• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കലിപ്പന്റെ കാന്താരി' ട്രോളും കൂടെ ചോദ്യവും; പിസി ജോര്‍ജിനെ എയറിലാക്കി അരുണ്‍ കുമാര്‍

Google Oneindia Malayalam News

കൊച്ചി: പീഡനക്കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിനേയും മുഖ്യമന്ത്രിയെ വെടിവെച്ചു കൊല്ലാനുള്ള ദേഷ്യമുണ്ടെന്ന് പറഞ്ഞ ഉഷ ജോര്‍ജിനേയും പരിഹസിച്ച് മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍ കുമാര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പരിഹാസം.

കഴിഞ്ഞദിവസമാണ് സോളാര്‍ കേസിലെ പ്രതി പിസി ജോര്‍ജിനെതിരെ പീഡനത്തിന് പരാതി നല്‍കിയത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പിസി ജോര്‍ജിന്റെ ഭാര്യ രംഗത്തുവന്നിരുന്നു. ഇതോടെ സംഭവം മറ്റൊരു തലത്തിലേക്ക് പോയി.

കേസിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും രാഷ്ട്രീയ വൈരാഗ്യമാണിതെന്നും ഉഷ ജോര്ജ് പറഞ്ഞിരുന്നു. ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നതു ശരിയാണോ? പിസി ജോര്‍ജിന് ആത്മാര്‍ഥത കൂടിയതാണു പ്രശ്‌നം. പരാതിക്കാരി വീട്ടില്‍ വന്നിട്ടുണ്ട്. ഞാന്‍ സംസാരിച്ചിട്ടുണ്ട്. സാക്ഷിയാക്കാം എന്നു പറഞ്ഞാണു വിളിച്ചുകൊണ്ടു പോയത്.

'ജോര്‍ജ് അച്ചായനെന്ത് കേസ്, പന്ത്രണ്ടാമത്തെ കേസിനൊപ്പം ഒന്ന്'; പഴയ വീഡിയോയുമായി സന്ദീപ് വാര്യര്‍'ജോര്‍ജ് അച്ചായനെന്ത് കേസ്, പന്ത്രണ്ടാമത്തെ കേസിനൊപ്പം ഒന്ന്'; പഴയ വീഡിയോയുമായി സന്ദീപ് വാര്യര്‍

1


അറസ്റ്റിനെക്കുറിച്ച് സൂചന ഇല്ലായിരുന്നു. പിണറായിയുടെ പ്രശ്‌നങ്ങള്‍ പുറത്തു വരാതിരിക്കാനാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലാനുള്ള ദേഷ്യമുണ്ട്. ഒരു കുടുംബം തകര്‍ക്കുന്ന പണിയാണു ചെയ്തത്. എന്റെ കൊന്തയ്ക്ക് സത്യം ഉണ്ടെങ്കില്‍ ഈ ചെയ്തതിന് പിണറായി അനുഭവിക്കുമെന്നും ഉഷ ജോര്‍ജ് പറഞ്ഞിരുന്നു. തന്റെ അപ്പന്റെ റിവോള്‍വര്‍ ഉണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു.

2

ഉഷ പറഞ്ഞത്: തെറ്റ് ചെയ്യാത്ത മനുഷ്യനാണ് പിസി ജോര്‍ജ്. ഇത് പിണറായിയുടെ കളിയാണ്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നത് ശരിയാണോ. എല്ലാവരെയും മോനേ മോളേയെന്നെ അദ്ദേഹം വിളിക്കൂ. സിന്‍സിയര്‍ ആയതുകൊണ്ട് പറ്റിയതാണ്. തന്നെ പീഡിപ്പിക്കാത്ത വ്യക്തിയുണ്ടെങ്കില്‍ അത് പിസി ജോര്‍ജ് ആണെന്നും അച്ഛന് തുല്യമാണ് എന്നുമാണ് പരാതിക്കാരി മുന്‍പ് ഒരിക്കല്‍ പറഞ്ഞത്.

അല്ലേലും റിമി സിംപിളാ... എയ‍‍‍ർപോർട്ടിലെ ചേച്ചിമാർക്കൊപ്പം സെൽഫിയുമായി റിമി ടോമി

3


അറസ്റ്റിനെ കുറിച്ച് സൂചന ഇല്ലായിരുന്നു. സാക്ഷിയാക്കാം എന്നു പറഞ്ഞാണ് പൊലീസ് വിളിച്ചു കൊണ്ട് പോയത്. പിണറായിയുടെ പ്രശ്നങ്ങള്‍ പുറത്ത് വരാതിരിക്കാനാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. വാര്‍ത്തകള്‍ അങ്ങനെ തിരിച്ചു വിടാനാണ് ശ്രമം. കേസിനെ നിയമപരമായി നേരിടും. ഇതിന് പിന്നില്‍ കളിച്ചവര്‍ക്ക് കുടുംബത്തിന്റെ ശാപം കിട്ടും.''

4

പിസി.ജോര്‍ജിന്റെ അറസ്റ്റ് പിണറായിയുടെ ഗൂഢാലോചനയാണെന്നാണ് മകന്‍ ഷോണ്‍ ജോര്‍ജ് ആരോപിച്ചത്. പിണറായിക്ക് അന്ധമായ പുത്രിവാത്സല്യം കൊണ്ട് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നും കാര്യങ്ങള്‍ കൈവിട്ടുപോകുന്നു, പുത്രിയിലേക്ക് കാര്യങ്ങള്‍ എത്തുന്നു, കഴിഞ്ഞകാലങ്ങളില്‍ നടത്തിയ വലിയ അഴിമതി കഥകള്‍ പുറത്തുവരാന്‍ പോകുന്നു എന്നീ ആകുലത പിണറായിക്കുണ്ടെന്നും ഷോണ് ജോര്‍ജ് പരഞ്ഞിരുന്നു.

5


കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ വലിയ അഴിമതികളെല്ലാം പുറത്തുവരാന്‍ പോകുന്നു. ജ്യോത്സ്യന്മാര്‍ പറയുന്നത് കേട്ടിട്ട് അതിനുവേണ്ടി പശുത്തൊഴുത്ത് പണിതു, വണ്ടി മാറ്റി. വലിയ ആകുലത ഉണ്ട്. എങ്കില്‍പ്പോലും കാര്യങ്ങള്‍ അങ്ങോട്ട് ശരിയാകാത്തതു കൊണ്ട് അദ്ദേഹത്തിന് വിറളി പിടിച്ച് ഭ്രാന്തായിരിക്കുകയാണെന്നും ഷോണ്‍ പറഞ്ഞു.

6


സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യാന്‍ തൈക്കാട് ഗെസ്റ്റ് ഹൗസിലെത്തിയ ജോര്‍ജിനെതിരെ കഴിഞ്ഞദിവസമാണ് സോളര്‍ കേസിലെ പ്രതി പരാതി നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരി 10 ന് തൈക്കാട് ഗെസ്റ്റ് ഹൗസിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

7


പീഡനക്കേസില്‍ പി സി ജോര്‍ജിനെതിരെ വ്യക്തമായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും പരാതിക്കാരി പറഞ്ഞിട്ടുണ്ട്. തെളിവുകളെല്ലാം പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ഫോണ്‍ കോള്‍ റെക്കോര്‍ഡുകളും മറ്റും തെളിവുകളുമാണ് കൈമാറിയത് എന്നും അവര്‍ പറഞ്ഞു.

English summary
journalist arun kumar trolled pc george and usha pc george
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X