കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യത്യസ്തനായൊരു ജോസഫ് വാഴക്കന്‍; സീറ്റ് ഇല്ലാതിരുന്നിട്ടും പരിഭവമില്ല, മാതൃകയാക്കണമെന്ന് അണികള്‍

Google Oneindia Malayalam News

എറണാകുളത്ത് തനിക്ക് അവസരം നിഷേധിച്ച് ഹൈബി ഈഡന് സീറ്റ് നല്‍കിയതില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു കെവി തോമസ് നടത്തിയത്. തന്നെ ഒഴിവാക്കിയത് ഒരു സൂചനയും നല്‍കാതെയാണ്. പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എന്ത് ചെയ്യണമെന്ന് തനിക്ക് അറിയാമെന്ന് കെവി തോമസ് തുറന്നടിച്ചു. തുടര്‍ന്ന് കെവി തോമസ് ബിജെപിയിലേക്ക് പോവുന്നു എന്ന അഭ്യൂഹങ്ങള്‍ ശക്തമായി.

<strong>ഗോവയില്‍ നാടകീയ നീക്കവുമായി കോണ്‍ഗ്രസ്; സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവുമായി ഗവര്‍ണര്‍ക്ക് കത്ത്</strong>ഗോവയില്‍ നാടകീയ നീക്കവുമായി കോണ്‍ഗ്രസ്; സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവുമായി ഗവര്‍ണര്‍ക്ക് കത്ത്

പിന്നീട് തിരുത്തിയെങ്കിലും എറണാകുളത്ത് ഹൈബിയുടെ പ്രചരണത്തിന് രംഗത്തിറങ്ങില്ലെന്നായിരുന്നു കെവി തോമസ് ആദ്യം സ്വീകരിച്ച നിലപാട്. ഈ അവസരത്തിലാണ് സ്വീറ്റ് ലഭിക്കാതിരുന്നിട്ടും യാതൊരും പരിവഭവും ഇല്ലാതെ പാര്‍ട്ടിക്കായി പ്രവര്‍ത്തക്കുന്നു ജോസഫ് വാഴക്കന് അഭിനന്ദനങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് എത്തുന്നത്.

ഇടുക്കിയില്‍

ഇടുക്കിയില്‍

ഇടുക്കി ലോക്സഭാ സീറ്റില്‍ ഡീന്‍ കുര്യാക്കോസിന്‍റെ പേരിനൊപ്പം തന്നെ കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു പേരായിരുന്നു ജോസഫ് വാഴക്കന്‍റേത്. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇന്നലെ വൈകിട്ടോടെ കോണ്‍ഗ്രസ് അന്തിമ തീരുമാനം എടുത്തപ്പോള്‍ സീറ്റ് ഡീന്‍ കുര്യാക്കോസിന് ലഭിച്ചു.

കെവി തോമസിനെപ്പോലെ ആയില്ല

കെവി തോമസിനെപ്പോലെ ആയില്ല

സീറ്റ് ലഭിക്കാതായപ്പോള്‍ കെവി തോമസിനെപ്പോലെ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ ജോസഫ് വാഴക്കന്‍ തയ്യാറായില്ല എന്ന് മാത്രമല്ല യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയിത്തിനായി പ്രവര്‍ത്തിക്കണമെന്ന് ഫേസ്ബുക്കിലൂടെ അഹ്വാനം ചെയ്യുകയും ചെയ്തു.

മാതൃകയാക്കണം

മാതൃകയാക്കണം

പ്രതീക്ഷിച്ച സീറ്റ് ലഭിക്കാതിരുന്നിട്ടും പാര്‍ട്ടി തീരുമാനം അംഗീകരിച്ച് മുന്നണിയുടെ വിജയിത്തിനായി പ്രവര്‍ത്തിക്കുന്ന ജോസഫ് വാഴക്കനെപോലെയുള്ള നേതാക്കളെ കെവി തോമസ് ഉള്‍പ്പടേയുള്ളവര്‍ മാതൃകയാക്കണമെന്നാണ് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ കീഴില്‍ നിരവധിയാളുകള്‍ കമന്‍റ് ചെയ്യുന്നത്. ഡീന്‍ കുര്യാക്കോസിന് വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള വാഴക്കന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

നിർണായകമായ തെരഞ്ഞെടുപ്പ്

നിർണായകമായ തെരഞ്ഞെടുപ്പ്

പ്രിയപ്പെട്ട ജനാധിപത്യ വിശ്വാസികളെ.

രാജ്യം വളരെ നിർണായകമായ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഇന്ത്യ എന്ന ജനാധിപത്യ രാജ്യം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന പൊതു തെരഞ്ഞെടുപ്പാണ് കടന്നു വരുന്നത്.

കോൺഗ്രസ്സിന്റെ ബാധ്യത

കോൺഗ്രസ്സിന്റെ ബാധ്യത

മറ്റേതു രാഷ്ട്രീയ പാർട്ടിയേക്കാളും ഈ രാജ്യത്തെ സംഘപരിവാർ ഭരണത്തിൽ നിന്ന് രക്ഷപെടുത്തേണ്ടത് കോൺഗ്രസ്സിന്റെ ബാധ്യതയാണ്. കാരണം ഈ രാജ്യത്തെ ഒരു ജനാധിപത്യ മതേതര രാഷ്ട്രമാക്കിയത് കോൺഗ്രസ്‌ ആണ്.

കേന്ദ്രത്തിൽ രാഹുൽ ഗാന്ധി

കേന്ദ്രത്തിൽ രാഹുൽ ഗാന്ധി

കേന്ദ്രത്തിൽ രാഹുൽ ഗാന്ധി ഓരോ ഇന്ത്യക്കാരന്റെയും അസ്ഥിത്വം കാത്തു സൂക്ഷിക്കുവാൻ വേണ്ടിയുള്ള യുദ്ധത്തിലാണ്. പരാജയപ്പെട്ടാൽ രാഹുൽ ഗാന്ധിക്ക് മാത്രമായി ഒന്നും നഷ്ട്ടപെടാനില്ല. കോൺഗ്രസിന് മാത്രമായി ഒന്നും നഷ്ട്ടപെടാനില്ല.

പരാജയപെട്ടു കൂടാ

പരാജയപെട്ടു കൂടാ

നഷ്ടപ്പെടുന്നത് രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങളാണ്. സ്വാതന്ത്ര്യം ആണ്. അത് കൊണ്ട് രാഹുൽ ഗാന്ധി പരാജയപെട്ടു കൂടാ, കോൺഗ്രസ്‌ തളർന്നു കൂടാ.
കോൺഗ്രസിനുള്ള, യൂഡിഎഫിനുള്ള ഓരോ വോട്ടും ഈ രാജ്യത്തിന്റെ നിലനില്പിനുള്ള ഇന്ധനമാകും.

ജനാധിപത്യത്തിന്റെ ഭാവി

ജനാധിപത്യത്തിന്റെ ഭാവി

ഇടുക്കിയെന്ന യൂഡിഎഫിന്റെ, കോൺഗ്രസിന്റെ ഉരുക്ക് കോട്ടയിൽ ഇടുക്കി ജനത ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി നിർണയിക്കും.ഭൂമാഫിയയുടെയും, കയ്യേറ്റക്കാരുടെയും ശബ്ദമാകുന്ന ജനപ്രധിനിധിയല്ല ഇടുക്കിക്ക് വേണ്ടത്. രാഹുൽ ഗാന്ധിക്ക് അനുകൂലമായി പാർലമെന്റിൽ കൈ ഉയർത്തുന്ന എംപിയാണ് നാടിനു വേണ്ടത്.

ഡീൻ കുര്യാക്കോസിന് ഹൃദയം നിറഞ്ഞ ആശംസകൾ

ഡീൻ കുര്യാക്കോസിന് ഹൃദയം നിറഞ്ഞ ആശംസകൾ

ഇനിയുള്ള ഓരോ രാവും പകലും കോൺഗ്രസുകാർക്ക് ഉറക്കമില്ലാത്ത ദിനങ്ങളാണ്.അന്ന് വെള്ളക്കാരിൽ നിന്നാണെങ്കിൽ ഇന്ന് സംഘപരിവാറിൽ നിന്ന് ഇന്ത്യൻ ജനതയ്ക്ക് സ്വാതന്ത്ര്യം വാങ്ങി നൽകേണ്ട ചരിത്ര ധൗത്യത്തിനായി ഓരോ കോൺഗ്രസുകാരും ഒരുമിച്ചു നിന്ന്, ഒറ്റകെട്ടായി, ഒരേ മനസ്സോടെ വിയർപ്പൊഴുക്കും.

ഇന്ത്യ തോൽക്കില്ല,
രാഹുൽ തോൽക്കില്ല

പ്രിയ അനുജൻ ഡീൻ കുര്യാക്കോസിന് ഹൃദയം നിറഞ്ഞ ആശംസകൾ

ഫേസ്ബുക്ക് കുറിപ്പ്

ജോസഫ് വാഴക്കന്‍

English summary
Joseph Vazhackan facebook post on congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X