കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂരിന്റെ പ്രതികരണത്തിന് ശ്രമിച്ച മാധ്യമ പ്രവര്‍ത്തകയ്ക്ക് സംഭവിച്ചത്; വസ്ത്രങ്ങള്‍ വലിച്ചു കീറി

  • By Gowthamy
Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി മാധ്യമ പ്രവര്‍ത്തകയ്ക്ക് മര്‍ദനം. സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരാണ് മാധ്യമ പ്രവര്‍ത്തകയെ മര്‍ദിച്ചത്. ഏഷ്യാനെറ്റ് ന്യൂസെബിള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലെ രോഷ്ണി ജേക്കബിനാണ് മര്‍ദനമേറ്റത്.

ശശി തരൂര്‍ എംപിയുടെ പ്രതികരണത്തിന് ശ്രമിക്കവെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദിച്ചതെന്നാണ് രോഷ്ണി പറയുന്നത്. മര്‍ദിച്ചതിന് പുറമെ തന്റെ വസ്ത്രങ്ങള്‍ വലിച്ച് കീറിയതായും രോഷ്ണി പറയുന്നു.

സംഭവം ബെംഗളൂരുവില്‍

സംഭവം ബെംഗളൂരുവില്‍

ബെംഗളൂരുവിലാണ് മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം ഉണ്ടായത്. ഏഷ്യാനെറ്റ് ന്യൂസെബിള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലെ രോഷ്ണി ജേക്കബിനാണ് മര്‍ദനമേറ്റത്.

സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാര്‍

സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാര്‍

സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീനക്കാരാണ് മാധ്യമ പ്രവര്‍ത്തകയെ മര്‍ദിച്ചത്. വൈറ്റ് ഫീല്‍ഡിലുള്ള ഐടി കമ്പനിയിലാണ് മാധ്യമ പ്രവര്‍ത്തകയ്ക്ക് മര്‍ദനമേറ്റത്. സ്ഥാപനത്തിന്റെ ഗേറ്റിന് പുറത്തു വച്ചായിരുന്നു ആക്രമിക്കപ്പെട്ടത്.

തരൂരിന്റെ പ്രതികരണത്തിന് ശ്രമിക്കവെ

തരൂരിന്റെ പ്രതികരണത്തിന് ശ്രമിക്കവെ

ശശിതരൂര്‍ എംപിയുടെ പരിപാടിക്കിടെയാണ് സംഭവം. തരൂരിന്റെ ലപ്രതികരണത്തിന് ശ്രമിക്കവെയാണ് മാധ്യമ പ്രവര്‍ത്തകയെ മര്‍ദിച്ചത്.

വസ്ത്രങ്ങള്‍ വലിച്ചു കീറി

വസ്ത്രങ്ങള്‍ വലിച്ചു കീറി

സുരക്ഷാ ജീവനക്കാര്‍ മോശമായി പെരുമാറിയെന്നാണ് മാധ്യമ പ്രവര്‍ത്തക പറയുന്നത്. ബലമായി പിടിച്ചു തള്ളുകയും വസ്ത്രങ്ങള്‍ വലിച്ച് കീറുകയും ചെയ്തതായി മാധ്യമ പ്രവര്‍ത്തക പറയുന്നു.

പ്രകോപനമില്ലാതെ

പ്രകോപനമില്ലാതെ

തരൂര്‍ കടന്നു പോയതിനു തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായതെന്ന് മാധ്യമ പ്രവര്‍ത്തക പറയുന്നു. പ്രകോപനമൊന്നും ഇല്ലാതെയാണ് ആക്രമിച്ചതെന്നും അവര്‍ പറഞ്ഞു.

സ്ത്രീ എന്ന പരിഗണന ഇല്ല

സ്ത്രീ എന്ന പരിഗണന ഇല്ല

സ്ത്രീ എന്ന പരിഗണ ഇല്ലാതെയാണ് സുരക്ഷാ ജീവനക്കാര്‍ ആക്രമിച്ചതെന്നാണ് അവര്‍ പറയുന്നത്. ആക്രമത്തില്‍ കഴുത്തിന് പരുക്കേറ്റു.

പരാതി നല്‍കി

പരാതി നല്‍കി

സംഭവത്തില്‍ ബെംഗളൂരു പോലീസ് കമ്മഷ്ണര്‍ക്ക് നല്‍കിയ പരാതിയില്‍ വൈറ്റ്ഫീല്‍ പോലീസ് കേസെടുത്തു. അന്വേഷണം നടക്കുന്നതായാണ് വിവരം.

English summary
journalist assaulted by security officers in bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X