മാധ്യമ പ്രവര്‍ത്തകന്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകന്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു. ദീപിക കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റര്‍ പി ജിബിന്‍ (30) ആണ് മരിച്ചത്.
കോഴിക്കോട് കോടഞ്ചേരിയിലെ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ വച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്രയ്‌ക്കെത്തിയതായിരുന്നു ജിബിന്‍.

ഡിസംബര്‍ 22 ചൊവ്വാഴ്ച രാവിലെയാണ് ജിബിനും സുഹൃത്തുക്കളും അരിപ്പാറയിലെത്തിയത്. കുളിയ്ക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. കോഴിക്കോട് മൂഴിയ്ക്കല്‍ സ്വദേശിയാണ് ജിബിന്‍.












Click it and Unblock the Notifications