ശരീരത്തിലെ ഏത് ഭാഗം പ്രദര്‍ശിപ്പിക്കണമെന്ന് കരുതുന്നോ അത് ഞാന്‍ ചെയ്യും; ചുട്ട മറുപടിയുമായി മാധുരി
എം പത്മകുമാര്‍ സംവിധാനം ചെയ്ത് ജോജൂ ജോസഫ് നായകാനായ ജോസഫ് എന്ന ചിത്രമാണിപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്നത്. ക്രൈം ത്രില്ലറായ ചിത്രത്തിലെ നായിക മോഡല്‍ കൂടിയായ മാധുരിയായിരുന്നു. ചിത്രത്തിലെ മാധുരിയുടെ അഭിനയത്തിനും ഏറെ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്.
ഇതിനിടെയാണ് മാധുരി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ ഒരു വ്യക്തി അശ്ലീല കമന്റുമായി രംഗത്തെത്തിയത്. കൂടുതല്‍ കാത്തിരിക്കാനൊന്നും നില്‍ക്കാതെ ഉടന്‍ തന്നെയായിരുന്നു ഈ കമന്റിന് മറുപടിയുമായി മാധുരി രംഗത്ത് എത്തിയത്. മാധുരിയുടെ മറുപടിക്ക് നിറഞ്ഞ കയ്യടിയാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.

മാധുരി
ഫാഷന്‍ ഷൂട്ടിന്റെ അടക്കമുള്ള ചിത്രങ്ങളായിരുന്നു മാധുരി ഇന്‍സ്റ്റാ ഗ്രാമില്‍ പങ്കുവെച്ചത്. ഇവയ്ക്ക് താഴെ വുന്ന കമന്റുകളില്‍ പലതും നടിയെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിലുള്ളതാണ്. ഇതിനെതിരായാണ് മാധുരി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

എല്ലാവര്ക്കും
ഇത്തരത്തില്‍ മോശമായ കമന്റുകള്‍ ഇടുന്ന എല്ലാവര്ക്കും ഉള്ള മറുപടി എന്ന നിലയിലാണ് മാധുരിയുടെ പ്രതികരണം. മോശമായി ഒത്തിരി കമന്റുകളും സന്ദേശങ്ങളും തനിക്ക് കിട്ടുന്നുണ്ടെന്നും ഇയൊരു ചോദ്യത്തിന് മറുപടി കൊടുക്കാമെന്നാണ് കരുതുന്നതെന്നും കാരണം ഇയാളത് ആഗ്രഹിക്കുന്നുണ്ടെന്നും നടി വ്യക്തമാക്കുന്നു.

ഏത് ഭാഗം പ്രദര്‍ശിപ്പിക്കണം
നിങ്ങളുടെ യുക്തി നിങ്ങളുടെ കൈയില്‍ തന്നെയിരിക്കട്ടെ, എന്റെ ശരീരത്തിലെ ഏത് ഭാഗം പ്രദര്‍ശിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നുവോ അത് ഞാന്‍ ചെയ്യും. ഞാന്‍ തുല്യതയിലും ബോഡി പോസിറ്റിവിറ്റിയിലും വിശ്വസിക്കുന്നൊരാളാണ്.

പെണ്ണിനും അങ്ങനെയാകാം
ഒരു ആണിന് നെഞ്ച് തുറന്നിട്ട് നടക്കാമെങ്കില്‍ പെണ്ണിനും അങ്ങനെയാകാം. ഒരു സ്ത്രീക്ക് ഇഷ്ടമുള്ള രീതിയില്‍ വയറ് കാണിച്ച് സാരി ഉടുക്കാമെങ്കില് എനിക്കും ഇഷ്ടമുള്ള വസ്ത്രം ധരിച്ച് നടക്കാമെന്നും മാധുരി വ്യക്തമാക്കുന്നു.

സൗന്ദര്യം ഉള്ളിലാണ്
പുരുഷന് പൊതുസ്ഥലത്ത് മൂത്രമൊഴിക്കാമെങ്കില്‍ സ്ത്രീക്കും അതിന് കഴിയും. തടസ്സങ്ങള്‍ കൂടാതെ പുരുഷന് എന്തൊക്കെ കഴിയുമോ അതൊക്കെ സ്ത്രീക്കും കഴിയും. സൗന്ദര്യം ഉള്ളിലാണ്, സാരിയിലല്ല. സൗന്ദര്യത്തിന്റെ കാര്യത്തില്‍ എനിക്ക് എന്റേതായ നിലപാടുണ്ട്. അതിന് എനിക്ക് നിങ്ങളുടെ അഭിപ്രായം ആവശ്യമില്ലെന്നും മാധുരി വ്യക്തമാക്കുന്നു.

അനുസിത്താരയും
തന്റെ ചിത്രത്തിന് താഴെ മോശം കമന്റടിച്ച വ്യക്തിക്ക് മറുപടിയുമായി നടി അനുസിത്താരയും നേരത്തെ രംഗത്ത് വന്നിരുന്നു. ഇത്തരത്തില്‍ മോശം കമന്റിടുന്നവര്‍ക്ക് അനുസിത്താരയുടെ കൈയില്‍ നിന്നും ചുട്ടമറുപടിയാണ് പലപ്പോഴും കിട്ടാറുള്ളത്.

ഞരമ്പ് രോഗിയുടെ ചിത്രം
അടുത്ത സുഹൃത്ത് കൂടിയായ നിമിഷ സജയനുമൊത്തുള്ള ചിത്രം അനു സിത്താര തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. ഇതിനു താഴെ ഫഹദ് ഫാസില്‍ അമല്‍ നീരദ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വരത്തനില്‍ ശ്രജിലേഷ് അവതരിപ്പിച്ച ഞരമ്പ് രോഗിയുടെ ചിത്രമായിരുന്നു ഒരാള്‍ കമന്റായി പോസ്റ്റ് ചെയ്തത്.

ഫഹദ് ഫാസിലിന്റെ അടി
ഇതിന് മറുപടിയായി വരത്തന് സിനിമയിലെ തന്ന ഫഹദ് ഫാസിലിന്റെ അടിയായിരുന്നു ഇതിന് മറുപടിയായി അനുസിത്താര കമന്റ് ചെയ്തത്. ഇതോടെ നിരവധി പേരായിരുന്നു താരത്തിന് പിന്തുണയുമായി എത്തിയത്.

ടൊവിനോയ്ക്കൊപ്പം
നേരത്തെ ടൊവിനോയ്ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തപ്പോഴും ഉപദേശവുമായി ചിലരെത്തിയിരുന്നു. അന്നും താരം കുറിക്കു കൊള്ളുന്ന മറുപടി തന്നെ നല്‍കിയിരുന്നു.
ഒരു കുപ്രസിദ്ധ പയ്യന്റെ പോസ്റ്റര്‍ പുറത്തുവന്നപ്പോഴാണ് ടൊവിനോ മച്ചാനോട് അല്‍പ്പം അകലം പാലിച്ച് നില്ക്കാന് ആരാധകന് ഉപദേശിച്ചത്.

മറുപടി
ഇതിന് മറുപടിയായി ടൊവിനോയ്ക്കൊപ്പം ചേര്‍ന്ന് നില്ക്കുന്ന പുതിയ ഫോട്ടോ പോസ്റ്റ് ചെയ്ത ഇത്രയും ഗ്യാപ് മതിയോയെന്നായിരുന്നു താരം ചോദിച്ചത്. ടൊവിനോയുടെ കണ്ണില്‍ നോക്കി നില്ക്കുന്ന ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തത്. മറുപടി പൊളിച്ചുവെന്ന് പറഞ്ഞ് നിരവധി പേരായിരുന്നു അന്നും രംഗത്തെത്തിയത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications