തരൂരിന്റെ പ്രതികരണത്തിന് ശ്രമിച്ച മാധ്യമ പ്രവര്‍ത്തകയ്ക്ക് സംഭവിച്ചത്; വസ്ത്രങ്ങള്‍ വലിച്ചു കീറി
ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി മാധ്യമ പ്രവര്‍ത്തകയ്ക്ക് മര്‍ദനം. സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരാണ് മാധ്യമ പ്രവര്‍ത്തകയെ മര്‍ദിച്ചത്. ഏഷ്യാനെറ്റ് ന്യൂസെബിള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലെ രോഷ്ണി ജേക്കബിനാണ് മര്‍ദനമേറ്റത്.
ശശി തരൂര്‍ എംപിയുടെ പ്രതികരണത്തിന് ശ്രമിക്കവെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദിച്ചതെന്നാണ് രോഷ്ണി പറയുന്നത്. മര്‍ദിച്ചതിന് പുറമെ തന്റെ വസ്ത്രങ്ങള്‍ വലിച്ച് കീറിയതായും രോഷ്ണി പറയുന്നു.

സംഭവം ബെംഗളൂരുവില്‍
ബെംഗളൂരുവിലാണ് മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം ഉണ്ടായത്. ഏഷ്യാനെറ്റ് ന്യൂസെബിള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലെ രോഷ്ണി ജേക്കബിനാണ് മര്‍ദനമേറ്റത്.

സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാര്‍
സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീനക്കാരാണ് മാധ്യമ പ്രവര്‍ത്തകയെ മര്‍ദിച്ചത്. വൈറ്റ് ഫീല്‍ഡിലുള്ള ഐടി കമ്പനിയിലാണ് മാധ്യമ പ്രവര്‍ത്തകയ്ക്ക് മര്‍ദനമേറ്റത്. സ്ഥാപനത്തിന്റെ ഗേറ്റിന് പുറത്തു വച്ചായിരുന്നു ആക്രമിക്കപ്പെട്ടത്.

തരൂരിന്റെ പ്രതികരണത്തിന് ശ്രമിക്കവെ
ശശിതരൂര്‍ എംപിയുടെ പരിപാടിക്കിടെയാണ് സംഭവം. തരൂരിന്റെ ലപ്രതികരണത്തിന് ശ്രമിക്കവെയാണ് മാധ്യമ പ്രവര്‍ത്തകയെ മര്‍ദിച്ചത്.

വസ്ത്രങ്ങള്‍ വലിച്ചു കീറി
സുരക്ഷാ ജീവനക്കാര്‍ മോശമായി പെരുമാറിയെന്നാണ് മാധ്യമ പ്രവര്‍ത്തക പറയുന്നത്. ബലമായി പിടിച്ചു തള്ളുകയും വസ്ത്രങ്ങള്‍ വലിച്ച് കീറുകയും ചെയ്തതായി മാധ്യമ പ്രവര്‍ത്തക പറയുന്നു.

പ്രകോപനമില്ലാതെ
തരൂര്‍ കടന്നു പോയതിനു തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായതെന്ന് മാധ്യമ പ്രവര്‍ത്തക പറയുന്നു. പ്രകോപനമൊന്നും ഇല്ലാതെയാണ് ആക്രമിച്ചതെന്നും അവര്‍ പറഞ്ഞു.

സ്ത്രീ എന്ന പരിഗണന ഇല്ല
സ്ത്രീ എന്ന പരിഗണ ഇല്ലാതെയാണ് സുരക്ഷാ ജീവനക്കാര്‍ ആക്രമിച്ചതെന്നാണ് അവര്‍ പറയുന്നത്. ആക്രമത്തില്‍ കഴുത്തിന് പരുക്കേറ്റു.

പരാതി നല്കി
സംഭവത്തില്‍ ബെംഗളൂരു പോലീസ് കമ്മഷ്ണര്ക്ക് നല്കിയ പരാതിയില്‍ വൈറ്റ്ഫീല് പോലീസ് കേസെടുത്തു. അന്വേഷണം നടക്കുന്നതായാണ് വിവരം.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications