Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമം പത്രപ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും നേരെ സദാചാര പോലീസ് ആക്രമണം

തിരുവനന്തപുരം: മാധ്യമം പത്രപ്രവര്‍ത്തക ജിഷ എലിസബത്തിനും ഭര്‍ത്താവിനും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. ഞായറാഴ്ച തിരുവനന്തപുരം പൈപ്പിന്‍മൂട് ഭഗവതി നഗറിലെ ഓഫീസില്‍ ഇരിക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്ന് ജിഷ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ഭര്‍ത്താവിന് ജോലിത്തിരക്കുള്ളതിനാലാണ് ഞായറാഴ്ച അവധിയായിരുന്നിട്ടു കൂടി തിരുവനന്തപുരം ഭഗവതി നഗറിലെ ഓഫീസില്‍ ഇരുവരും എത്തിയത്. വീട്ടില്‍ ജിഷ തനിച്ചായതിനാല്‍ ഭര്‍ത്താവിനൊപ്പം ഓഫീസിലെത്തിയിരുന്നു. പനി കാരണം തലകറങ്ങി വീണതു കൊണ്ട് ഭര്‍ത്താവ് നിര്‍ബന്ധിച്ചാണ് ഓഫീസിലെത്തിയതെന്നും ജിഷ പറയുന്നു.

moral-police2

ഓഫീസിലെത്തി ഏതാണ്ട് ഒരു മണിക്കൂര്‍ സമയം കഴിഞ്ഞശേഷം നിര്‍ത്താതെ ബെല്ലടിക്കുന്നതുകേട്ട് വാതില്‍ തുറപ്പോള്‍ സ്ഥലത്തെ മൂന്നുനാലുപേര്‍ മുന്നില്‍ നില്‍ക്കുന്നു. ഓഫീസ് അടച്ചിരുന്ന് എന്താണ് ചെയ്യുന്നതെന്നാണ് അവര്‍ക്ക് അറിയേണ്ടത്. അനാശാസ്യക്കാരെന്ന് വരുത്തി ചോദ്യം ചെയ്യാനായിരുന്നു നാട്ടുകാരുടെ ശ്രമമെന്ന് ജിഷ പറഞ്ഞു.

ചോദ്യം ചെയ്യലിനിടയില്‍ ജിഷ താലി കാണിച്ചുകൊടുത്തെങ്കിലും സദാചാര ഗുണ്ടകള്‍ക്ക് വിശ്വാസമായില്ല. 50 രൂപയ്ക്കും താലികിട്ടുമെന്നായിരുന്നു അവരുടെ വാദം. ഇവര്‍ ആക്രമിക്കുന്നത് ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ഫോണ്‍ തട്ടിയെടുക്കാനും ശ്രമമുണ്ടായി. ഇതിനിടെ പോലീസിനെ വിവരമറിയിച്ചിരുന്നു. പോലീസ് ഉടന്‍ സ്ഥലത്തെത്തിയതോടെയാണ് ശാരീരിക ആക്രമണത്തില്‍ നിന്നും ഇവര്‍ രക്ഷപ്പെട്ടത്. ദമ്പതികളുടെ പരാതി പ്രകാരം മ്യൂസിയം പോലീസ് കേസെടുത്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+