കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചികിത്സ വൈകി, മാതൃഭൂമിയിലെ യുവ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: മാതൃഭൂമി ന്യൂസിലെ ക്യാമറാ മാന്‍ റജിമോന്‍ അന്തരിച്ചു. 32 വയസ്സായിരുന്നു. ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്നാണ് ആരോപണം.

തളര്‍ച്ച ബാധിച്ച റജിമോനെ ഒക്ടോബര്‍ 27 ന് വൈകീട്ട് അഞ്ച് മണിയോടെയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണകാരണം ചികിത്സ വൈകിയതാണെന്നും മരുന്ന് മാറി നല്‍കിയതാണെന്നും ആരോപണം ഉണ്ട്. ഇതേ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ സസ്‌പെന്റ് ചെയ്തു.

Rajimon

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറവാണെന്ന് കണ്ടെത്തിയതോടെ ഡ്രിപ്പ് നല്‍കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിയ്ക്കുകയായിരുന്നു. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേയ്ക്കും റജിമോന്റെ നില കൂടുതല്‍ ഗുരുതരമായി. ഡോക്ടറെ വിവരം അറിയപ്പോള്‍ ഇന്‍ജക്ഷന്‍ നല്‍കി. ഇതോടെ മരണവും സംഭവിച്ചു.

ഡോ ആയിഷ ആയിരുന്നു അപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. മരണകാരണം അന്വേഷിച്ച മാധ്യമ പ്രവര്‍ത്തകരോടും ബന്ധുക്കളോടും ഡോക്ടര്‍ അപമര്യാദയായി പെരുമാറി. തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥയായി.

വി ശിവന്‍കുട്ടി എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍, ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇതിന് വഴങ്ങിയില്ല. ഒടുവില്‍ ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ ഇടപെട്ടാണ് നടപടിയെടുത്ത്.

ആനയറ സ്വദേശിയാണ് റജിമോന്‍. ഭാര്യ സുബി. അഞ്ച് വയസ്സുള്ള നക്ഷത്രയാണ് ഏക മകള്‍. നാല് വര്‍ഷമായി മാതൃഭൂമി ന്യൂസിലെ ക്യാമറാമാന്‍ ആയിരുന്നു.

English summary
Journalist died in Thiruvananthapuram General Hospital. Family alleges treatment error
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X