കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പത്ത് ഊളകളുണ്ടെങ്കില്‍ അതില്‍ 4 എണ്ണം പത്രക്കാര്‍';മാധ്യമപ്രവര്‍ത്തകന്റെ എഫ്ബി പോസ്റ്റ് വൈറലാകുന്നു

എന്‍ബാര്‍ഗോ എന്നത് രേഖാമൂലം തരേണ്ടതല്ലെന്ന് സാമാന്യബുദ്ധിയുള്ളവന് അറിയാം. ഈ പണി ചെയ്യുന്നവന് ആവശ്യം വേണ്ട ബോധം ആണ് ഇതെന്നും അദ്ദേഹം പറയുന്നു.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: പത്ത് ഊളകളുണ്ടെങ്കില്‍ അതില്‍ നാല് എണ്ണം പത്രക്കാരായിരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകന്റെ ആത്മവിമര്‍ശനം. ജാവേദ് പര്‍വേശ് എന്ന മാധ്യമപ്രവര്‍ത്തകന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചതാണ് ഈ വാചകം. കേരള ബജറ്റ് ചോര്‍ന്നതുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഈ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

മാധ്യമ റിപ്പോര്‍ട്ടിങിനെ സഹായിക്കാനാണ് സാധാരണ ബജറ്റ് ഹൈലറ്റ് മാധ്യമപ്രവര്‍ത്തര്‍ക്ക് നല്‍കുന്നത്. അത് ഔചിത്യത്തോടെ കൈകാര്യം ചെയ്യുകയാണ് വലിയ ബുദ്ധിയില്ലെങ്കിലും സാമാന്യ മര്യാദയുള്ള പത്രക്കാരന്‍ ചെയ്യേണ്ടതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പറയുന്നു. അസമിലെ ബജറ്റ് ഹൈലറ്റ് ധനമന്ത്രി ഹിമാന്ദ ബിശ്വശര്‍മ്മ പ്രസംഗം തുടങങിയപ്പോള്‍ തനിക്കും കിട്ടിയിട്ടുണഅടെന്നും അദ്ദേഹം പറയുന്നു.

Javed Parvesh

അവാര്‍ഡുകള്‍ നാടികീയമായി പ്രഖ്യാപിക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പും അത് പ്രസ് റിലീസായി കിട്ടിയിട്ടുണ്ട്. എന്‍ബാര്‍ഗോ എന്നത് രേഖാമൂലം തരേണ്ടതല്ലെന്ന് സാമാന്യബുദ്ധിയുള്ളവന് അറിയാം. ഈ പണി ചെയ്യുന്നവന് ആവശ്യം വേണ്ട ബോധം ആണ് ഇതെന്നും അദ്ദേഹം പറയുന്നു. കാട്ടുകള്ളന് പകരം ഇന്ത്യയിലെ ഒന്നാം നമ്പര്‍ ധനമന്ത്രിയാണ് കേരളത്തിന്റെ ബജറ്റ് അവതരിപ്പിച്ചത്. എത്ര ചികഞ്ഞിട്ടും തോമസ് ഐസക്കിനെ 'ചൊറിയാന്‍' ഒന്നും കിട്ടാത്തയാളാണ് താനെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

English summary
Journalist's facebook post about budget leake issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X