കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാൻസർ രോഗികളുടെ പരിപാടിക്കെത്താൻ 50000 രൂപ വാങ്ങിയത് മറന്നിട്ടില്ല, ഇന്നസെന്റിനെതിരെ ജോസഫ് വാഴക്കൻ

Google Oneindia Malayalam News

നടൻ ഇന്നസെന്റിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ. ലോക്സഭയിലെ ഒരു പഴയ ചിത്രം കുത്തിപ്പൊക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഇന്നസെന്റ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പി കരുണാകരൻ എംപി പാർലമെന്റിൽ സംസാരിക്കുമ്പോൾ ഇരുന്നുറങ്ങുന്ന രാഹുൽ ഗാന്ധിയുടെയും ശ്രദ്ധയോടെ വീക്ഷിക്കുന്ന ഇന്നസെന്റിന്റെയും ചിത്രമായിരുന്നു അത്. ചാലക്കുടിക്ക് വേണ്ടി ഉറങ്ങാതെ ഇരുന്നു എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനെതിരെയാണ് ജോസഫ് വാഴക്കൻ രംഗത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ അഞ്ച് വർഷം നിങ്ങൾ ചാലക്കുടി മണ്ഡലത്തിന് വേണ്ടി യാതൊന്നും ചെയ്യാതെ ഇലക്ഷൻ അടുത്തപ്പോൾ മത്സരിക്കുന്നില്ല എന്ന് കരുതിയിടത്ത്‌ നിന്ന് സിപിഎം നൽകിയ അവസരത്തിൽ വീണ്ടും വോട്ട് ചോദിക്കാൻ ഇറങ്ങുമ്പോൾ രാഹുൽ ഗാന്ധിയെ താരതമ്യം ചെയ്യുന്നത് താങ്കളുടെ സിനിമ ജീവിതം പോലെ കോമഡിയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ജോസഫ് വാഴക്കൻ വിമർശിക്കുന്നു. ഒപ്പം കാൻസർ രോഗികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന് 50000 രൂപ കണക്ക് പറഞ്ഞ് ഇന്നസെന്റ് വാങ്ങിയതായും ജോസഫ് വാഴക്കൻ ആരോപക്കുന്നു.

താത്വിക ഗീർവ്വാണങ്ങളും ഡയലോഗും അടിക്കാതെ ചുമ്മാ പോയങ്ങ് വോട്ട് ചെയ്താ പോരേ? പരിഹാസവുമായി ബൽറാംതാത്വിക ഗീർവ്വാണങ്ങളും ഡയലോഗും അടിക്കാതെ ചുമ്മാ പോയങ്ങ് വോട്ട് ചെയ്താ പോരേ? പരിഹാസവുമായി ബൽറാം

ഇതൊക്കെ എങ്ങനെ സാധിക്കുന്നു?

ഇതൊക്കെ എങ്ങനെ സാധിക്കുന്നു?

ജോസഫ് വാഴക്കന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ. ചാലക്കുടിയിലെ ഇടത് പക്ഷ സ്ഥാനാർത്ഥിയോട്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ഉറങ്ങുകയും താങ്കൾ ഉണർന്നിരിക്കുകയും ചെയ്യുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് താങ്കൾ ചാലക്കുടിക്ക് വേണ്ടി ഉറങ്ങാതെ ഇരുന്നു എന്ന് പറയുകയുണ്ടായി.ജനങ്ങളെ കബളിപ്പിക്കാൻ നിങ്ങൾക്ക് എങ്ങെനെ കഴിയുന്നു ? നിങ്ങൾ തന്നെയല്ലേ, പാർലമെന്റിൽ പ്രത്യേകിച്ച് പണിയൊന്നുമില്ല, ആരെങ്കിലും ചാലക്കുടിയിൽ നിന്ന് പാർലമെന്റ് ഗ്യാലറിയിൽ വന്നിരുന്നാൽ പിന്നെ വെപ്രാളവും ടെൻഷനും ആയിരിക്കുമെന്ന് പറഞ്ഞത്.

സിനിമാ ജീവിതം പോലെ കോമഡി

സിനിമാ ജീവിതം പോലെ കോമഡി

കഴിഞ്ഞ അഞ്ച് വർഷം നിങ്ങൾ ചാലക്കുടി മണ്ഡലത്തിന് വേണ്ടി യാതൊന്നും ചെയ്യാതെ ഇലക്ഷൻ അടുത്തപ്പോൾ മത്സരിക്കുന്നില്ല എന്ന് കരുതിയ ഇടത്ത്‌ നിന്ന് സിപിഎം നൽകിയ അവസരത്തിൽ വീണ്ടും വോട്ട് ചോദിക്കാൻ ഇറങ്ങുമ്പോൾ രാഹുൽ ഗാന്ധിയെ താരതമ്യം ചെയ്യുന്നത് താങ്കളുടെ സിനിമ ജീവിതം പോലെ കോമഡിയാണ്. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പാർലമെന്റിലെ പ്രകടനം താങ്കളുടെ പ്രകടനവുമായി താരതമ്യം ചെയ്യുന്ന പണി സോഷ്യൽ മീഡിയയിൽ നടക്കുന്നത് കൊണ്ട് നിങ്ങളുടെ കപട മൂല്യങ്ങൾ നിറഞ്ഞ ഒരു സംഭവം ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. ഇതൊരിക്കലും പറയണമെന്ന് കരുതിയതല്ല.

 പാർട്ടിയിലെ സിനിമാക്കാർ

പാർട്ടിയിലെ സിനിമാക്കാർ

ഇതെ കുറിച്ച് ഒരു ഇടത് എം എൽ എയോട് ട്രെയിൻ യാത്രക്കിടയിൽ പറഞ്ഞപ്പോൾ, ഇത് പോലുള്ള സിനിമാക്കാർ ഞങ്ങളുടെ പാർട്ടിയിൽ വന്ന് കയറിയിട്ടുണ്ട്, സമൂഹത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ല, വാഴക്കൻ അവസരം കിട്ടുമ്പോൾ നാലാളുടെ മുൻപിൽ പറയണമെന്നാണ് ആ മുതിർന്ന ഇടത് നേതാവ് എന്നോട് പറഞ്ഞത്.

 കാൻസർ രോഗികൾക്കായുള്ള പരിപാടിയിൽ

കാൻസർ രോഗികൾക്കായുള്ള പരിപാടിയിൽ

രാമപുരത്തെ നല്ലവരായ ഒരുകൂട്ടം ചെറുപ്പക്കാർ അവിടുത്തെ നിർധനരായ ക്യാൻസർ രോഗികൾക്ക് ധനസഹായം നൽകുന്ന ഒരു പരിപാടി സംഘടിപ്പിച്ചത് ഓർക്കുന്നുണ്ടോ ?
എംപി എന്ന നിലയിലും, ക്യാൻസറിനെ അതിജീവിച്ച വ്യക്തി എന്ന നിലയിലും താങ്കളെ ക്ഷണിക്കാൻ വന്നപ്പോൾ പി എയെ കാണുവാൻ പറഞ്ഞത് മറന്നു പോയോ ? സാറിന്റെ റേറ്റ് അമ്പതിനായിരമാണെന്ന് പറഞ്ഞ പി എയോട് ഇതൊരു ക്യാൻസർ സഹായ പരിപാടിയാണെന്ന് കുട്ടികൾ പറഞ്ഞെങ്കിലും അമ്പത് രൂപയാണ് റേറ്റ് എന്ന് പി എ ആവർത്തിച്ചു.

ചെക്കും വാങ്ങിയില്ല

ചെക്കും വാങ്ങിയില്ല

ഇപ്പോൾ പണമില്ലെന്നും, ചെക്ക് തരാമെന്നും കുട്ടികൾ പറഞ്ഞപ്പോൾ സാർ ചെക്ക് വാങ്ങില്ല, കാഷ് ആയി വേണമെന്ന് പറഞ്ഞ പി എക്ക് അയ്യായിരം രൂപാ അന്ന് നല്കുകയും പരിപാടിയുടെ അന്ന് ബാക്കി തുക നൽകാമെന്നും കുട്ടികൾ പറഞ്ഞു. തുടർന്ന് പരിപാടിക്കെത്തിയ താങ്കൾ പരിപാടി ഉദ്ഘാടനം ചെയ്യുകയും തുടർന്ന് തുക പി എയെ ഏൽപ്പിക്കാൻ സംഘാടകരോട് പറഞ്ഞു. പി എയെ കണ്ട്‌ നാൽപ്പത്തി അയ്യായിരം രൂപാ കുട്ടികൾ കൈമാറിയപ്പോൾ താങ്കളുടെ പി എ പറഞ്ഞത് അമ്പതിനായിരം തികച്ചു വേണമെന്നാണ്.

 സിനിമാ താരം മാത്രമല്ല

സിനിമാ താരം മാത്രമല്ല

ആദ്യം അയ്യായിരം നല്കിയല്ലോ നാല്പത്തി അയ്യായിരം രൂപാ കൂടി നൽകിയാൽ പോരെ എന്ന് ആ കുട്ടികൾ ചോദിച്ചപ്പോൾ ആദ്യത്തെ അയ്യായിരം വണ്ടി വാടകയും അത് കൂടാതെയാണ് ഈ അയ്യായിരം എന്ന മറുപടിയാണ്‌ ലഭിച്ചത്. തുടർന്ന് അമ്പതിനായിരവും തികച്ചു വാങ്ങിയാണ് താങ്കൾ സ്ഥലം വിട്ടത്. എംപി ബോർഡ് വച്ച വാഹനത്തിന്റെ ഇന്ധനം സർക്കാർ ആണ് നൽകുന്നത്. അതോടിക്കുന്ന ഡ്രൈവർക്ക് സർക്കാർ ശമ്പളമാണ്. പിന്നെ ഏത് ഇനത്തിലാണ് അയ്യായിരം രൂപാ വണ്ടികൂലിയായി വാങ്ങുന്നത് ? സാമുഹ്യ പ്രതിബദ്ധതയുള്ള പരിപാടിയിലേക്ക് ജനപ്രധിനിധിയായ താങ്കളെ ( സിനിമ താരമെന്ന നിലക്കല്ല) ക്ഷണിച്ച കുട്ടികളോടാണ് താങ്കൾ അങ്ങനെ പെരുമാറിയത്.

അത്ഭുതപ്പെട്ടുപോയി

അത്ഭുതപ്പെട്ടുപോയി

നിങ്ങൾ സിനിമ അഭിനയിച്ചു പ്രതിഫലം ചോദിച്ചു വാങ്ങിയിരുന്നെങ്കിൽ ഞാൻ വിമർശിക്കുകയില്ലായിരുന്നു. താങ്കൾ മടങ്ങി കഴിഞ്ഞതിനു ശേഷം ആ നാട്ടുകാർ എന്നോട് ഈ കാര്യം പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി. ക്യാൻസർ നാളുകളെ കുറിച്ച് പുസ്തകം എഴുതിയ താങ്കൾ ആ കുട്ടികൾ പരിപാടി നടത്തിയത് ഒരു നേരത്തെ മരുന്നിനു പോലും വകയില്ലാത്ത പാവപെട്ട ക്യാൻസർ രോഗികൾക്ക് ധനസഹായം നല്കാൻ ആണെന്നത് എന്ത് കൊണ്ട് ഓർത്തില്ല ? അത്ര പോലും പൊതുസമൂഹത്തോടോ നിർധനരോടോ അനുകമ്പ കാണിക്കാത്ത താങ്കൾ കേവലം ഇലക്ഷൻ പ്രചാരണത്തിന് രാഹുൽ ഗാന്ധിയെ പോലെയൊരാളെ ആക്ഷേപിച്ചു ചിത്രം പോസ്റ്റ് ചെയ്യുമ്പോൾ വലിയ അത്ഭുതം തോന്നുന്നില്ല.

ഇത് നല്ലതല്ല

ഇത് നല്ലതല്ല

മുണ്ട് ഉടുക്കാൻ പോലും പാർലമെന്റിൽ എഴുന്നേറ്റു നിൽക്കാത്ത താങ്കൾ രാജ്യത്തുടനീളം ഓടിനടന്നു സംഘപരിവാറിനെതിരെ പോരാടുന്ന, രാജ്യത്തെ വിഭജിക്കുന്ന, ഭരിച്ചു മുടിക്കുന്ന പ്രധാനമന്ത്രിക്ക് നേരെ വിരൽ ചൂണ്ടി രാജ്യത്തിന്‌ പറയാനുള്ളത് പറയുന്ന രാഹുൽ ഗാന്ധി ഒരു നിമിഷം മയങ്ങി പോയതിന്റെ ചിത്രം എടുത്തു സോഷ്യൽ മീഡിയയിൽ അദേഹത്തെ ഇകഴ്ത്തുന്നത് നല്ലതല്ല.

 ലോട്ടറിയടിച്ച പോലെ എത്തിയതല്ല

ലോട്ടറിയടിച്ച പോലെ എത്തിയതല്ല

മനുഷ്യനാണ്. താങ്കളെ പോലെ ലോട്ടറി അടിച്ചപോലെ പാർലമെന്റിൽ വന്നിരിക്കുന്നയാളല്ല രാഹുൽ. അദേഹത്തെ ഇകഴ്ത്തി സ്വയം ചെറുതാകരുത്. ഇത് പോലെ നിലവാരമില്ലാത്ത പ്രചരണ രീതികൾ പിന്തുടർന്ന് പ്രിയ സുഹൃത്ത്‌ കൂടിയായ താങ്കൾ സ്വയം അപഹാസ്യനാകരുതെന്ന് കൂടി ഓർമിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് ജോസഫ് വാഴക്കൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

English summary
joseph vazhakkan facebook post agaisnt innocent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X