പെഗാസസ്: ഉന്നത ആര്‍എസ്എസ് നേതാക്കളുടേയും ഫോണുകള്‍ ചോര്‍ത്തപ്പെട്ടു? കേന്ദ്രത്തിന് ആശ്വാസമോ അതോ പ്രശ്‌നമോ?
ദില്ലി/കൊച്ചി: ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയെന്ന് കരുതപ്പെടുന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ ആണ് മലയാളിയായ ജെ ഗോപീകൃഷ്ണന്‍. പനയീര്‍ പത്രത്തിലാണ് ജെ ഗോപീകൃഷ്ണന്‍ ജോലി ചെയ്യുന്നത്. ടുജി സ്‌പെക്ട്രം അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകനാണ് ഇദ്ദേഹം.
ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തലാണ് ഗോപീകൃഷ്ണന്‍ നടത്തിയിരിക്കുന്നത്. പെഗാസസ് ഉപയോഗിച്ച് ആര്‍എസ്എസിന്റെ ഉന്നത നേതാക്കളുടെ ഫോണുകളും ചോര്‍ത്തപ്പെട്ടിട്ടുണ്ട് എന്നാണ് അദ്ദേഹം റിപ്പോര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞത്. കേന്ദ്ര മന്ത്രിസഭയിലെ കൂടുതല്‍ മന്ത്രിമാരും ചാര സോഫ്റ്റ് വെയറിന്റെ നിരീക്ഷണത്തിലായിരുന്നു എന്നും അദ്ദേഹം പറയുന്നു. ഇത് എങ്ങനെ ആയിരിക്കും കേന്ദ്ര സര്‍ക്കാരിനെ ബാധിക്കുക? പരിശോധിക്കാം...
ശ്ലീവാച്ചന്റെ കെട്ട്യോളാകെ മാറിപോയി; മാലാഖയെ പോലെ വീണ നന്ദകുമാർ, ചിത്രങ്ങൾ

കൂടുതല്‍ പേരുകള്‍
ജെ ഗോപീകൃഷ്ണന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്. കൂടുതല്‍ കേന്ദ്രമന്ത്രിമാരുടേയും മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളുടേയും ഫോണുകള്‍ ചോര്‍ത്തപ്പെട്ടുവെന്ന് വരും ദിവസങ്ങളില്‍ പുറത്ത് വരുമെന്നാണ് അദ്ദേഹം പറയുന്നത്. ഇത് കൂടാതെ സുപ്രീം കോടതിയിലെ വേറേയും ജഡ്ജിമാരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. സിപിഐ, ഇഡി ഉദ്യോഗസ്ഥരുടെ ഫോണുകളും ചോര്‍ത്തിയതായാണ് അദ്ദേഹം പറയുന്നത്.

പുറത്ത് വരുമോ?
ഫ്രഞ്ച് ഇന്‍വെസ്റ്റിഗേറ്റീവ് മാധ്യമ സ്ഥാപനമായ ഫോര്‍ബിഡന്‍ സ്‌റ്റോറീസും ആംനെസ്റ്റി ഇന്റര്‍നാഷണലും ദി ഗാര്‍ഡിയനും ഇന്ത്യയില്‍ നിന്നുള്ള ദി വയറും ഉള്‍പ്പെടെ 17 മാധ്യമ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് പെഗാസിസ് പ്രൊജക്ട് എന്ന പേരില്‍ അന്വേഷണം നടത്തിയത്. ജെ ഗോപീകൃഷ്ണന്‍ പറഞ്ഞതുപോലുള്ള വിവരങ്ങള്‍ ഉണ്ടെങ്കില്‍ വരും ദിവസങ്ങളില്‍ ഇവര്‍ അത് പുറത്ത് വിടും.

കേന്ദ്രത്തിന് രക്ഷയാകുമോ?
പെഗാസിസ് ഉപയോഗിച്ച് ചാരപ്രവര്‍ത്തനം നടത്തിയവരുടെ പട്ടികയില്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളും കൂടുതല്‍ കേന്ദ്രമന്ത്രിമാരും ഉള്‍പ്പെട്ടാല്‍, അത് കേന്ദ്ര സര്‍ക്കാരിന് രക്ഷയാകുമെന്ന വിലയിരുത്തലും ഉണ്ട്. ആര്‍എസ്എസ് നേതാക്കളെ നിരീക്ഷിക്കുക എന്നത് ബിജെപി സര്‍ക്കാരിനെ സംബന്ധിച്ച് സാധ്യമായ കാര്യമാണോ എന്ന ചോദ്യവും ഇതോടൊപ്പം ഉയര്‍ത്തപ്പെടും.

കൈവിട്ട കളിയെങ്കില്‍
ഈ വിഷയത്തില്‍ മറ്റൊരു സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നുണ്ട്. ആര്‍എസ്എസ് നേതാക്കളേയും മന്ത്രിസഭയിലെ അംഗങ്ങളേയും പോലും നിരീക്ഷണത്തിന് വിധേയമാക്കി എന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണം ഉയര്‍ന്നേക്കാം എന്നതാണത്. എന്നാല്‍ സംഘപരിവാര്‍ നേതൃത്വം ഇത്തരം ഒരു ആരോപണത്തിനുള്ള സാധ്യതകള്‍ തള്ളിക്കളയുകയാണ്.

പെഗാസസ് പുറത്ത് വിട്ടാല്‍
ഈ വിഷയത്തില്‍ ഒരു അന്തിമ തീര്‍പ്പുണ്ടാകാന്‍ പെഗാസിസ് വികസിപ്പിച്ചെടുത്ത എന്‍എസ്ഒ ഗ്രൂപ്പ് തന്നെ വേണ്ടിവരും എന്ന് കരുതുന്നവരും ഉണ്ട്. ആര്‍ക്കൊക്കെയാണ് ഈ ചാര സോഫ്റ്റ് വെയര്‍ കൈമാറിയത് എന്ന് അവര്‍ വ്യക്തമാക്കിയാല്‍ വിവാദത്തില്‍ ഒരു തീര്‍പ്പുണ്ടാകും. സര്‍ക്കാരുകള്‍ക്ക് മാത്രമാണ് തങ്ങള്‍ ഈ സോഫ്റ്റ് വെയര്‍ നല്‍കുന്നത് എന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്.

രാഹുൽ ഗാന്ധിയും
പെഗാസസ് ഉപയോഗിച്ച് ഹാക്ക് ചെയ്ത ഫോണുകളിൽ രാഹുൽ ഗാന്ധിയുടെ ഫോൺ നന്പറും ഉണ്ടെന്നാണ് ഒടുവിൽ പുറത്ത് വന്ന വിവരം. രാഹുലിനെ കൂടാതെ തിരഞ്ഞെടുപ്പ് സ്ട്രാറ്റജിസ്റ്റ് ആയ പ്രശാന്ത് കിഷോറിന്റെ പേരും പട്ടികയിൽ ഉണ്ട്. ഇതും വലിയ ചർച്ചയായി മാറിയിട്ടുണ്ട്. പ്രതിപക്ഷം വിഷയം പാർലമെന്റിലും പുറത്തും ശക്തമായി ഉന്നയിക്കുകയാണ്.












Click it and Unblock the Notifications