'ജോസിനെ ഒപ്പം കൂട്ടാനുള്ള നീക്കത്തിന് ഉടക്കുമായി ജോസഫ്'; ആരെയും പറഞ്ഞ് വിട്ടതല്ലെന്ന് മോന്‍സ്
കോട്ടയം: സമീപകാലത്ത് യു ഡി എഫ് വിട്ട് എല്‍ ഡി എഫിലേക്ക് പോയ ഘടകക്ഷികളെ മുന്നണിയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമം ഉണ്ടാവണമെന്ന രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചുകൊണ്ടായിരുന്നു കോഴിക്കോട് നടന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം കഴിഞ്ഞ ദിവസം സമാപിച്ചത്.
കേരള കോണ്‍ഗ്രസ് എം, എല്‍ ജെ ഡി തുടങ്ങിയ എല്‍ ഡി എഫ് കക്ഷികളുടെ പേരെടുത്ത് പറയാതെയായിരുന്നു കോണ്‍ഗ്രസ് പ്രമേയം. എന്നാല്‍ ഇപ്പോഴിതാ ഈ പ്രമേയത്തിനെതിരെ പരോക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് യു ഡി എഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ് എം എല്‍ എ.

എൽ ഡി എഫിലെ അതൃപ്തർ ആരെന്ന് കേരള കോൺഗ്രസിന് അറിയില്ല. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അത് കെ പി സി സി വ്യക്തമാക്കണമെന്നുമാണ് മോന്‍സ് ജോസഫ് വ്യക്തമാക്കുന്നത്. യു ഡി എഫ് അടിത്തറ വിപുലീകരിക്കേണ്ടതുണ്ട്. എന്നാല്‍ നിലവിൽ ഒരു ചർച്ചകളും യു ഡി എഫിൽ നടന്നിട്ടില്ല. അഭിപ്രായം പറയേണ്ട ഘട്ടത്തിൽ പാർട്ടി ചെയർമാൻ അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൊ.. ഈ പിഷുവിനറെ ഒരു കണ്ണാടിയും കോമഡിയും: ചിരിച്ച് ഊപ്പാടിളകി അനുശ്രീ

തൽക്കാലം ഇത് സംബന്ധിച്ച അനാവശ്യ ചർച്ചകൾക്കില്ല. യു ഡി എഫിൽ നിന്ന് ആരെയും പറഞ്ഞു വിട്ടിട്ടില്ല. യു ഡി എഫിൽ നിന്ന് പോയവരെല്ലാം കൃത്യമായ അജൻഡയുടെ അടിസ്ഥാനത്തിലാണ് പുറത്തേക്ക് പോയതെന്നും കേരള കോണ്‍ഗ്രസ് എമ്മിന്റെ പേര് സൂചിപ്പിക്കാതെ മോന്‍സ് ജോസഫ് വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം യു ഡി എഫല്‍ തൃപ്തരല്ലെന്നും ഇവർ ഇടതു മുന്നണിയിലേക്ക് മടങ്ങിയേക്കുമെന്നും അഭ്യൂഹങ്ങള്‍ പുറത്ത് വരുന്നതിനിടയില്‍ കൂടിയാണ് മോന്‍സ് ജോസഫിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

ഇടതുമുന്നണിയില്‍ സി പി എമ്മിന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും ഏകപക്ഷീയ നിലപാടിൽ ഘടകകക്ഷികൾ അതൃപ്തരാണെന്നും ഈ അവസരം മുതലെടുക്കണമെന്നുമായിരുന്നു കെ പി സി സി ചിന്തന്‍ ശിബിരത്തിലെ രാഷ്ട്രീയ പ്രമേയം കേരള കോൺഗ്രസ് എം, എൽ ജെ ഡി എന്നിവരാണ് കോണ്‍ഗ്രസ് ലക്ഷ്യമെന്ന് വ്യക്തം. എന്നാല്‍ എല്‍ ഡി എഫ് വിടേണ്ട ഒരു സാഹചര്യവുമില്ലെന്ന് വ്യക്തമാക്കി രണ്ട് കക്ഷികളും രംഗത്ത് എത്തി.

എല്‍ ഡി എഫില്‍ ൽ ഞങ്ങൾ പൂർണ്ണ തൃപ്തരാണെന്നാണ് മുന്നണി വിടേണ്ട ഒരു സാഹചര്യവും ഇല്ലെന്നമായിരുന്നു കേരള കോണ്‍ഗ്രസ് എം നേതാവും മുന്‍ എം എല്‍ എയുമായ സ്റ്റീഫന്‍ ജോർജിന്റെ പ്രതികരണം. നേരത്തെ മുന്നണിയില്‍ നിന്നും പുറത്താക്കിയ സാഹചര്യം ഓർമ്മിച്ചുകൊണ്ട് കോണ്‍ഗ്രസിനെതിരേയും അദ്ദേഹം വിമർശനം ഉയർത്തി. ഇടതുപക്ഷമെന്നത് ഹൃദയപക്ഷമാണ്. ജോസ് കെ മാണി ഇന്ന് ഇടതുപക്ഷത്തെ ഏറ്റവും കരുത്തനായ നേതാവാണ്. ഞങ്ങളെ ചേർത്ത് നിർത്തിയ കരുതലാണ് ഇടതുപക്ഷമെന്നും ഫ്രാന്‍സിസ് ജോർജ് അഭിപ്രായപ്പെട്ടിരുന്നു.

'കോൺഗ്രസിന് ഇപ്പോളാണോ നേരം വെളുത്തത്. ഞങ്ങളെ പറ്റി ഓർത്ത് കോൺഗ്രസ് മുതല കണ്ണീർ ഒഴുക്കേണ്ടതില്ല. തകർന്ന കോൺഗ്രസിന്റെ ദയനീയ അവസ്ഥ ഇന്ന് കേരളം കാണുന്നുണ്ട്. എന്തിനാണ് ഞങ്ങളെ പുറത്താക്കിയതെന്നാണ് കോൺഗ്രസ് ചർച്ച ചെയ്യേണ്ടത്. ന്യൂനപക്ഷങ്ങളെ കൂടെ നിർത്തണമെന്ന് കോൺഗ്രസിനു തോന്നി തുടങ്ങിയത് വലിയ അത്ഭുതമാണ്'- എന്നും ഫ്രാന്‍സിസ് ജോർജ് കൂട്ടിച്ചേർത്തിരുന്നു.

അവഗണനയുണ്ടെങ്കിലും എല്‍ ഡി എഫില്‍ തന്നെ തുടരുമെന്നായിരുന്നു എല്‍ ജെ ഡി നേതാവ് വര്‍ഗീസ് ജോര്‍ജിന്റെ പ്രതികരണം. ഇടതുമുന്നണിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തും. കേരളത്തില്‍ ബിജെപിയെ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഇടതുമുന്നണി തന്നെയാണ്. മതേതരത്വത്തിന്റെ കാര്യത്തില്‍ ഒരു വീഴ്ചയും എല്‍ ഡി എഫ് ചെയ്തിട്ടില്ലെന്നും വർഗീസ് ജോർജ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications