കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടിയില്‍ മദ്യപിച്ച് ബഹളം വച്ചു, പോലീസിന് നേര്‍ക്ക് തട്ടിക്കയറി; മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

ഷോറണൂര്‍: സമൂഹത്തിലെ പുഴുക്കുത്തുകളെ കുറിച്ച് വാചാലരാകുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍. എന്നാല്‍ അവര്‍ തന്നെ പ്രശ്‌നമുണ്ടാക്കിയാല്‍ എന്ത് ചെയ്യും? ഇത്തരമൊരു വാര്‍ത്തയാണ് ഷോറണൂറില്‍ നിന്ന് വരുന്നത്.

തീവണ്ടിയില്‍ മദ്യപിച്ച് ബഹളുമുണ്ടാക്കുകയും പോലീസിനോട് തട്ടിക്കയറുകയും ചെയ്ത മാധ്യമ പ്രവര്‍ത്തകനാണ് കുടുങ്ങിയത്. വിവരമറിഞ്ഞെത്തിയ റെയില്‍വേ പോലീസിനോടും ഇയാള്‍ തട്ടിക്കയറി. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

Drink

തിരുവനന്തപുരത്തെ ഒരു മാധ്യമ പ്രവര്‍ത്തകനെ ആണ്‌ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്.

യാത്രക്കാരില്‍ ഒരാളാണ് റെയില്‍വേ പോലീസിന്റെ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുന്നത്. പോലീസ് എത്തിയപ്പോള്‍ പോലീസിനോടും ഇയാള്‍ തട്ടിക്കയറി. മാധ്യമ പ്രവര്‍ത്തകനാണെന്ന് പറഞ്ഞ് പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്‌.

English summary
Journalist arrested for interrupting official duty of Police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X