കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവ മാധ്യമ പ്രവര്‍ത്തക അനുശ്രീ പിള്ള അന്തരിച്ചു... ചികിത്സാപിഴവോ?

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: യുവ മാധ്യമ പ്രവര്‍ത്തകയായ അനുശ്രീ പിള്ള അന്തരിച്ചു. 28 വയസ്സായിരുന്നു. മരണത്തിന് കാരണം ചികിത്സാപിഴവാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

ടൈംസ് ഓഫ് ഇന്ത്യയുടെ മലയാളം ന്യൂസ് പോര്‍ട്ടല്‍ ആയ 'സമയ'ത്തില്‍ ചീഫ് കോപ്പി എഡിറ്റര്‍ ആയിരുന്നു അനുശ്രീ പിള്ള. കൈരളി ടിവി, ഇന്ത്യാവിഷന്‍, ടിവി ന്യൂ, ജയ്ഹിന്ദ് ടിവി എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനുശ്രീ ഇന്‍ജക്ഷന്‍ എടുത്തതിന് ശേഷം കുഴഞ്ഞ് വീണ് മരിയ്ക്കുകയായിരുന്നു.

അനുശ്രീ പിള്ള

അനുശ്രീ പിള്ള

പത്തനംതിട്ട ചുങ്കപ്പാറ ചാലാപ്പള്ളി സ്വദേശിയാണ് അനുശ്രീ പിള്ള.

വയറുവേദന

വയറുവേദന

വയറുവേദനയെ തുടര്‍ന്നാണ് അനുശ്രീയെ ജൂണ്‍ 13 ന് രാത്രി അനുശ്രീയെ ചുങ്കപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.

കുത്തിവപ്പ്

കുത്തിവപ്പ്

കുത്തിവപ്പെടുത്തതിന് ശേഷം അനുശ്രീ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ കോഴഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

ചികിത്സാ പിഴവ്?

ചികിത്സാ പിഴവ്?

മരണത്തിന് കാരണം ചികിത്സാപിഴവാണെന്നാണ് ബന്ധുക്കളും ആരോപണം.

ദൃശ്യമാധ്യമ പ്രവര്‍ത്തക

ദൃശ്യമാധ്യമ പ്രവര്‍ത്തക

കൈരളി ടിവി, ഇന്ത്യാവിഷന്‍, ടിവി ന്യൂ, ജയ്ഹിന്ദ് ടിവി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

മ്യാവൂ

മ്യാവൂ

ഇന്ത്യാവിഷന്‍ ന്യൂസ് ചാനലിലെ മ്യൂവൂ എന്ന പരിപാടിയുടെ അവതാരക ആയിരുന്നു.

പോസ്റ്റുമാര്‍ട്ടം

പോസ്റ്റുമാര്‍ട്ടം

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. സംസ്‌കാരം പത്തനംതിട്ടയിലെ വീട്ടുവളപ്പില്‍.

English summary
Journalist Anusree Pillai passes away, relative alleges treatment error.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X