• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസിലെത്തുന്നത് ജോസഫ് വാഴയ്ക്കനോ? ചര്‍ച്ച പൊലിക്കുന്നതിനിടെ വിശദീകരണം

കോട്ടയം/തിരുവനന്തപുരം: കോണ്‍ഗ്രസിലേയും യുഡിഎഫിലേയും ജനപിന്തുണയുള്ള പ്രമുഖ നേതാക്കള്‍ കേരള കോണ്‍ഗ്രസ് എമ്മിലേക്ക് വരും എന്നാണ് ജോസ് കെ മാണി പറഞ്ഞത്. ഇത് സംബന്ധിച്ച് ചിലരുമായി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു എന്നും പറഞ്ഞിരുന്നു.

ഞെട്ടിക്കാൻ ജോസ് കെ മാണി;യുഡിഎഫിൽ നിന്ന് പ്രധാന നേതാക്കൾ എൽഡിഎഫിലെത്തും..സുപ്രധാന പദവികൾഞെട്ടിക്കാൻ ജോസ് കെ മാണി;യുഡിഎഫിൽ നിന്ന് പ്രധാന നേതാക്കൾ എൽഡിഎഫിലെത്തും..സുപ്രധാന പദവികൾ

ജോസ് കെ. മാണിക്ക് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷ സ്ഥാനം; സിപിഎം നീക്കത്തിന് പിന്നിൽ മറ്റൊരു ലക്ഷ്യംജോസ് കെ. മാണിക്ക് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷ സ്ഥാനം; സിപിഎം നീക്കത്തിന് പിന്നിൽ മറ്റൊരു ലക്ഷ്യം

ഇതിന് പിറകേ, സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കാന്‍ തുടങ്ങി. ആരൊക്കെയായിരിക്കും ജനപിന്തുണയുള്ള ആ കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കള്‍ എന്ന അന്വേഷണവും തുടങ്ങി. അങ്ങനെ കിട്ടിയ പേരായിരുന്നു ജോസഫ് വാഴക്കന്‍. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം ജോസഫ് വാഴക്കന്‍ തന്നെ പിന്നീട് വ്യക്തമാക്കുകയും ചെയ്തു. വിശദാംശങ്ങള്‍...

ചര്‍ച്ചയ്ക്ക് പിറകേ വാര്‍ത്ത

ചര്‍ച്ചയ്ക്ക് പിറകേ വാര്‍ത്ത

ജോസഫ് വാഴയ്ക്കന്‍ കേരള കോണ്‍ഗ്രസ് എമ്മിലേക്ക് എന്ന സോഷ്യല്‍ മീഡിയ ചര്‍ച്ചയ്ക്ക് പിറകെ, ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാര്‍ത്തയും പ്രത്യക്ഷപ്പെട്ടു. ഇതോടെ അഭ്യൂഹം ശക്തമാകാന്‍ തുടങ്ങി. കോണ്‍ഗ്രസ് കേന്ദ്രങ്ങളിലും ചര്‍ച്ചകള്‍ കൊഴുത്തു.

വാഴക്കന്‍

വാഴക്കന്‍

കെപിസിസി വൈസ് പ്രസിഡന്റും എഐസിസി അംഗവും ആണ് ജോസഫ് വാഴക്കന്‍. നിലവില്‍ കേരത്തിലെ കോണ്‍ഗ്രസ് വക്താക്കളില്‍ ഒരാളും ആണ്. കെഎസ് യുവിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെത്തിയ വാഴയ്ക്കന്‍, കേരളത്തിലെ കോണ്‍ഗ്രസിന്റെ ജിഹ്വകളില്‍ ഒരാളാണ്.

പിടിവിട്ട് പ്രതികരണം

പിടിവിട്ട് പ്രതികരണം

അരനൂറ്റാണ്ടായി കോണ്‍ഗ്രസിന്റെ ഭാഗമാണ് ജോസഫ് വാഴയ്ക്കന്‍. 2011 ല്‍ മൂവാറ്റുപുഴയില്‍ നിന്നുള്ള എംഎല്‍എയും ആയി. ഐഎന്‍ടിയുസി നേതൃത്വത്തിലും ഉണ്ടായിരുന്നു. അങ്ങനെയുള്ള തന്നെക്കുറിച്ച് ഇങ്ങനെ ഒരു വാര്‍ത്ത വന്നാല്‍ വാഴക്കന്‍ പ്രതികരിക്കാതിരിക്കുമോ? അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

പത്രപ്രവർത്തനം എന്നാൽ മര്യാദകേടല്ല

പത്രപ്രവർത്തനം എന്നാൽ മര്യാദകേടല്ല

ഞാൻ കേരള കോൺഗ്രസ്‌ കൂടാരത്തിലേക്ക് പോകുന്നു എന്ന തലക്കെട്ടിൽ ബിഗ് ന്യൂസ്‌ എന്ന കുട്ടി പത്രത്തിൽ അച്ചടിച്ചു തല്പരകക്ഷികൾ സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടു.
പത്ര പ്രവർത്തനം എന്നാൽ എന്തു മര്യാദകേടും എഴുതാമെന്നും പ്രചരിപ്പിക്കാമെന്നും ധരിച്ചു വെച്ചിരിക്കുന്ന ചില ആളുകളാണ് ഇതിന് പിന്നിൽ , ഇത് എഴുതിയ അരുൺ കുമാർ എന്ന ആളെ ഞാൻ വിളിച്ചു താങ്കൾക്ക് എവിടെ നിന്നുമാണ് ഈ വാർത്ത കിട്ടിയത് എന്ന് ഞാൻ ചോദിച്ചു ജോസ് കെ മാണിയുമായി ബന്ധപ്പെട്ട ചിലരാണ് ഈ വാർത്ത നൽകിയത് എന്ന് പറഞ്ഞു , നിജസ്ഥിതി തിരക്കാതിരുന്നത് ശരിയാണോ എന്ന് ഞാൻ ചോദിച്ചു, തെറ്റായി പോയി എന്ന് സമ്മതിച്ചു.

പിടിച്ചത് ഒറ്റ കൊടി മാത്രം

പിടിച്ചത് ഒറ്റ കൊടി മാത്രം

അഞ്ചു പതിറ്റാണ്ടോളമായി ഞാൻ പ്രവർത്തിക്കുന്നത് കോൺഗ്രസ്‌ എന്ന പ്രസ്ഥാനത്തിൽ ആണ് നാളിത് വരെ ഒറ്റ കൊടിയേ ഞാൻ പിടിച്ചിട്ടുള്ളൂ ഒരു പ്രത്യയശാസ്ത്രം മാത്രമേ എന്നെ നയിച്ചിട്ടുള്ളൂ. സ്വപ്നത്തിൽ പോലും മറ്റൊരു ചിന്ത ഇന്നുവരെ എന്റെ മനസ്സിൽ കടന്ന് വന്നിട്ടില്ല ഇനി അങ്ങോട്ടും അത് തന്നെ ആയിരിക്കും.

ഇങ്ങനെ ഒരു വിശദീകരണം എന്നെ അറിയാവുന്നവരുടെ മുന്നിൽ ആവിശ്യമില്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങൾ വഴി ലോകം മുഴുവൻ കള്ളം പ്രചരിപ്പിക്കുമ്പോൾ ചിലരെങ്കിലും തെറ്റിദ്ധരിക്കപ്പെടുമോ എന്ന ആശങ്കയിൽ മാത്രമാണിത്.

ജോസ് കെ മാണി പുറത്താകുന്നു എന്നായിരുന്നെങ്കിൽ

ജോസ് കെ മാണി പുറത്താകുന്നു എന്നായിരുന്നെങ്കിൽ

ഈ വാർത്ത സൃഷ്ടിച്ചവരുടെയും പ്രചരിപ്പിക്കുന്നവരുടെയും അറിവിലേക്കായിട്ട് ഒരു കാര്യം ഞാൻ വിനയപൂർവ്വം അറിയിക്കട്ടെ കടൽ ഒരിക്കലും കായലിൽ ചേരാറില്ല കായൽ കടലിൽ ആണ് പതിക്കുന്നത്.
ഈ കാല ഘട്ടത്തിന് അനുയോജ്യമായ വാർത്ത ജോസഫ് വാഴക്കൻ കേരള കോൺഗ്രസിൽ ചേരുന്നു എന്നതിനേക്കാൾ ജോസ് കെ മാണി സ്വന്തം പാർട്ടിയിൽ നിന്നും പുറത്താകുന്നു എന്ന വാർത്ത ആയിരിക്കും കൂടുതൽ ഉചിതം.

സുരേന്ദ്രനേയും ജാനുവിനേയും വിടാതെ പണവിവാദങ്ങള്‍... പത്ത് ലക്ഷത്തിന് പുറമേ 40 ലക്ഷവും; പുതിയ വെളിപ്പെടുത്തല്‍സുരേന്ദ്രനേയും ജാനുവിനേയും വിടാതെ പണവിവാദങ്ങള്‍... പത്ത് ലക്ഷത്തിന് പുറമേ 40 ലക്ഷവും; പുതിയ വെളിപ്പെടുത്തല്‍

cmsvideo
  താൻ അപമാനിതനായി, സോണിയ ഗാന്ധിയോട് ചെന്നിത്തല
  ജോസ് കെ മാണി
  Know all about
  ജോസ് കെ മാണി

  ആ ഓഡിയോ പൂര്‍ണം; കെ സുരേന്ദ്രന്റെ വാദം പൊളിയുന്നു... സംഭാഷണത്തില്‍ നിന്ന് മുറിച്ചെടുത്തതല്ലആ ഓഡിയോ പൂര്‍ണം; കെ സുരേന്ദ്രന്റെ വാദം പൊളിയുന്നു... സംഭാഷണത്തില്‍ നിന്ന് മുറിച്ചെടുത്തതല്ല

  English summary
  Joseph Vazhakkan reacts to the alleged news, that he is going to join Kerala Congress M.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X