കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു പട്ടു വക്കീലും, പൊട്ട വര്‍ഗീയ വിപ്പും ചേര്‍ന്നൊരുക്കിയ ആറാട്ട്;സ്വപ്‌ന സുരേഷിന്റെ മൊഴിയില്‍ അരുണ്‍ കുമാര്‍

Google Oneindia Malayalam News

കോഴിക്കോട്: കേരള രാഷ്ട്രീയത്തിലെ ഏറ്റവും ദുര്‍ബലമായ വാര്‍ത്താ പ്ലാന്റിംഗ് ആണ് സ്വര്‍ണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ മൊഴികള്‍ എന്ന് മാധ്യമപ്രവര്‍ത്തകനും കേരള യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസറുമായ അരുണ്‍ കുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വപ്‌ന സുരേഷിന്റെ മൊഴി ഒരു ലോജിക്കും തുടര്‍ച്ചയും തെളിവുമില്ലാത്തതാണെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.

അന്വേഷണത്തെയോ, രാഷ്ട്രീയ വ്യവഹാരങ്ങളെയോ സാമൂഹിക ജീവിതത്തെയോ ഒട്ടും മെച്ചപ്പെടുത്താത്തതാണ് സ്വപ്‌നയുടെ മൊഴികള്‍. ആരുടെ സ്വര്‍ണ്ണം, ആര്‍ക്കു വേണ്ടി, ആരൊക്കെ ഈ ചോദ്യം അനാഥമാകുന്നത് മാത്രം ബാക്കി, അരുണ്‍കുമാര്‍ പറഞ്ഞു. ഒരു പട്ടു വക്കീലും, ഒരു പൊട്ട വര്‍ഗീയ വിപ്പും ചേര്‍ന്നൊരുക്കിയ ആറാട്ടാണ് പൊളിഞ്ഞടുങ്ങി പെരുവഴിയിലായത് എന്നും അദ്ദേഹം പരിഹസിച്ചു.

'സ്വപ്‌ന സുരേഷോ ഷാജോ എന്റെ ക്രെഡിബിലിറ്റിയില്‍ തൊട്ടുകളിക്കേണ്ട, വിടില്ല ഞാന്‍'; പ്രതികരിച്ച് നികേഷ് കുമാര്‍'സ്വപ്‌ന സുരേഷോ ഷാജോ എന്റെ ക്രെഡിബിലിറ്റിയില്‍ തൊട്ടുകളിക്കേണ്ട, വിടില്ല ഞാന്‍'; പ്രതികരിച്ച് നികേഷ് കുമാര്‍

1

നേരത്തേയും കേസില്‍ ഗൂഢാലോചന ആരോപിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. എയര്‍ പോര്‍ട്ടില്‍ പോലും ഗ്രീന്‍ ചാനല്‍ പരിരക്ഷയുള്ള ഡിപ്ലോമാറ്റിന്റെ പായ്ക്കറ്റുകള്‍ ക്ലിഫ് ഹൗസിലേക്ക് വന്നാല്‍ ആരും പരിശോധിക്കില്ല എന്നിരിക്കെ ബിരിയാണി പാത്രത്തെ കൂട്ടി ചേര്‍ത്തതിലുള്ള കുടിലബുദ്ധി പക്ഷെ പ്ലാന്റിംഗില്‍ ദുര്‍ബലമായ തിരക്കഥ കാരണം പാളി എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

2

അന്വേഷണ ഏജന്‍സികള്‍ പോലും ഒരു വര്‍ഷം മുമ്പ് ഈ മൊഴികള്‍ ഫ്രീസറില്‍ കയറ്റിയതാണ് എന്നും പ്രൊപ്പഗാന്‍ഡ അനാലിസിസില്‍ അഥവാ പ്രചരണ വേല വിശകലനത്തില്‍ ഗില്‍റ്റ് (ന്യൂനപക്ഷ വിരുദ്ധ ) ബൈ അസോസിയേഷനോട് ചേര്‍ന്ന് നില്‍ക്കാവുന്ന ഒരു തന്ത്രമാണ് ട്രാന്‍സ്ഫര്‍ അഥവാ പകരം വയ്ക്കല്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഒരു ലെതര്‍ ബാഗിലെ ലോഹം, സഞ്ചിയില്‍ ലോഹം, കാര്‍ട്ടന്‍ നിറച്ച് ലോഹം എന്നിവയ്ക്കില്ലാത്ത ഒരു സവിശേഷ ഗുണത്തെ കള്ളക്കടത്തിനോട് ചേര്‍ക്കുന്ന വ്യാജ വിരുതാണിത്. എന്നും അദ്ദേഹം പറഞ്ഞിരുന്നു.

3

ഖുറാനിലെ, ഈന്തപഴത്തിലെ കടത്ത് പോലെയാണ് ബിരിയാണി ചെമ്പിലെ കടത്ത്. ഒരു തെളിവ് മൂല്യവും നിലവിലില്ലാത്ത രഹസ്യമൊഴിയില്‍ ബൈറ്റ് എടുത്ത് കൗണ്ടര്‍ബൈറ്റ് വിളയിച്ച് വാര്‍ത്ത നടാനിറങ്ങുകയല്ല വേണ്ടത് എന്നും പകരം അന്വേഷണ ഏജന്‍സികള്‍ തോറ്റിടത്ത് അന്വേഷണാത്മകമായി ഇറങ്ങാന്‍ കഴിയണം എന്നും അദ്ദേഹം പറഞ്ഞിരുന്നു. എല്ലാ ഇടപാടുകളും വെളിച്ചത്തു കൊണ്ടുവരണമെന്നും ആര് ആര്‍ക്ക് വേണ്ടി എന്ന ചോദ്യം ചോദിച്ചു കൊണ്ടേ ഇരിക്കണം എന്നും അദ്ദേഹം പറഞ്ഞിരുന്നു.

4

അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്: കേരള രാഷ്ട്രീയത്തിലെ ഏറ്റവും ദുര്‍ബലമായ വാര്‍ത്താ പ്ലാന്റിംഗ് ആണ് സ്വര്‍ണ്ണക്കടത്ത് കേസിലെ സ്വപ്ന മൊഴികള്‍. അന്വേഷണത്തെയോ, രാഷ്ട്രീയ വ്യവഹാരങ്ങളെയോ സാമൂഹിക ജീവിതത്തെയോ ഒട്ടും മെച്ചപ്പെടുത്താത്തത്. ഒരു ലോജിക്കും തുടര്‍ച്ചയും തെളിവുമില്ലാത്തത്.

5

ആരുടെ സ്വര്‍ണ്ണം, ആര്‍ക്കു വേണ്ടി, ആരൊക്കെ ഈ ചോദ്യം അനാഥമാകുന്നത് മാത്രം ബാക്കി. ഒപ്പം പിന്നിലോടുന്നവരുടെ സഞ്ചിത നഷ്ടം കാണാനിരിക്കുന്നതേ ഉള്ളു. ഒരു പട്ടു വക്കീലും, ഒരു പൊട്ട വര്‍ഗ്ഗീയ വിപ്പും ചേര്‍ന്നൊരുക്കിയ ആറാട്ടാണ് പൊളിഞ്ഞടുങ്ങി പെരുവഴിയിലായത്. കൂടെ ഓടുന്നവരോടാണ്. അങ്ങനൊരു ബിരിയാണി ആ ഗേറ്റില്‍ വന്നിട്ടില്ല.

6

അതേസമയം തന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയാണെന്ന് ആരോപിച്ച ഷാജ് കിരണുമായുള്ള ശബ്ദസന്ദേശം ഇന്ന് പുറത്തുവിടുമെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞിട്ടുണ്ട്. ഇന്ന് മൂന്ന് മണിയ്ക്ക് ശബ്ദരേഖ പുറത്തുവിടും എന്നാണ് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം മുന്‍ മന്ത്രി കെ.ടി. ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പൊലീസിന്റെ അറസ്റ്റ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വപ്നയും സരിത്തും ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

അത് ശരി.. ഈ ചിത്രത്തിന് ഇത്രേം അര്‍ത്ഥമുണ്ടായിരുന്നല്ലേ...; അഞ്ജു കുര്യന്റെ ചിത്രങ്ങള്‍ കണ്ടോ

Recommended Video

cmsvideo
Swapna Suresh Testimony | സ്വപ്ന സുരേഷിനും പിസിക്കുമെതിരെ അരുണ്‍ കുമാര്‍ | *Kerala

English summary
Journalist Arun Kumar says conspiracy behind Swapna Suresh's revelation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X