്നായിരുന്നു അജീഷ് ദാസിനെ പരാമർശം. നല്ല എഴുത്ത് എഴുതുന്ന പെണ്‍കവികളില്‍ പലരും വലിയ എഴുത്തുകാരാക്കാമെന്ന ആണ്‍കവികളുടെ വാഗ്ദാനങ്ങളില്‍ വീണ് നശിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

മീരബെന്നിന്റെ പെണ്‍മൊണോലോഗുകള്‍ എന്ന ആദ്യ കവിതാസമാഹാരത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു അജീഷിന്റെ വിവാദ പ്രസ്താവന. ഇതിനെതിരെ വേദിയില്‍ നിന്ന് തന്നെ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അജീഷ് ദാസന്‍ പ്രസ്താവന തിരുത്തി ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ട് നിരവധിയാളുകള്‍ രംഗത്ത് വന്നത്.

വൈക്കം പി കൃഷ്ണപിള്ള സ്മാരക ലൈബ്രറിയില്‍ വെച്ച് നടന്ന ചടങ്ങില്‍

വൈക്കം പി കൃഷ്ണപിള്ള സ്മാരക ലൈബ്രറിയില്‍ വെച്ച് നടന്ന ചടങ്ങില്‍ നിരവധി കവികൾ, സാഹിത്യ പ്രവർത്തകർ, ഗ്രന്ഥശാല പ്രവർത്തകർ, അധ്യാപകർ തുടങ്ങിയവരും പങ്കെടുത്തിരുന്നു. ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ അജീഷ് ദാസന്‍ സ്ത്രീ കവികളെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിക്കുകയാണെന്നായിരുന്നു പരാതി.

കേരളത്തിലെ ഇപ്പോഴത്തെ പെൺകവികളിൽ 99% വും നല്ല എഴുത്തുകാരികളേയല്ല. അഥവാ ഇനി ആരെങ്കിലും എഴുതിയാൽ തന്നെ ഇവിടുത്തെ പ്രമുഖ ആൺ കവികൾ ഉടനെ അവരുടെ ഇൻബോക്സിൽ ചെല്ലുകയായി.പിന്നെ അവരുടെ എഴുത്തിനെ വല്ലാതങ്ങു പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളെ മാധവികുട്ടി ആക്കാം, സുഗതകുമാരി ആക്കാം എന്നൊക്കെ ഉള്ള വാഗ്ദാനങ്ങൾ നൽകുന്നു, ഈ വാഗ്ദാനങ്ങളിൽ കുടുങ്ങി പെൺകവികൾ 99% വും ഇവരുടെ പുറകെ പോകുന്നു. അങ്ങനെ പ്രമുഖ പെൺ കവികൾ ഇവിടെ ഇല്ലാതാകുന്നു. പ്രമുഖ ആൺ കവികളുടെ ഇൻബോക്സ് പ്രോത്സാഹനങ്ങളിൽ വീഴുന്ന കവികൾ പിന്നീട് അവർ പറയും പ്രകാരം മാത്രമേ പ്രവർത്തിക്കു- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍

ഒരു മാലാഖയെ പോലെ സുന്ദരിയായ ഭാവന: 'കാറ്റത്ത് ആടിയുലഞ്ഞവള്‍'- വെറലായി പുതിയ ചിത്രങ്ങള്‍

പ്രസംഗം അവസാനിപ്പിച്ച ഉടനെ ഇതിനെതിരെ സദസ്സില്‍ നിന്നും

പ്രസംഗം അവസാനിപ്പിച്ച ഉടനെ ഇതിനെതിരെ സദസ്സില്‍ നിന്നും പ്രതിഷേധം ഉയർത്തിയതായി വ്യക്തമാക്കി ബിന്ദു മനോജ് രംഗത്ത് എത്തിയിട്ടുണ്ട്. ഹർഷ തച്ചാനിയും താനും കൂവിയപ്പോള്‍ ്രസംഗം അവസാനിപ്പിച്ച്‌ ഇരുന്ന, പ്രസംഗകൻ കൂവൽ കേട്ട് മൈക്കിനടുത്തേയ്ക്ക് തിരിച്ചു വന്ന് " ആ കൂവിയവർ ഇത് കഴിഞ്ഞ് സ്റ്റേജിന് പുറകിലേക്ക് വരണം നമുക്കൊരു ഗ്രൂപ്പുണ്ടാക്കാം'' പറഞ്ഞു. അദ്ദേഹം എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായിട്ടില്ലെന്നും ബിന്ദു മനോജ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

പരിപാടിയില്‍ കൃതജ്ഞത പറഞ്ഞ സംഘാടകന്‍ അജീഷ് ദാസനെ

പരിപാടിയില്‍ കൃതജ്ഞത പറഞ്ഞ സംഘാടകന്‍ അജീഷ് ദാസനെ ന്യായീകരിക്കുകയും ചെയ്തു. 'നിങ്ങൾക്ക് ഒരാളുടെ അഭിപ്രായത്തോട് വിയോജിപ്പ് ഉണ്ടാകാം. എന്നാൽ ആ അഭിപ്രായം പറയാനുള്ള ഒരാളിൻ്റെ സ്വാതന്ത്യത്തെ പ്പറ്റിയുള്ള പ്രമുഖ ക്വാട്ട് ഉദ്ധരിച്ചാണ്. ഈ സമയം സദസ്സിൽ ഹർഷ എഴുന്നേറ്റ് നിന്ന് ഇത്രയും സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ താങ്കൾ മാപ്പു പറഞ്ഞേ മതിയാകൂ എന്ന് ആവശ്യപ്പെടുന്നു. ഞാൻ 99% പേരെയേ പറഞ്ഞുള്ളൂ എന്ന വിചിത്രമായ മറുപടി ആണ് പ്രാസംഗികൻ മുന്നോട്ട് വെച്ചത്. എല്ലാവരും സദസ്സിൽ മൗനം പാലിച്ചതിനാൽ കൂടുതൽ ചർച്ച ഇല്ലാതെ ചടങ്ങ് അവസാനിച്ചു.'- എന്നുമാണ് കുറിപ്പില്‍ വിവരിക്കുന്നത്.

താങ്കൾക്ക് താങ്കളുടെ അഭിപ്രായം പറയുന്നതിന് ഒരു തടസ്സവും ഇല്ല

താങ്കൾക്ക് താങ്കളുടെ അഭിപ്രായം പറയുന്നതിന് ഒരു തടസ്സവും ഇല്ല. പുതു തലമുറയിലെ പെൺ കവികളിൽ ആരും ശ്രേഷ്ഠരായ എഴുത്തുകാർ ഇല്ല എന്ന് താങ്കൾ പറഞ്ഞാൽ അത് താങ്കളുടെ അഭിപ്രായം ആണ്, ഒരോരുത്തരുടേയും ആസ്വാദന നിലവാരവും, ആഴത്തിലുള്ള അറിവും, സംവേദനക്ഷമതയും പല രീതിയിലാണ്. അതിനാൽ പല അഭിപ്രായങ്ങൾ സ്വാഭാവികവുമാണ്. അതംഗീകരിക്കുന്നു. പക്ഷേ താങ്കൾ പിന്നീട് പറഞ്ഞ കാര്യങ്ങൾ കൃത്യമായ സ്ത്രീവിരുദ്ധ പരാമർശങ്ങളാണ്. ക്യാരക്ടർ അസ്സാസിനേഷൻ ആണ്. ആൺ അഹന്തയുടെ മൂശയിൽ പരുവപ്പെട്ട ഒന്നാതരം പരിഹാസമാണെന്നും ബിന്ദു മനോജ് കൂട്ടിച്ചേർക്കുന്നുണ്ട്.

നിരവധി സാംസ്ക്കാരിക നായകരുടെ മണ്ണായ വൈക്കം

നിരവധി സാംസ്ക്കാരിക നായകരുടെ മണ്ണായ വൈക്കത്തിൻ്റെ സംഭാവനയാണ് താങ്കളും.അതിൽ അഭിമാനിക്കുന്നവർക്ക് ഈ വാക്കുകൾ വളരെ ബുദ്ധിമുട്ടുണ്ടാക്കും. താങ്കളുടെ വാക്കുകൾ വീണ്ടും കേട്ടു നോക്കുക, പറ്റുമെങ്കിൽ അതിലെ പ്രശ്നം എന്താണെന്ന് സ്വയം മനസ്സിലാക്കുക.താങ്കൾ സംസാരിച്ചത് കേവലം ഒരു ആൺ സൗഹൃദസദസ്സിലല്ല. വാക്കുകൾ തെരെഞ്ഞെടുക്കുന്നതിലെ വിവേകം നഷ്ടപ്പെടുത്തി താങ്കൾ പറഞ്ഞ സ്ത്രീവിരുദ്ധ പരാമർശങ്ങളോട്, കവി ആയിട്ടല്ല മറിച്ച് ഒരു സ്ത്രീ ആയതു കൊണ്ട് അങ്ങേയറ്റത്തെ പ്രതിഷേധമുണ്ട്, അത് ഒരു കൂവൽ കൊണ്ട് അവിടെ അടയാളപ്പെടുത്തിയിട്ടുമുണ്ടെന്നും അവർ വ്യക്തമാക്കുന്നു.

സംഭവത്തില്‍ അജീഷ് മാപ്പ് പറയണമെന്ന്

സംഭവത്തില്‍ അജീഷ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സ്ത്രീ സമൂഹം രംഗത്ത് വന്നിട്ടുണ്ട്. ആണധികാര അഹന്തയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് അജീഷ് ദാസന്‍ നടത്തിയ പ്രസ്താവനയെന്ന് സ്ത്രീ കവികള്‍ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയില്‍ പറയുന്നത്. സമൂഹത്തിൻറെ പൊതുബോധത്തെ നവീകരിച്ചുകൊണ്ട് പുരോഗമനോന്മുഖമായ മാറ്റത്തിൻറെ ചാലകശക്തിയായി പ്രവർത്തിക്കേണ്ടതാണ് സാംസ്കാരിക മേഖലയെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

എന്നാൽ കേരളത്തിലെ സാംസ്‌കാരികരംഗത്തെ

എന്നാൽ കേരളത്തിലെ സാംസ്‌കാരികരംഗത്തെ ബ്രാഹ്മണിക്ക്ജീർണ്ണതയിലൂന്നിയ ആണധികാര അഹന്തയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് പൊതുവേദിയിൽ വെച്ച് ഗാനരചയിതാവും കവിയും ആയ അജീഷ് ദാസൻ നടത്തിയ സ്ത്രീവിരുദ്ധമായ അഭിപ്രായപ്രകടനം. മലയാളത്തിലെ പെൺകവികളിൽ 99 % ശതമാനവും നല്ല കവികളല്ലെന്നും മുതിർന്ന ആൺകവികൾ സാഹിത്യരംഗത്ത് സ്ഥാനം വാഗ്ദാനം ചെയ്തു കൊണ്ട് നടത്തുന്ന ഇൻബോക്സ് പ്രലോഭനങ്ങൾക്ക് പുറകേ പോകുന്നവരാണെന്നുമുള്ള അഭിപ്രായം അങ്ങേയറ്റം അപമാനകരമാണ്.

പ്രസ്തുത വേദിയിലുണ്ടായിരുന്ന സാഹിത്യ- സാംസ്കാരിക പ്രവർത്തകർ

പ്രസ്തുത വേദിയിലുണ്ടായിരുന്ന സാഹിത്യ- സാംസ്കാരിക പ്രവർത്തകർ ഈ വിഷയത്തിൽ പുലർത്തിയ കുറ്റകരമായ മൗനത്തേയും കേരളപ്പെൺകവികൾ ഗൗരവത്തോടെ കാണുന്നു. രാഷ്ട്രീയ ബോധ്യത്തോട് കൂടി സാംസ്കാരികരംഗത്ത് നിലകൊള്ളുന്ന സ്ത്രീകവികളുടെ വേദിയെന്ന നിലയിൽ കേരളപ്പെൺകവികൾ ഈ നിന്ദ്യമായ പുരുഷാധിപത്യപ്രകടനത്തിനെതിരെ പ്രതിഷേധിയ്ക്കുന്നു.ഗാനരചയിതാവ് അജീഷ് ദാസൻ സ്ത്രീവിരുദ്ധതയും ധാർഷ്ട്യവും നിറഞ്ഞ സ്വന്തം അഭിപ്രായം പിൻവലിച്ച് കേരളത്തിലെ സ്ത്രീകവികളോട് നിരുപാധികം മാപ്പു പറയണം- പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+