Get Updates
Get notified of breaking news, exclusive insights, and must-see stories!

കയ്യാമം വെച്ച് തെരുവിലൂടെ നടത്തിയാലും ഞാൻ മാപ്പ് പറയില്ല: ആരോപണത്തില്‍ പ്രതികരിച്ച് ഗാനരചയിതാവ്

ദില്ലി: കേരളത്തിലെ കവിയത്രികളെ അപമാനിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി കവിയും ഗാനരചയിതാവുമായ അജീഷ് ദാസന്‍. എന്നെ കയ്യാമം വെച്ച് തെരുവിലൂടെ നടത്തിയാലും ഞാൻ മാപ്പ് പറയില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 'ഞാൻ എന്ത് തെറ്റാണ് ചെയ്തത്.... മലയാളത്തിൽ ഇന്ന് എഴുതുന്ന പെൺ കവികളിൽ ഒരു ശതമാനം മാത്രമേ കവിത എഴുതുന്നുള്ളൂ എന്ന് പറഞ്ഞതോ?

അതോ, ആ നല്ല കവിത എഴുതുന്ന പെൺ കവികളെ മെസ്സഞ്ചറിലും അല്ലാതെയും പല പ്രോത്സാഹനങ്ങളും നൽകി ഇല്ലാതാക്കുന്ന മുതിർന്ന ആൺ കവികളുടെ ഞരമ്പ് രോഗത്തെ വിമർശിച്ചതോ? ഇതല്ലാതെ ഞാൻ അവിടെ ഒന്നും പറഞ്ഞിട്ടില്ല'- അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അജീഷ് തോമസിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം വായിക്കാം.

എന്നെ കയ്യാമം വെച്ച് തെരുവിലൂടെ നടത്തിയാലും ഞാൻ മാപ്പ് പറയില്ല.

എന്നെ കയ്യാമം വെച്ച് തെരുവിലൂടെ നടത്തിയാലും ഞാൻ മാപ്പ് പറയില്ല. ഞാൻ എന്ത് തെറ്റാണ് ചെയ്തത്.... മലയാളത്തിൽ ഇന്ന് എഴുതുന്ന പെൺ കവികളിൽ ഒരു ശതമാനം മാത്രമേ കവിത എഴുതുന്നുള്ളൂ എന്ന് പറഞ്ഞതോ? അതോ, ആ നല്ല കവിത എഴുതുന്ന പെൺ കവികളെ മെസ്സഞ്ചറിലും അല്ലാതെയും പല പ്രോത്സാഹനങ്ങളും നൽകി ഇല്ലാതാക്കുന്ന മുതിർന്ന ആൺ കവികളുടെ ഞരമ്പ് രോഗത്തെ വിമർശിച്ചതോ? ഇതല്ലാതെ ഞാൻ അവിടെ ഒന്നും പറഞ്ഞിട്ടില്ല..

ഒരു മാലാഖയെ പോലെ സുന്ദരിയായ ഭാവന: 'കാറ്റത്ത് ആടിയുലഞ്ഞവള്‍'- വെറലായി പുതിയ ചിത്രങ്ങള്‍

ഇനിയും സംശയം ഉള്ളവർക്ക് ആ വീഡിയോ പരിശോധിക്കാം

ഇനിയും സംശയം ഉള്ളവർക്ക് ആ വീഡിയോ പരിശോധിക്കാം.. വേദിയിൽ ഇരുന്ന എസ്. ജോസഫിനോട്, അദ്ദേഹവും ഒരു ഗ്രൂപ്പിന്റെ ആളാണ് എന്ന് ഞാൻ പറഞ്ഞത് ഒരു ചിരിയോടെ ആണ് എല്ലാവരും സ്വീകരിച്ചത്. അവിടെ ഇരുന്ന ആരോ എന്നെ കൂവി.. കൂവൽ കേട്ട് അത് ആണാണോ പെണ്ണാണോ എന്ന് മനസ്സിലാക്കാനുള്ള വിദ്യ എനിക്കറിയില്ലായിരുന്നു. പിന്നീടാണ് അത് രണ്ടു പെൺ കുട്ടികൾ ആണെന്നും അവർ ജോസഫ് സാറിന്റെ ശിഷ്യകളാണെന്നും അറിഞ്ഞത്.

ഞാൻ എന്റെ ഈ കുഞ്ഞു ജീവിതത്തിൽ ഇന്നേവരെ ഒരു സ്ത്രീയോടും

ഞാൻ എന്റെ ഈ കുഞ്ഞു ജീവിതത്തിൽ ഇന്നേവരെ ഒരു സ്ത്രീയോടും മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്തിട്ടില്ല..എന്റെ കൗമാരം, മക്കൾ ഉപേക്ഷിച്ചു പോയ ഒരു അമ്മുമ്മയോടൊപ്പം അവർക്കു വേണ്ടി ജീവിച്ചു തീർത്ത ഒരുവൻ ആണ് ഞാൻ.. എനിക്കും ഒരു പെൺ കുഞ്ഞാണ് ഉള്ളത്.... അമ്മയും ഭാര്യയും... അങ്ങനെ സ്ത്രീകൾ മാത്രം ഉള്ള ഒരു കുഞ്ഞു ലോകമാണ് എന്റേത്.

 ഇന്നലെ നടന്ന ഒരു ചടങ്ങിൽ ഞാൻ പങ്കുവെച്ച എന്റെ

ഇന്നലെ നടന്ന ഒരു ചടങ്ങിൽ ഞാൻ പങ്കുവെച്ച എന്റെ അഭിപ്രായം ആരെയെങ്കിലും വേദനിപ്പിച്ചു എങ്കിൽ അവരോട് ഐക്യപ്പെടുന്നു..... ഇനി മേലിൽ ഒരു പൊതു പരിപാടികളിലും പങ്കെടുക്കില്ല എന്നും അഭിപ്രായങ്ങൾ പറയില്ല എന്നും എന്റെ എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കളെയും താഴ്മയോടെ അറിയിക്കുന്നു.- അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നു.

വിഷയത്തില്‍ അജീഷ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കവിയത്രികളുടെ കൂട്ടായ്മ

അതേസമയം, വിഷയത്തില്‍ അജീഷ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കവിയത്രികളുടെ കൂട്ടായ്മ രംഗത്ത് എത്തി. ആണധികാര അഹന്തയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് അജീഷ് ദാസന്‍ നടത്തിയ പ്രസ്താവനയെന്ന് സ്ത്രീ കവികള്‍ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയില്‍ പറയുന്നത്. സമൂഹത്തിൻറെ പൊതുബോധത്തെ നവീകരിച്ചുകൊണ്ട് പുരോഗമനോന്മുഖമായ മാറ്റത്തിൻറെ ചാലകശക്തിയായി പ്രവർത്തിക്കേണ്ടതാണ് സാംസ്കാരിക മേഖലയെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

എന്നാൽ കേരളത്തിലെ സാംസ്‌കാരികരംഗത്തെ

എന്നാൽ കേരളത്തിലെ സാംസ്‌കാരികരംഗത്തെ ബ്രാഹ്മണിക്ക്ജീർണ്ണതയിലൂന്നിയ ആണധികാര അഹന്തയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് പൊതുവേദിയിൽ വെച്ച് ഗാനരചയിതാവും കവിയും ആയ അജീഷ് ദാസൻ നടത്തിയ സ്ത്രീവിരുദ്ധമായ അഭിപ്രായപ്രകടനം. മലയാളത്തിലെ പെൺകവികളിൽ 99 % ശതമാനവും നല്ല കവികളല്ലെന്നും മുതിർന്ന ആൺകവികൾ സാഹിത്യരംഗത്ത് സ്ഥാനം വാഗ്ദാനം ചെയ്തു കൊണ്ട് നടത്തുന്ന ഇൻബോക്സ് പ്രലോഭനങ്ങൾക്ക് പുറകേ പോകുന്നവരാണെന്നുമുള്ള അഭിപ്രായം അങ്ങേയറ്റം അപമാനകരമാണെന്നും അതിനാല്‍ മാപ്പ് പറയണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+