പറഞ്ഞത് ആ അര്‍ത്ഥത്തിലല്ല: വിമര്‍ശനങ്ങള്‍ക്കിടെ ന്യായീകരണവുമായി എംസി ജോസഫൈന്‍
തിരുവനന്തപുരം: സ്ത്രീധന പീഡന പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ന്യായീകരണവുമായി വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. ആരോപിക്കപ്പെടുന്നത് പോലെയുള്ള അര്‍ത്ഥത്തിലല്ല ഞാന്‍ സംസാരിച്ചത്. പൊലീസിൽ പരാതിപ്പെടേണ്ട കേസാണിതെന്നത് ഉന്നയിക്കാനാണ് ശ്രമിച്ചതെന്നുമാണ് ജോസഫൈന്‍ വിശദീകരിക്കുന്നത്. വനിതാ കമ്മീഷന് എല്ലായിടത്തും പെട്ടെന്ന് ഓടിയെത്താനാവില്ല. അതുകൊണ്ടാണ് പൊലീസില്‍ പരാതി നല്‍കാന്‍ പറയുന്നതെന്നും എംസി ജോസഫൈന്‍ പറഞ്ഞു.
ഓരോ ദിവസവും കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരായാണ് മുന്നോട്ട് പോവുന്നത്. ഞങ്ങളും പച്ചയായ മനുഷ്യരാണ്. ഓരോ ദിവസവും അത്രയും സ്ത്രീകളാണ് വനിതാ കമ്മീഷനിലേക്ക് വിളിക്കുന്നത്. പലരും യഥാവിധി അല്ല കാര്യങ്ങള്‍ മനസ്സിലാക്കുന്നതും പ്രതികരിക്കുന്നതും. അപ്പോള്‍ ഉറച്ച ഭാഷയില്‍ സംസാരിക്കേണ്ടി വരും. അത്തരത്തില്‍ ബോള്‍ഡായി സംസാരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും എംസി ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ
തികഞ്ഞ ആത്മാർത്ഥതയോടെയും സത്യസന്ധതയോടുമാണ് സംസാരിച്ചത്. തന്നെ വനിതാ കമ്മീഷൻ അധ്യക്ഷയായി നിയമിച്ചത് യൂത്ത് കോൺഗ്രസല്ല. തന്നെ നിയമിച്ചത് സര്‍ക്കാരാണ്. ആ സർക്കാർ എന്നെ കുറിച്ച് എന്ത് തീരുമാനമെടുത്താലും താനതിന് വഴങ്ങും. ആ പരാതി പൊലീസ് സ്റ്റേഷനില്‍ പോകേണ്ടതാണ്. കമ്മീഷന് സ്വമേധയാ കേസ് എടുക്കണമെങ്കില്‍ പൊതുജന മധ്യത്തില്‍ വന്ന് പരാതി പറയണെന്നും ജോസഫൈന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് എംസി ജോസഫൈന്‍ നടത്തിയ പരാമര്‍ശങ്ങളായിരുന്നു വിവാദമായത്.
നാടൻ വേഷത്തിൽ ഗ്ലാമറസായി ബിഗ് ബോസ് താരം; സാക്ഷി അഗർവാളിന്റെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട്












Click it and Unblock the Notifications